ആചാര്യശ്രീ രാജേഷിന്റെ ‘ശബരിമലയാത്രയുടെ വേദരഹസ്യം’ എന്ന ലേഖനം (ജന്മഭൂമി സംസ്‌കൃതി 28.11.2017)വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്റെയീ കത്ത്.
41 ദിവസമെന്ന മണ്ഡലകാല വ്രത കാലഗണനയുടെ അടിസ്ഥാനത്തെക്കുറിച്ച് അദ്ദേഹമെഴുതിയത് വസ്തുതാധിഷ്ഠിതമല്ല. ”ഭാരതത്തില്‍ രണ്ടുതരത്തിലുള്ള കലണ്ടറുകളുണ്ട്. ഒന്ന് സൗരവര്‍ഷം. ഇത് 35 ദിവസമാണ്. ചാന്ദ്രവര്‍ഷം എന്നു പറയുന്ന ഒരു വാര്‍ഷിക കാലഗണനകൂടി ഇവിടെ ഉണ്ടായിരുന്നു. 27 നക്ഷത്രങ്ങളെ 12 മാസംകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ നോക്കുക. 324 ആയിരിക്കും ആ സംഖ്യ എന്ന അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്നും അനുമാനിക്കേണ്ടത്, ചാന്ദ്ര വര്‍ഷത്തിന് 324 ദിവസങ്ങളേയുള്ളൂവെന്നല്ലേ. ഇതു ശരിയല്ല. മാത്രമല്ല, ചാന്ദ്ര സംവത്സരം എന്നതാണ് ശരിയായ നാമം.
ചാന്ദ്രവര്‍ഷത്തിന്റെ ഓരോ മാസങ്ങളും ആരംഭിക്കുന്നത്, അമാവാസി കഴിഞ്ഞുവരുന്ന പ്രതിപത് (പ്രഥമ) തിഥി (തിഥിയില്‍നിന്നാണ് ‘ഡേറ്റ്’ എന്ന ഇംഗ്ലീഷ് പദമുണ്ടായത്)യെന്നാണ്. ആ മാസം അവസാനിക്കുന്നത് അമാവാസി തിഥിയെന്നുമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ചാന്ദ്രവര്‍ഷ മാസങ്ങള്‍ 29/30 ദിവസങ്ങളിലാണ് ഒതുങ്ങുന്നത്. യുഗാബ്ദം 5118(ഇപ്പോഴത്തെ ചാന്ദ്രവര്‍ഷം 511 ആണ്) ലെ ചാന്ദ്രവര്‍ഷത്തില്‍ 355 ദിവസങ്ങളായിരുന്നു. അതായത് സൗരവര്‍ഷത്തെക്കാള്‍ 10ദിവസം കുറവ്. ഇങ്ങനെ മൂന്നുവര്‍ഷം കൊണ്ടുവരുന്ന വ്യത്യാസം ഇല്ലാതാക്കുന്ന യുക്തി നമ്മുടെ ഋഷിവര്യന്മാര്‍ക്കുണ്ടായിരുന്നു. ഏതെങ്കിലും സൗരവര്‍ഷമാസത്തില്‍ രണ്ടു അമാവാസി ഉണ്ടെങ്കില്‍, ആ മാസത്തിനു സമമായ ചാന്ദ്ര വര്‍ഷ മാസത്തെ ‘അധിക’മാസമായി കണക്കാക്കുകയും, അതേ മാസപേരില്‍ ഒരു ‘നിജ’മാസവും ചേര്‍ക്കുന്നു. യുഗാബ്ദം 5119 ലെ ജ്യേഷ്ഠ ചാന്ദ്രമാസം ‘അധിക’വും, ‘നിജ’വും ആയിവരുന്നുണ്ട്. ഇതിനുകാരണം ആ ജ്യേഷ്ഠമാസ സമമായ 1193 എടവമാസത്തില്‍ രണ്ടു അമാവാസികളാണെന്നതാണ്. ഈ ‘അധിക’, ‘നിജ’ മാസ ഗണന കഴിഞ്ഞുവരുന്ന ഏകദേശം ഒരു വര്‍ഷം, ചാന്ദ്രവര്‍ഷ/സൗരവര്‍ഷ ഉത്സവങ്ങള്‍ (ശ്രീകൃഷ്ണ ജയന്തി മുഖ്യമായ) ഒരേ ദിവസത്തില്‍ ആയിരിക്കും.
ചാന്ദ്രവര്‍ഷ രീതി ഇക്കാലത്തും കേരളം, തമിഴ്‌നാട് ഒഴികെയുള്ള ഭാരത സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. കേരളത്തിലും സാരസ്വത/തുളു ബ്രാഹ്മണ സമൂഹവും ചാന്ദ്രവര്‍ഷാധിഷ്ഠിത കാലഗണനയാണ് ആചരിക്കുന്നത്.
വാ. ലക്ഷ്മണ പ്രഭു,
എറണാകുളം
എറണാകുളം
ഹരിവരാസനത്തിന്റെ സത്യം
രാജാ ശ്രീകുമാര്‍വര്‍മ്മയുടെ കത്താണ് (24-11-2017) ഈ കുറിപ്പിന്നാധാരം. ഹരിവരാസനം അവകാശത്തര്‍ക്കത്തില്‍ എന്ന തലക്കെട്ടില്‍ മൂന്നുകൊല്ലം മുമ്പുള്ള ‘മാതൃഭൂമി’വാര്‍ത്തയുടെ ചുരുക്കം ഇതായിരുന്നു: ശബരിമലയിലെ അവസാന വെളിച്ചപ്പടായിരുന്ന അനന്ത കൃഷ്ണയ്യരുടെ മകളും, അയ്യപ്പഭക്തയുമായ ശാസ്താംകോട്ട കോന്നകത്ത് മനക്കര മേച്ചിറയില്‍ വീട്ടില്‍ ജാനകിയമ്മ അവര്‍ ഗര്‍ഭിണിയായിരിക്കെ, 1923-ല്‍ (30-ാം വയസ്സില്‍ ) എഴുതി കാണിക്കയായി ശബരിമല നടയ്ക്കുവയ്ക്കുവാന്‍, സ്വന്തം പിതാവിന്റെ കൈവശം കൊടുത്തയ്ക്കുകയും കാണിക്കയായതിനാല്‍ സ്വന്തം പേര് വച്ചില്ലെന്നും, പിറന്നകുട്ടിക്ക് അയ്യപ്പന്‍ എന്ന് പേരിടുകയും ചെയ്‌തെന്നും, അവരുടെ മകള്‍ ബാലാമണിയമ്മ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി, കീര്‍ത്തന സമ്പാദകനായ കുമ്പക്കുട്ടികുളത്തൂര്‍ അയ്യരെയാണ് ഇതിന്റെ കര്‍ത്താവായി അംഗീകരിക്കുന്നതെന്നാണ് ആ കുടുംബത്തിന്റെ പരാതി! കുളത്തൂര്‍ അയ്യര്‍ സമ്പാദകര്‍ മാത്രമാണെന്നതിന് തെളിവും ഹാജരാക്കി.

ഒരുപക്ഷേ ഈ വാര്‍ത്ത ശ്രീകുമാറും വായിച്ചിരിക്കാം. അങ്ങനെയെങ്കില്‍ മൂന്നുവര്‍ഷത്തിനുശേഷം, വളരെ വൈകിയുള്ള ഈ പ്രതികരണത്തില്‍ എന്തോ പന്തികേടില്ലേ? ആശയവിനിമയത്തില്‍ പാളിച്ചകള്‍ സംഭവിക്കാമെന്ന നിഗമനത്തില്‍ തള്ളാവുന്നതാണ് അദ്ദേഹത്തിന്റെ വാദങ്ങള്‍! സ്വന്തം മാതാവ് രചിച്ച കീര്‍ത്തനത്തിന്റെ ക്രെഡിറ്റ് മറ്റൊരുത്തന്‍ തട്ടിയെടുക്കുമ്പോഴുണ്ടാകുന്ന ഒരു കുടുംബത്തിന്റെ മനോവേദന ഊഹിക്കാവുന്നതേയുള്ളൂ! സ്വന്തം രചന കാണിക്കയായി സമര്‍പ്പിച്ചു എന്നൊക്കെ തറപ്പിച്ചു പറയുമ്പോള്‍ കൂടുതല്‍ വിശ്വസനീയത തോന്നുന്നു.
രഘു.എസ്
വെസ്റ്റ് കടുങ്ങല്ലൂര്‍, ആലുവ
രഘു.എസ്
വെസ്റ്റ് കടുങ്ങല്ലൂര്‍, ആലുവ
ജന്മഭൂമി: http://www.janmabhumidaily.com/news747877#ixzz50KhuiNmU
No comments:
Post a Comment