സമ്പത്തി
സമ്പത്ത് എന്നാല്‍ എന്ത് എന്ന് അറിയാത്തവര്‍ ഇല്ല.ലോകത്തില്‍ സുഖം ആയി ജീവിക്കുന്നതിനു ഭൌതിക സമ്പത്ത് ആവശ്യം ആണ്.എന്നാല്‍ ആ സമ്പത്ത് കൊണ്ടു ആത്മജ്ഞാനം നെടുവാനോ /മോക്ഷം ലെഭിക്കുവാനോ അത് പോരാ.
സദൈവ വാസനാ ത്യാഗ :ശദമായമിതി ശബ്ദിത:
നിഗ്രഹോ ബാഹ്യവൃത്തീനാം ദമ ത്യഭീധിതെ.
നിഗ്രഹോ ബാഹ്യവൃത്തീനാം ദമ ത്യഭീധിതെ.
ശമം ,ദമം ,തിതിക്ഷ ,ഉപരെതി,ശ്രദ്ധ ,സമാധാനം എന്നീ 6 ധര്‍മങ്ങളെയും കൂടി ആണ് ശമാദിഷള്‍ക്കസമ്പത്തി എന്ന് പറയുന്നത്.ഇ സംപത്തിയില്ലാതെ മോക്ഷ മാര്‍ഗത്തില്‍ വിജയിക്കുക ഇല്ല.
മനസ്സില്‍ അനുദിനം പൊന്തി വരുന്ന അവസാനം ഇല്ലാത്ത വാസനാ പ്രവാഹത്തെ ഫലപ്രദം ആയി തടയുന്നതിനെ ആണ് ശമം എന്ന് പറയുന്നത്.അതുപോലെ പുറത്തുള്ള ഇന്ദ്രിയ വൃത്തികളുടെ നിരാസത്തെ ദമം എന്ന് പറയുന്നു.ബഹ്യാഭ്യന്തരങ്ങള്‍ ആയ കരണങ്ങളെ വിഷയത്തില്‍ നിന്ന് വലിച്ചു എടുത്തു ആത്മാമുഖമാക്കി തീര്‍ക്കുന്നതിനെ ഉപരതി എന്ന് പറയുന്നു.അതുപോലെ വിലാപങ്ങള്‍ ഇല്ലാതെ എല്ലാ ദുഖങ്ങളും സഹിക്കുന്നത് ആണ് തിതിക്ഷ .വേദ വാക്യങ്ങളിലും ഗുരു വാക്യങ്ങളിലും ആത്യന്തം ഭക്തിയും വിശ്വാസവും ഉണ്ടാകുന്നതു ആണ് ശ്രദ്ധ .ആത്മ തത്വം എന്ന ലക്ഷ്യത്തെ വിസ്മരിക്കാതെ എകാഗ്രം ആയിരിക്കുന്ന ചിത്തം ആണ് സമാധാനം ലക്ഷ്യത്തെ വിസ്മരിച്ചു വിഷയങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ സമാധാനം ഇല്ലാതെ ആകുന്നു.
അത്യന്ത ദുഃഖ പൂര്‍ണവും ,വേദനാ മയവും ആയ സംസാരത്തില്‍ നിന്ന് എങ്ങിനെ മുക്തി കിട്ടും എന്നും ബന്ധങ്ങളില്‍ നിന്ന് മുക്തി യെ പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടും പ്രയത്നിച്ചു കൊണ്ടും ഇരിക്കുന്നവന്‍ ആണ് മുമുക്ഷു
അതിനാല്‍ മുമുക്ഷു എന്നത് ഒരു പാര്‍ട്ട് ടൈം ജോലി അല്ല.നിരന്തരം ചെയ്യേണ്ട ജോലി ആണ്.വിശ്രമം ഇല്ല.
അതിനാല്‍ മുമുക്ഷു എന്നത് ഒരു പാര്‍ട്ട് ടൈം ജോലി അല്ല.നിരന്തരം ചെയ്യേണ്ട ജോലി ആണ്.വിശ്രമം ഇല്ല.
അങ്ങനെ സാധനാ ചതുഷ്ടയ സമ്പന്നനു മാത്രമേ ആത്മജ്ഞാനി ആകുവാന്‍ ഉള്ള ശ്രമത്തിനു അര്‍ഹന്‍ ആകുന്നുള്ളൂ.എന്ത് കൊണ്ടെന്നാല്‍ ഇവ മാത്രമേ ചിത്തശുദ്ധി നല്‍കൂ.ചിത്ത ശുദ്ധി ഉണ്ടെങ്കില്‍ ആത്മ വിചാരം ചെയ്തു വസ്തു രൂപത്തെ അറിയാം .ശരി ആയ വേദാന്ത വിചാരം കൊണ്ട് അപ്പോള്‍ ആത്മ ജ്ഞാനവും ഉണ്ടാകും.
അതിനാല്‍ ശമാദിഷള്‍ സമ്പത്തി നേടാതെ മോക്ഷ പ്രാപ്തി അപ്രാപ്യം ആകുന്നു.
ശ്രി ശങ്കരാചാര്യര്‍ .
No comments:
Post a Comment