Friday, December 29, 2017

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?
സുഹൃത്തേ, കുരങ്ങന്റെ കള്ളുകുടി (അതു പോരാഞ്ഞു) മൂട്ടില്‍ തേളു കുത്തിയതു് (അതും പോരാഞ്ഞു) ബാധ കൂടിയതു് കോലാഹലം എന്തു പറയാന്‍?


ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്‌ ഗുഹ്യതരം മയാ
വിമൃശ്യൈത ദശേഷേണ
യഥേച്ഛസി തഥാ കുരു.
ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിചിന്തനം (ഏതത് അശേശേണ വിമൃശ) ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്തുകൊള്ളുക.


അധര്‍മ്മാഭിഭവാല്‍ കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണ്ണസങ്കരഃ
അല്ലയോ കൃഷ്ണാ, അധര്‍മ്മം ബാധിച്ചാല്‍ കുലസ്ത്രീകള്‍ ദോഷപ്പെടുന്നു. അല്ലയോ വൃഷ്ണിവംശജ, സ്ത്രീകള്‍ ദോഷപ്പെട്ടാല്‍ ജാതിസങ്കരം ഉണ്ടാകുന്നു.


ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ
ഷഡേതേ യത്ര വർത്തന്തേ തത്ര ദേവാഃ സഹായ്യകൃത്
(ബുദ്ധി, ശക്തി , പരാക്രമം, സാഹസം, ഉദ്യമം (Initiative), ധൈര്യം എന്ന് ആറെണ്ണം കൂടിയിടത്തെ ദേവന്മാർ പ്രസാദിക്കുകയുള്ളു)


അജ്ഞഃ സുഖമാരാദ്ധ്യഃ സുഖതരമാരാദ്ധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവദുര്‍വിദഗ്ധം ബ്രഹ്മാപി തം നരം ന രഞ്ജയതി
–ഭര്‍ത്തൃഹരി
ഒട്ടും അറിവില്ലാത്തവനേയും വിശേഷജ്ഞാനം ഉള്ളവനേയും കാര്യങ്ങള്‍ മനസ്സിലാക്കുവന്‍ എളുപ്പമാണ്‌.
എന്നാല്‍ അല്‌പജ്ഞാനം കൊണ്ടഹങ്കരിക്കുന്നവനെ ബ്രഹ്മാവിനു പോലും നേരെയാക്കുവാന്‍ സാധിക്കുകയില്ല

ന നിര്‍മ്മിതാ നൈവ ച ദൃഷ്ടപൂര്‍വാ ന ശ്രൂയതേ ഹേമമയോ കുരംഗഃ
തഥാപി തൃഷ്ണാ രഘുനന്ദനസ്യ വിനാശകാലേ വിപരീതബുദ്ധിഃ
ഉണ്ടാക്കിയിട്ടില്ല, മുമ്പു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല സ്വര്‍ണ്ണമയമായ മൃഗം (ഹേമമയഃ കുരംഗഃ ). എന്നിട്ടും (തഥാ അപി) രഘുനന്ദനന്റെ ആര്‍ത്തി (തൃഷ്ണാ രഘുനന്ദനസ്യ ). ആപത്തടുത്തിരിക്കുന്ന സമയത്ത്‌ വിപരീത ബുദ്ധിഃ = വേണ്ടാത്തതു തോന്നും

യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദായാ ശ്രുതം ,
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം.
ധ്യാനയോഗം ,തപസ്സ് ,ദമം (ഇന്ദ്രിയ നിഗ്രഹം) ,ദാനം ,സത്യം, ശുചിത്വം, ദയ ,വേദാഭ്യാസം (ഇതരവിദ്യകള്‍), വിശേഷ ജ്ഞാനം (ആത്മ ജ്ഞാനം ഉള്‍പ്പടെ) ,ഈശ്വര വിശ്വാസം എന്നീ പത്തു ഗുണങ്ങള്‍ ഉള്ള വരേ ബ്രാഹ്മണന്‍ എന്ന പേരു പൂര്‍ണ്ണമായി അര്‍ഹിക്കുന്നുള്ളൂ

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)
എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.

അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം
കൈയുള്ളത് കൈയില്ലാത്തതിനെ ഭക്ഷിക്കുന്നു. നാലുകാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു. ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു. – ഭാഗവതം

ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ
ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.

അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-
വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ
ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു. വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍. (ഗുരു എങ്ങനെയായിരിക്കരുത്‌)

പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം
പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ – നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല

ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം
മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍ (സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം. Note: വിഗ്രഹം എന്ന വാക്കിനര്ത്ഥം വിശേഷജ്ഞാനം തരുന്നത് എന്നാണ്.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
പ്രജകള് സുഖമുള്ളവരാകട്ടെ. രാജാക്കന്മാര് ന്യായമായ മാര്ഗ്ഗീത്തില് കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ. ഗോക്കള്ക്കും ബ്രഹ്മണന്മാര്ക്കും മംഗളം ഭവിക്കട്ടെ. ലോകം മുഴുവന് സുഖമുള്ളതായിത്തീരട്ടെ.

സര്വേeപി സുഖിനഃ സന്തു
സര്വേe സന്തു നിരാമയാഃ
സര്വേe ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാക് ഭവേത്
എല്ലാവരും സുഖമുള്ളവരാകട്ടെ. എല്ലവരും രോഗമില്ലാത്തവരാകട്ടെ. എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ. യാതൊരുത്തര്ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ.

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം
കള്ളന്മാര്‍ മോഷ്ടിക്കില്ല; രാജാവു മോഷ്ടിക്കില്ല;സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട ഒട്ടും ഭാരമില്ല; എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ; വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

ഉപകാരോऽപി നീചാനാം
അപകാരായ വര്‍ത്തതേ
പയഃപാനം ഭുജംഗാനാം
കേവലം വിഷവര്‍ദ്ധനം
നീചന്മാര്‍ക്കു് ഉപകാരം ചെയ്യുന്നതു പോലും ദോഷമേ ഉണ്ടാക്കൂ. പാമ്പുകള്‍ക്കു് പാല്‍ കുടിക്കുന്നതു് വിഷം കൂടാനേ ഉപകരിക്കൂ.

ശ്രുതമിച്ഛന്തി പിതരഃ
ധനമിച്ഛന്തി മാതരഃ
ബാന്ധവാഃ കുലമിച്ഛന്തി
രൂപമിച്ഛന്തി കന്യകാഃ
അച്ഛന്മാര്‍ പേരു കേട്ടവനെ ആഗ്രഹിക്കുന്നു; അമ്മമാര്‍ പണമുള്ളവനെ ആഗ്രഹിക്കുന്നു; ബന്ധുക്കള്‍ കുടുംബക്കാരനെ ആഗ്രഹിക്കുന്നു; പെണ്‍കുട്ടികള്‍ സൌന്ദര്യമുള്ളവനെ ആഗ്രഹിക്കുന്നു.

അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ
കുതിര എപ്പോള്‍ ഓടുമെന്നതു്, എപ്പോള്‍ ഇടി മുഴങ്ങുമെന്നതു്, സ്ത്രീകളുടെ മനസ്സു്, പുരുഷന്റെ ഭാഗ്യം, മഴ പെയ്യാതിരിക്കുന്നതു്, എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്നു് – ദൈവത്തിനു പോലും അറിയാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ്.



അനായാസേന മരണം അനാദൈന്യേന ജീവിതം
ദേഹിമത് ക്രിപയാ ശംഭൊ ദ്വയേ ഭക്തഅചന്‍ചല:
അനായാസമായ മരണം ദീനമില്ലാത്ത ജി‌വിതം
നിന്നില്‍ അചന്‍ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശംകര ഗൌരീപതേ


മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമശ്ശാശ്വതീഃ സമാഃ
യത് ക്രൗഞ്ചമിഥുനാ ദേക-
മവധീഃ കാമമോഹിതം
എടോ വേടാ, ഈ ക്രൗഞ്ചപക്ഷിയിണയില്‍ കാമമോഹിതമായ ഒന്നിനെ അമ്പെയ്തുകൊന്ന നീ അല്പായുസ്സായിപ്പോട്ടെ
(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം). അരുതു് കാട്ടാളാ. ക്രൗഞ്ചപ്പക്ഷിപ്പകളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ടു് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടെ.


കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം
സപദി രേത്യാജ്യം മനോ ദൂരതഃ
സ്വാത്മാര്‍ത്ഥം ഗുരുവാക്യതോ
ഭജ ഭജശ്രീ പാര്‍വ്വതീ വല്ലഭം!
ശ്രീ ശങ്കരാചാര്യര്‍


ജടലീലുഞ്ഛീ മുണ്ഡിതകേശഃ
കാഷായാംബര ബഹുകൃതവേഷഃ
പശ്യന്നപി ച ന പശ്യതി മൂഢഃ
ഉദരനിമിത്തം ബഹുകൃതവേഷം
ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ. ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ.
(സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ -
തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ.
ഭജഗോവിന്ദം – ശ്രീ ശങ്കരാചാര്യര്‍ (http://ml.wikisource.org/wiki/%E0%B4%AD%E0%B4%9C%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%82)


ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ
വാത്മീകി നാരദമഹര്‍ഷിയൊട്: ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ?

കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ
(അഷ്ടാംഗഹൃദയം 5-68)
വാതം പോക്കും, പിത്തം കൂട്ടും രക്തം ദുഷിപ്പിക്കും, ഉറക്കം കൂടുതലാണെലും തീരെയില്ലെങ്കിലുമടിപൊളി, തടിയനും എലുമ്പനും വീശാം


ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍–
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ
ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ. ബാക്കി ജന്തുക്കളൊക്കെ അധമര്‍! മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍. സ്ത്രീകളൊക്കെ പാപികള്‍! പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍. ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍! അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍. ബാക്കി ജോലിയൊക്കെ അധമം!
ശങ്കരാചാര്യര്‍ – വിവേകചൂഡാമണി

മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ
കൊതുകും മൂട്ടയും രാത്രിയില്‍ (ശല്യപ്പെടുത്തുന്നു). ഈച്ചയും ഭിക്ഷക്കാരനും പകല്‍ (ശല്യപ്പെടുത്തുന്നു). ഉറുമ്പും ഭാര്യയുമാകട്ടേ പകലും രാത്രിയും ശല്യപ്പെടുത്തുന്നു.



വ്യാപ്യേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസ്യതി
സുശ്രുതാചാര്യന്‍ – പാമ്പിന്‍ വിഷത്തിന്റെ നിര്‍വചനം

ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ
വിശക്കുന്നവന്‍ വ്യാകരണം തിന്നുന്നില്ല
ദാഹിക്കുന്നവന്‍ കാവ്യരസം കുടിക്കുന്നില്ല
വിദ്യ കുലം ഉദ്ധരിക്കുന്നില്ല
പണം തന്നെ സമ്പാദിക്കണം, കല നിഷ്ഫലം.
മാഘന്‍ എന്ന കവി വിശന്നു ചാകാറായി വഴിയരികില്‍ കിടന്നു പാടിയതാണാത്രേ.

മഹാഭാരതത്തേക്കുറിച്ച് വ്യാസന്‍
യദി ഹാസ്തി തദന്യത്ര
യത്രാ നാസ്തി തദ ക്വചിത്
ഇതിലുള്ളത് വേറെയെവിടെയെങ്കിലും നിങ്ങള്‍ കണ്ടേക്കാം, എന്നാല്‍ ഇതിലില്ലാത്തത് വേറെ എവിടെയുമില്ല 

നിര്‍വാണഷട്കം – ശ്രീശങ്കരാചാര്യര്‍
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
മനോബുദ്ധ്യഹങ്കാരചിത്താനി അഹം ന = മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല
കര്‍ണം ന ജിഹ്വാന = ചെവി ഞാനല്ല, നാക്കു ഞാനല്ല
ഘ്രാണ നേത്രേ ച ന = മൂക്കും കണ്ണും ഞാനല്ല
വ്യോമ ച ന = ആകാശവും ഞാനല്ല
ഭൂമിഃ ന = ഭൂമി ഞാനല്ല
തേജഃ ന = തേജസ്സ് ഞാനല്ല
അഹം = ഞാന്‍
ചിദാനന്ദ രൂപഃ ശിവഃ = ബോധാനന്ദ രൂപനായ പരമാത്മാവാണ്
അഹം ശിവഃ = ഞാന്‍ പരമാത്മാവാണ്.


യഥാ പരേ പ്രക്രമതേ പരേഷു
തഥാഽപരേ പ്രക്രമതേ പരസ്മിന്‍
തഥൈവ തേ സ്തുപമാ ജീവലോകേ
യഥാ ധര്‍മ്മോ നൈപുണേനോപദിഷുഃ (മഹാഭാരതം)
ഒരുവന്‍ എങ്ങനെ അന്യരോട് പെരുമാറുന്നുവോ അപ്രകാരം മറ്റുള്ളവര്‍ അയാളുടെ നേര്‍ക്കും പെരുമാറുന്നു. ഇങ്ങനെ വിദഗ്ദ്ധമായി ധര്‍മ്മം ഉപദേശിക്കപ്പെട്ടിരിക്കുന്നത് നിനക്ക് ലോകത്തില്‍ അതൊരു ദൃഷ്ടാന്തമാകട്ടെ.

യോഗഃ ചിത്തവൃത്തിനിരോധഃ
പാതഞ്ജലയോഗസൂത്രം 
(യോഗം എന്നാൽ മനസ്സിന്റെ  നാനാവൃത്തിരൂപേണയുള്ള പരിണാമത്തെ തടുക്കുക ആകുന്നു )

ദൈവാധീനം ജഗല്‍സര്‍വ്വം
മന്ത്രാധീനന്തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം
ലോകം മുഴുവനും ദൈവത്തിന്റെ അധീനതയിലാണ്. ആ ദൈവമോ മന്ത്രത്തിന്റെ അധീനതയിലുമാണ്. ആ മന്ത്രമോ ബ്രാഹ്മണന്റെ അധീനതയിലുമാണ്. അതുകൊണ്ട് ബ്രാഹ്മണരാണ് നമ്മുടെ ദൈവം.
(വിടി എഴുതി - ഏതു ശപ്പനാണ് ഈ സംസ്കൃതശ്ലോകത്തിന്റെ കർത്താവ് എന്നെനിക്കറിഞ്ഞുകൂടാ. ആരായാലും ഒരു മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റം ഈ പദ്യത്തിനുണ്ട് എന്നു പറയാതിരിക്കാൻ നിർവ്വാഹമില്ല.)
പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു്‌
സേതുബന്ധനോദ്യോഗമെന്തെടോ?
നളചരിതം ആട്ടക്കഥ 
(വെള്ളം മുഴുവന്‍ ഒഴുകിപ്പോയ ശേഷം ചിറ കെട്ടിയിട്ടെന്തു കാര്യം )


ഗുകാരോ അന്ധകാരസ്യ
ഗുകാരസ്ഥാന്നിരോധക: 
പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി : അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല
ന ഭ്രാതരം താർക്കികം : ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും.
ചണ്ഡാലവത് ഇവ ദൂരാത് ഛാന്ദസാത് : ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു്
പുനഃ സങ്കുചിതാ ഗച്ഛതി : സങ്കോചത്തോടു കൂടി ഓടുന്നു
മീമാംസാ-നിപുണം നപുംസകം ഇതി : മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു
ജ്ഞാത്വാ നിരസ്ത-ആദരാ : മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു
കാവ്യ-അലങ്കരണ-ജ്ഞം ഏവ : കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം
കവിതാ-കാന്താ : കവിതയെന്ന പ്രിയതമ
സ്വയം വൃണീതേ : സ്വയം വരിക്കു

അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്.

നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.
(കവിതാ-കാന്താ) : (കവിതയെന്ന പ്രിയതമ).
padyasakalangal

No comments: