Friday, December 29, 2017

ടൈഗര്‍ സിന്ദാ ഹെ സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ വെളിപ്പെടുത്തുന്നു, ഈ സിനിമ നരേന്ദ്ര മോദിക്കുള്ള സമര്‍പ്പണമാണെന്ന്. 2014-ല്‍ ഐ എസ് ഐ എസ് ഭീകരരുടെ പിടിയില്‍ നിന്ന് 46 ഇന്ത്യന്‍ നഴ്‌സുമാരെ സിറിയയില്‍ നിന്നു മോചിപ്പിച്ച പ്രധാനമന്ത്രി മോദിയ്ക്കാണ് സിനിമ സമര്‍പ്പിക്കുന്നത്.
സിനിമയില്‍ പ്രധാനമന്ത്രി മോദി എന്ന പേര് പ്രധാനമന്ത്രി സാഹിബ് എന്നു മാറ്റിയത് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അലി അബ്ബാസ് സഫര്‍ പറഞ്ഞു.
സല്‍മാന്‍ ഖാനാണ് കമാന്‍ഡോ ഓപ്പറേഷന്‍ തലവനായി അഭിനയിക്കുന്നത്.
മോദിക്കുള്ള പ്രശംസയായി സിനിമ ഇറങ്ങുന്ന ‘വെന്നത് ശ്രദ്ധേയമാണ്. ഒപ്പം, സെന്‍സര്‍ ബോര്‍ഡ് പ്രധാനമന്ത്രിയേയോ സര്‍ക്കാരിനേയോ പുകഴ്ത്തുന്നതിനു വേണ്ടിയായാലും ചട്ടം ലംഘിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും തെളിയിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news760422#ixzz52hDuyz1g

No comments: