ആത്മതീര്‍ത്ഥം :_ അഞ്ചാം സോപാനം
അഞ്ചാം സോപാനത്തിലെ വിഷയം ഋഷഭാചലം, ദിവ്യ അവതാരം എന്നിവയാണ്.
അന്നുരാത്രി ഉറങ്ങുമ്പോള്‍ ശ്രീരുദ്രത്തിലെ 2 നാമങ്ങള്‍ ശിവഗുരു ഉള്ളില്‍ ധ്വനിച്ചുകൊണ്ടെയിരുന്നു.
'നമ :കപര്‍ദ്ദിനേ ച വ്യുപ്ത കേശായ ച
'ജടാധാരിയ്ക്ക് നമസ്കാരം,മുണ്ഡനം ചെയ്തവനും നമസ്ക്കാരം'.
ഈ രണ്ടു രൂപങ്ങളും തേജോമയമായ ഒരു ലിന്ഗത്തില്‍ ലയിക്കുന്നതായി അദ്ദേഹത്തിനു ദര്‍ശനം കിട്ടി. 'ഋ ഷഭാചലം' എന്ന ആകാശവാണിയും കൂട്ടത്തില്‍ കേട്ടു. പിറ്റേന്ന് അദ്ദേഹം അടുത്തുള്ള ശിവക്ഷേത്രം അന്വേഷിച്ചിറങ്ങി. പൂര്‍ണ്ണയെ കടന്നു കുറച്ചുപോയാല്‍ 'ഋഷഭാചലം' എന്നാ കുന്നുണ്ടെന്നും അവിടെ ലിംഗരൂപിയായ ശിവന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും അറിഞ്ഞു.
അങ്ങിനെ തൃശ്ശിവപേരൂര്രിലെത്തി, ശിവഗുരു വടക്കുംനാഥനില്‍ ഭജനമിരുന്നു.
ഒരുനാള്‍ സ്വപ്നത്തില്‍ ഒരു ബ്രാഹ്മണനെ ദര്‍ശിച്ചു. അദ്ദേഹം, സര്‍വജ്ഞനും എന്നാല്‍ അല്പായുസ്സുമായ ഒരു പുത്രന്‍ വേണോ അതോ ദീര്‍ഘയുസ്സുള്ള മന്ദബുദ്ധികളും, വിപരീതസ്വഭാവമുള്ള ധാരാളം പുത്രരെ വേണോ എന്ന് ചോദിച്ചു.
'ഹേ ഭഗവന്‍! എനിയ്ക്ക് ബഹുഗുണനായ സര്‍വജ്ഞനെ നല്‍കൂ' എന്ന് ശിവഗുരു മറുപടി പറഞ്ഞു.
അങ്ങിനെ മേടമാസത്തിലെ (വൈശാഖം) ശുക്ലപക്ഷത്തിലെ പഞ്ചമിയും, പുനര്‍വസു നക്ഷത്രവും കൂടിയ കര്‍ക്കിടക ലഗ്നത്തില്‍ അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ആ ദിവ്യ ശിശു ജനിച്ചു.
നമ: ശങ്കരായ ച:എന്ന മന്ത്ര സന്ദര്‍ഭത്തില്‍ ശിവഗുരു ജനന വാര്‍ത്തയറിഞ്ഞു.
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം ശിവതോസ്മി സദാശിവം.

No comments:
Post a Comment