അനുബന്ധചതുഷ്ടയം
-----------------------------------
-----------------------------------
1.അധികാരി:
***************
***************
അന്തഃകരണത്തെ സ്വാഭാവികമായി ബാധിക്കുന്ന ദോഷങ്ങള്‍ മലം, വിക്ഷേപം, ആവരണം എന്നിങ്ങനെ മൂന്നാണ്. നിഷിദ്ധകര്‍മാനുഷ്ഠാനംകൊണ്ടുണ്ടാകുന്ന മലം (പാപം) നിഷ്കാമകര്‍മാനുഷ്ഠാനംകൊണ്ടും വിക്ഷേപം ഉപാസനകൊണ്ടും ഒഴിവാക്കാം. ഈ രണ്ടു ദോഷങ്ങളെ ഇപ്രകാരം അകറ്റിയവനും നിത്യാനിത്യ വസ്തുവിവേകം തുടങ്ങിയ സാധനചതുഷ്ടയംകൊണ്ടു സമ്പന്നനുമായ സജ്ജനമാണ് അധികാരി.
2.വിഷയം.
************
************
ഗ്രന്ഥത്തിന്റെ ഉള്ളടക്കമാണ് വിഷയം. വേദാന്തമതത്തെ സംബന്ധിച്ചിടത്തോളം ജീവനും ബ്രഹ്മാവും തമ്മിലുള്ള ഐക്യത്തിന്റെ പ്രതിപാദനമാണ് അത്.
3.പ്രയോജനം.
***************
***************
പ്രാപഞ്ചികദുഃഖത്തിന്റെ നിവൃത്തിയും പരമാനന്ദത്തിന്റെ അവാപ്തിയും ചേര്‍ന്ന മോക്ഷമാണ് വേദാന്തശാസ്ത്രത്തിന്റെ പരമമായ പ്രയോജനം; ആത്മജ്ഞാനം അവാന്തര പ്രയോജനവും.
4.സംബന്ധം.
**************
**************
ഗ്രന്ഥത്തിനും വിഷയത്തിനും തമ്മില്‍ പ്രതിപാദ്യപ്രതിപാദകരൂപമായ സംബന്ധം; അധികാരിക്കും പ്രയോജനത്തിനും തമ്മില്‍ പ്രാപ്യപ്രാപകരൂപമായ സംബന്ധം; അധികാരിക്കും വിചാരത്തിനും തമ്മില്‍ കര്‍ത്തൃകര്‍ത്തവ്യരൂപമായ സംബന്ധം; ഗ്രന്ഥത്തിനും ജ്ഞാനത്തിനും തമ്മില്‍ ജന്യജനകരൂപമായ സംബന്ധം എന്നിങ്ങനെ മുഖ്യമായി സംബന്ധം നാലുവിധം. ശ്രവണം, ജ്ഞാനം എന്നിവ തമ്മിലും ജ്ഞാനം, മോക്ഷം എന്നിവ തമ്മിലും സാധ്യസാധനരൂപമായ സംബന്ധമുണ്ട്; ഇങ്ങനെ മറ്റു സംബന്ധങ്ങളും.
'സര്‍വസ്യൈവ ഹി ശാസ്ത്രസ്യ
കര്‍മണോ വാപി കസ്യചിത്
യാവത് പ്രയോജനം നോക്തം
താവത് തത് കേന ഗൃഹ്യതേ'
പ്രയോജനം ആദിയില്‍ത്തന്നെ പറയാതിരുന്നാല്‍ ഒരു ശാസ്ത്രവും ഒരു കര്‍മവും ആരാലും സ്വീകരിക്കപ്പെടുകയില്ല എന്നാണ് ഈ ആപ്തവചനത്തിന്റെ സാരം. അതുകൊണ്ടാണ് പ്രയോജനം മുതലായവ ശാസ്ത്രഗ്രന്ഥത്തിന്റെ ആദിയില്‍ത്തന്നെ നിര്‍ദേശിക്കണമെന്ന് വേദാന്തികള്‍ അനുശാസിക്കുന്നത്. അനര്‍ഹന്മാര്‍ക്കു പ്രവേശനം നിഷേധിക്കുക എന്നതും അനുബന്ധചതുഷ്ടയത്തിന്റെ ഒരു ലക്ഷ്യമായി കണക്കാക്കാം.
'സര്‍വസ്യൈവ ഹി ശാസ്ത്രസ്യ
കര്‍മണോ വാപി കസ്യചിത്
യാവത് പ്രയോജനം നോക്തം
താവത് തത് കേന ഗൃഹ്യതേ'
പ്രയോജനം ആദിയില്‍ത്തന്നെ പറയാതിരുന്നാല്‍ ഒരു ശാസ്ത്രവും ഒരു കര്‍മവും ആരാലും സ്വീകരിക്കപ്പെടുകയില്ല എന്നാണ് ഈ ആപ്തവചനത്തിന്റെ സാരം. അതുകൊണ്ടാണ് പ്രയോജനം മുതലായവ ശാസ്ത്രഗ്രന്ഥത്തിന്റെ ആദിയില്‍ത്തന്നെ നിര്‍ദേശിക്കണമെന്ന് വേദാന്തികള്‍ അനുശാസിക്കുന്നത്. അനര്‍ഹന്മാര്‍ക്കു പ്രവേശനം നിഷേധിക്കുക എന്നതും അനുബന്ധചതുഷ്ടയത്തിന്റെ ഒരു ലക്ഷ്യമായി കണക്കാക്കാം.
സാധനാചതുഷ്ടയം
***********************
***********************
(1) ശാശ്വതവും അല്ലാത്തവയുമായ വസ്തുക്കളെ വേര്‍തിരിച്ചറിയുവാനുള്ള കഴിവ് (നിത്യാനിത്യവസ്തുവിവേകഃ).
(2) ഈ ലോകത്തിലും പരലോകത്തിലും കര്‍മഫലം അനുഭവിക്കുന്നതിനോടു വിമുഖത (ഇഹാമുത്രാര്‍ഥഫലഭോഗവിരാഗഃ).
(3) ശമം, ദമം മുതലായ സാമഗ്രികളുടെ സമ്പാദനം (ശമദമാദിസാധന സമ്പത്തിഃ).
(4) മോക്ഷേച്ഛ (മുമുക്ഷാ). ഇങ്ങനെയുള്ള സാധനചതുഷ്ടയം നേടിയ സാധകന്‍ ബ്രഹ്മജ്ഞാനിയായ ഗുരുവിനെ സമീപിച്ച് അദ്ദേഹത്തില്‍നിന്ന് വേദാന്തസാരം ശ്രവിക്കുന്നു.
കടപ്പാട്:mal.sarva.gov.in
No comments:
Post a Comment