ആദിശങ്കരാചര്യനും ബദരീനാഥും
ബദരീനാഥിന് ചരിത്രപരമായ പ്രധാന്യവുമുണ്ട്. ആദിശങ്കരനാണ് ഇവിടുത്തെ ക്ഷേത്രം പണിതത്. ബദരീ നാരായണന്റെ പാദം കഴുകി ഒഴുകുന്ന അളകനന്ദയില്‍ ശങ്കരന്‍ മുങ്ങിയെടുത്തതാണ് ഇപ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന മഹാവിഷ്ണുവിന്റെ ധ്യാനരൂപത്തിലുള്ള വിഗ്രഹം. അത് വിഷ്ണുവല്ല, ശിവനാണ് എന്നവകാശപ്പെടുന്നവരുമുണ്ട്. ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ കാലടി എന്ന പ്രദേശത്താണ് ആദിശങ്കരാചാര്യരുടെ ജനനം. അസാമാന്യ ഗ്രഹണശക്തിയുള്ള കുട്ടിയായിരുന്നു ശങ്കരന്‍. ബുദ്ധിവൈഭവവും അമാനുഷിക കഴിവുകളും കൊണ്ട് തികച്ചും വ്യത്യസ്തന്‍. രണ്ടു വയസ്സുള്ളപ്പോഴെ സംസ്കൃതം സരളമായി സംസാരിക്കാനും എഴുതാനും അദ്ദേഹത്തിനു കഴിയുമായിരുന്നു; നാലുവയസ്സില്‍ വേദങ്ങള്‍ ഉച്ചരിക്കാനും. പന്ത്രണ്ടുവയസ്സായപ്പോള്‍ വീടുപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. അത്രയും ചെറിയ പ്രായത്തില്‍ തന്നെ ശിഷ്യസമ്പത്ത് നേടിയ അദ്ദേഹം, അവരോടൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ച് ആദ്ധ്യാത്മിക തത്വശാസ്ത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങി.
ഒരു പുതിയ മതമോ പ്രമാണമോ ഉണ്ടാക്കാനല്ല, മറിച്ച് ആത്മീയതത്വങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമായി ഭവിച്ച് അതവന്റെ ജീവിതശൈലിയായിത്തന്നെ പരിവര്‍ത്തന പ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍.
ആദിശങ്കരാചാര്യര്‍.
ഗൗഢപാദനായിരുന്നു ശങ്കരാചാര്യരുടെ വഴികാട്ടി. അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ഹേതു ആ ഗുരുവിന്‍റെ സ്വാധീനം തന്നെയായിരുന്നു. ഗൗഡപാദന്‍ നമ്മുടെ പാരമ്പര്യത്തിന്‍റെ ശ്രേഷ്ഠമായ കണ്ണിയാണ്. അദ്ദേഹം മഹാനായ ഒരു ഗുരുവായിരുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു. ആയിരക്കണക്കിന് ആള്‍ക്കാരെ അദ്ദേഹം പഠിപ്പിച്ചുണ്ടാവുമെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചൊ, ഇരുപതൊ പേര്‍ ആദ്ധ്യാത്മിക തത്വങ്ങള്‍ രാജ്യത്തുടനീളം പുനരവതരിപ്പിച്ചു. പുതിയ മതമുണ്ടാക്കാനോ, അനാവശ്യമായ കോലഹലങ്ങളുണ്ടാക്കാനോ ശ്രമിക്കാതെ വളരെ നിശ്ശബ്ദമായി അവരാ കര്‍ത്തവ്യം നിര്‍വഹിച്ചു. ഒരു പുതിയ മതമോ പ്രമാണമോ ഉണ്ടാക്കാനല്ല, മറിച്ച് ആത്മീയതത്വങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമായി ഭവിച്ച് അതവന്റെ ജീവിതശൈലിയായിത്തന്നെ പരിവര്‍ത്തനപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍.
ബദരീനാഥക്ഷേത്രം സ്ഥാപിച്ചത് ആദിശങ്കരചാര്യരാണ്. അദ്ദേഹത്തിന്‍റെ ശിഷ്യരെത്തന്നെ അവിടെ നിയോഗിച്ചു. അദ്ദേഹം നിയോഗിച്ച പരമ്പരാഗത നമ്പൂതിരി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ തന്നെയാണ് ഇപ്പോഴും ആ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രം സ്ഥിതിചെയ്യുന്ന പട്ടണം അത്ര മികച്ചതല്ലെങ്കിലും, ക്ഷേത്രവും പരിസരവും അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഗോവിന്ദ്ഘട്ടില്‍നിന്ന് ബദരീയിലേക്കുള്ള ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരത്തോളം വരുന്ന യാത്ര അത്യന്തം ആനന്ദകരമാണ്. ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ ഞാന്‍ പോയിരിക്കുന്നു, പക്ഷെ ഈ ഇരുപത്തഞ്ചുകിലോമീറ്റര്‍ ദൂരം വരുന്ന യാത്ര ലോകത്തെ ഏതൊരു യാത്രാ അനുഭവത്തേക്കാളും മികച്ചതാണ്. വഴിയില്‍ കാണുന്ന കുന്നുകളുടേയും മലകളുടേയും മനോഹാരിത വര്‍ണ്ണിക്കാന്‍ എനിക്കു വാക്കുകളില്ല.
ഗോവിന്ദ്ഘട്ടില്‍നിന്ന് ബദരീയിലേക്കുള്ള ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരത്തോളം വരുന്ന യാത്ര അത്യന്തം ആനന്ദകരമാണ്.
കാലടിയില്‍ നിന്നും ബദരീനാഥിലേയ്ക്ക് നടന്നുപോകാന്‍ മുവ്വായിരം കിലോമീറ്ററിലധികം ദൂരമുണ്ട്. ആദിശങ്കരന്‍ അത്തരത്തിലുള്ള കാല്‍നടയാത്രകള്‍ കേവലം തെക്കുനിന്നും വടക്കോട്ടുമാത്രമല്ല നടത്തിയിട്ടുള്ളത്, കിഴക്കുനിന്നും പടിഞ്ഞാട്ടേക്കും നടന്നു സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹം തെക്കു വടക്കായി മൂന്നു തവണയും, കിഴക്കു പടിഞ്ഞാറായി ഒരു തവണയും ഭാരതത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരിക്കല്‍ ഭാരതത്തിന്‍റെ വടക്കന്‍ പ്രദേശത്തെത്തിയപ്പോള്‍, തന്‍റെ അമ്മ മരിച്ചുകൊണ്ടിരിക്കുന്നതായി ആദിശങ്കരന് ഒരു ഉള്‍വിളി തോന്നി. അന്ത്യം അടുക്കുമ്പോള്‍ തന്‍റെ അരികില്‍ ഉണ്ടാകണം എന്ന ഒറ്റ ഉറപ്പിന്മേലാണ് മകനെ പത്രണ്ടാം വയസ്സില്‍ ആ അമ്മ സന്യാസത്തിനയച്ചത്. ആദിശങ്കരന്‍ ഉടനെതന്നെ കേരളത്തിലേക്ക് യാത്ര തിരിച്ചു. മരണാഭിമുഖമായി കിടക്കുന്ന തന്‍റെ അമ്മയുടെ അരികിലേക്ക്, ഇക്കണ്ട ദൂരമത്രയും താണ്ടി അദ്ദേഹം എത്തി.
കുറച്ചുദിവസം അമ്മയോടൊപ്പം കഴിഞ്ഞ അദ്ദേഹം, അമ്മയുടെ മരണശേഷം തിരികെ വടക്കോട്ട് യാത്ര തിരിച്ചു. ഹിമാലയത്തിലൂടെ സഞ്ചരിച്ചാല്‍, എങ്ങിനെ ഒരാള്‍ക്ക് കാല്‍നടയായി അത്ര ദൂരം യാത്രചെയ്യാന്‍ കഴിഞ്ഞുവെന്നാലോചിച്ച് നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും. എത്ര ക്ളേശകരമായിരുന്നിരിക്കും ആ യാത്ര? സഞ്ചാരം മോട്ടോര്‍ വാഹനങ്ങളിലായതോടെ, തീര്‍ത്ഥാടനത്തിന്‍റെ പവിത്രത നഷ്ടമായിരിക്കുന്നു. നിങ്ങള്‍ പദയാത്രയായി തീര്‍ത്ഥ യാത്ര നടത്തുന്നുവെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിന് വളരെയധികം ഗുണകരമായി ഭവിക്കും.
ഹിമാലയത്തിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യം എന്തെങ്കിലും നേടിയെടുക്കാന്‍ വേണ്ടിയുള്ളതാവരുത്, അവനവന്‍ അലിഞ്ഞില്ലതെയായില്ലെങ്കിലും, താന്‍ എത്ര ചെറുതാണ് എന്ന തിരിച്ചറിവ് നേടാനുള്ള ഒരു സുവര്‍ണ്ണാവസരമായി ഇതിനെ കരുതണം. അതായത് റോഡുകളോ, വാഹനങ്ങളോ ഇല്ല, പര്‍വതങ്ങള്‍ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നുവെന്ന് തിരിച്ചറിയാനുള്ള ഭൂപടങ്ങളോ ഇല്ല; ആ കാലത്ത് ആളുകള്‍ ഈ പര്‍വതനിരകളിലേക്ക് പോയിരുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് തികച്ചും അവിശ്വസനീയമായി തോന്നാം. ഒന്നും ചിന്തിക്കാതെയങ്ങു പോവുകയാണ്. അടുത്ത ഭക്ഷണം എവിടെ കിട്ടും, അടുത്ത രാത്രി എവിടെ തങ്ങും എന്ന് പോലും ആലോചിക്കാതെ.
ഹിമാലയത്തിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യം എന്തെങ്കിലും നേടിയെടുക്കാന്‍ വേണ്ടിയുള്ളതാവരുത്, അവനവന്‍ അലിഞ്ഞില്ലതെയായില്ലെങ്കിലും, താന്‍ എത്ര ചെറുതാണ് എന്ന തിരിച്ചറിവ് നേടാനുള്ള ഒരു സുവര്‍ണ്ണാവസരമായി ഇതിനെ കരുതണം. അതായത് റോഡുകളോ, വാഹനങ്ങളോ ഇല്ല, പര്‍വതങ്ങള്‍ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നുവെന്ന് തിരിച്ചറിയാനുള്ള ഭൂപടങ്ങളോ ഇല്ല; ആ കാലത്ത് ആളുകള്‍ ഈ പര്‍വതനിരകളിലേക്ക് പോയിരുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് തികച്ചും അവിശ്വസനീയമായി തോന്നാം. ഒന്നും ചിന്തിക്കാതെയങ്ങു പോവുകയാണ്. അടുത്ത ഭക്ഷണം എവിടെ കിട്ടും, അടുത്ത രാത്രി എവിടെ തങ്ങും എന്ന് പോലും ആലോചിക്കാതെ.
ധ്യാനത്തിന്‍റെ മാര്‍ഗ്ഗങ്ങളിലേക്ക് മുന്നേറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് വേണ്ടത് – അന്തം എവിടെയാണെന്നറിയാതെ, അനുസ്യൂതമായ യാത്ര – അടുത്ത കാല്‍വെയ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് നടന്നു കൊണ്ടേയിരിക്കുക – ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള മനോഭാവവും, ആന്തരശക്തിയുമുണ്ടെങ്കില്‍ ആദ്ധ്യാത്മികത്തിലേക്കുള്ള വഴിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
sadguru
No comments:
Post a Comment