വത്സവധവും ബകവധവും പോലെ ധേനുകവധവും കൃഷ്ണഗാഥയില്‍ ഒന്നു സ്പര്‍ശിച്ചു പോവുന്നേയുള്ളൂ.
ബാലകന്മാരുമായ് കന്നുമേച്ചങ്ങനെ
നാലഞ്ചുമാസം കഴിഞ്ഞകാലം
ഗോവിന്ദരാമന്മാര്‍ ഗോക്കളെമേച്ചങ്ങു
മേവിത്തുടങ്ങിനാന്‍ മെല്ലെ മെല്ലെ
ബാലകന്മാരുടെ യാചന തന്നാലെ
താലവനന്തന്നില്‍ ചെന്നുടനെ
രാസഭനായ് വന്ന ധേനുകനായൊരു
വാനവവൈരിയെ കൊന്നുടനെ
താലഫലങ്ങളെ ബാലകന്മാര്‍ക്കുമാ-
മാലോകരെല്ലാര്‍ക്കുമായ് കൊടുത്താന്‍…
നാലഞ്ചുമാസം കഴിഞ്ഞകാലം
ഗോവിന്ദരാമന്മാര്‍ ഗോക്കളെമേച്ചങ്ങു
മേവിത്തുടങ്ങിനാന്‍ മെല്ലെ മെല്ലെ
ബാലകന്മാരുടെ യാചന തന്നാലെ
താലവനന്തന്നില്‍ ചെന്നുടനെ
രാസഭനായ് വന്ന ധേനുകനായൊരു
വാനവവൈരിയെ കൊന്നുടനെ
താലഫലങ്ങളെ ബാലകന്മാര്‍ക്കുമാ-
മാലോകരെല്ലാര്‍ക്കുമായ് കൊടുത്താന്‍…
ഗര്‍ഗഭാഗവതത്തില്‍ പക്ഷേ, ധേനുകവധം വിസ്തരിച്ചു തന്നെകാണാം. താലവനത്തിലേയ്ക്കുള്ള യാത്രാ മധ്യേയാണ് ധേനുകനുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്.
താലവനത്തെക്കുറിച്ചുപറയുമ്പോള്‍ സുദാമാവിനു ആയിരം നാവാണ്: ‘ഞാനൊരിക്കല്‍ ആചാര്യന്റെ കൂടെപോയിട്ടുണ്ട്. ഹോ! അവിടെയെത്തുന്നതിനു മുന്നേ, പനമ്പഴത്തിന്റെ മധുരമുള്ള മണം മൂക്കിലേക്ക് തിക്കിത്തിരക്കിയെത്തും. ആകാശംമുട്ടെ തലയുയര്‍ത്തിനില്‍ക്കുന്ന പനകള്‍ അവിടെ ഇടതിങ്ങി വളരുന്നു. പീലിക്കുട നിവര്‍ത്തിയ പനകള്‍ക്കു കീഴെ വേനല്‍ക്കാലത്തുപോലും ഇരുട്ടും ഈര്‍പ്പവും വീണുകിടപ്പുണ്ടാവും. കല്ലും മണ്‍കട്ടകളും ആ പ്രദേശത്തില്ല. കറുത്ത മണ്‍വിരിപ്പില്‍ ദര്‍ഭപ്പുല്ല് വളര്‍ന്നു മുറ്റുന്നു. പശുക്കള്‍ക്കവിടെ സസുഖം മേയാം.’
‘എങ്കില്‍, ഇന്ന് നമുക്ക് ഗോക്കളെ താലവനത്തിലേയ്ക്ക് കൊണ്ടുപോയാലോ?’ കൃഷ്ണന്‍ ബലരാമനോട് അഭിപ്രായം ആരാഞ്ഞു. നൂറുവട്ടം സമ്മതം-ബലരാമനെ പനമ്പഴം അത്രയ്ക്കും മോഹിപ്പിച്ചിരുന്നു.
ഉച്ചയോടെ അവരെല്ലാവരും ഗോക്കളേയും കൊണ്ട് താലവനത്തിലെത്തി. സുദാമാവ് പറഞ്ഞതു ശരിയാണെന്നു ഏവര്‍ക്കും ബോധ്യമായി-താലവനം പനമ്പഴത്തിന്റെ ഗന്ധത്തില്‍ മുങ്ങിക്കുളിച്ചുനില്‍പ്പാണ്. അടുക്കച്ചുമട് പഴങ്കുലകള്‍ ഏറ്റിനില്‍ക്കുന്ന പനകള്‍. ബലരാമന്‍ ഒരു പനയുടെ ചുവട്ടില്‍ ചെന്നുനിന്നു. ഉയരത്തിലേക്ക് തലയെത്തിച്ചുനില്‍ക്കുന്ന അതിന്റെ, വട്ടംപിടിച്ചാല്‍ കയ്യെത്താത്ത തായ്ത്തടിയില്‍പ്പിടിച്ച് രൗഹിണേയന്‍ ബലമായി കുലുക്കി. പന ഒന്നുലഞ്ഞു. ആ ഉലച്ചലില്‍ പന ഒട്ടാകെ കുലുങ്ങി. പഴങ്കുലകള്‍ ആടിയുലഞ്ഞു. താഴെ വീണുകിടന്ന ഉണങ്ങിയ ഇലകളില്‍ കലമ്പലുണ്ടാക്കി പഴങ്ങള്‍ തുരുതുരാ ഉതിര്‍ന്നു.
ഉച്ചയോടെ അവരെല്ലാവരും ഗോക്കളേയും കൊണ്ട് താലവനത്തിലെത്തി. സുദാമാവ് പറഞ്ഞതു ശരിയാണെന്നു ഏവര്‍ക്കും ബോധ്യമായി-താലവനം പനമ്പഴത്തിന്റെ ഗന്ധത്തില്‍ മുങ്ങിക്കുളിച്ചുനില്‍പ്പാണ്. അടുക്കച്ചുമട് പഴങ്കുലകള്‍ ഏറ്റിനില്‍ക്കുന്ന പനകള്‍. ബലരാമന്‍ ഒരു പനയുടെ ചുവട്ടില്‍ ചെന്നുനിന്നു. ഉയരത്തിലേക്ക് തലയെത്തിച്ചുനില്‍ക്കുന്ന അതിന്റെ, വട്ടംപിടിച്ചാല്‍ കയ്യെത്താത്ത തായ്ത്തടിയില്‍പ്പിടിച്ച് രൗഹിണേയന്‍ ബലമായി കുലുക്കി. പന ഒന്നുലഞ്ഞു. ആ ഉലച്ചലില്‍ പന ഒട്ടാകെ കുലുങ്ങി. പഴങ്കുലകള്‍ ആടിയുലഞ്ഞു. താഴെ വീണുകിടന്ന ഉണങ്ങിയ ഇലകളില്‍ കലമ്പലുണ്ടാക്കി പഴങ്ങള്‍ തുരുതുരാ ഉതിര്‍ന്നു.
അന്നു ശ്രീദാമാവവറ്റെയധികാര-
മിന്നിവരെക്കൊണ്ടു സാധ്യമെന്നോര്‍ക്കയാല്‍
സങ്കര്‍ഷണനോടുമന്‍പുറ്റു മേവിന
പങ്കജലോചനനോടുമായാദരാല്‍
സന്തോഷമുള്‍ക്കൊണ്ടു ചൊല്ലിനാനിങ്ങിഹ
സന്തതമന്തികേ മുമ്പിലാമ്മാറൊരു
വങ്കാനനം താലസങ്കലമായ് പുരാ-
ണാങ്കിതമായതിഘോരമായുള്ളതു
കണ്ടുകൊണ്ടാലുമനേകം ഫല പക്വ-
മുണ്ടതി സ്വാദുകരങ്ങളായേറ്റവും
കൃഷ്ണനും രാമനുമക്കഥ കേട്ടുടന്‍
ഉള്‍ക്കുതുകേന മന്ദസ്മിത പൂര്‍വകം
ചിത്തമൊരുമിച്ചു തമ്മില്‍ കടാക്ഷിച്ചു
സത്വരം പൈക്കളെ മേയ്ക്കാനയച്ചിതേ
പെട്ടെന്നു വട്ടംപിടിച്ചു ബലഭദ്ര-
രൊട്ടും മടിയാതെ താലമൂലേ രുഷാ
കുത്തിക്കുലുക്കിപ്പൊഴിച്ചു പനമ്പഴം
അത്യന്തമേറ്റവും വീണു ധരിത്രിയില്‍
മിന്നിവരെക്കൊണ്ടു സാധ്യമെന്നോര്‍ക്കയാല്‍
സങ്കര്‍ഷണനോടുമന്‍പുറ്റു മേവിന
പങ്കജലോചനനോടുമായാദരാല്‍
സന്തോഷമുള്‍ക്കൊണ്ടു ചൊല്ലിനാനിങ്ങിഹ
സന്തതമന്തികേ മുമ്പിലാമ്മാറൊരു
വങ്കാനനം താലസങ്കലമായ് പുരാ-
ണാങ്കിതമായതിഘോരമായുള്ളതു
കണ്ടുകൊണ്ടാലുമനേകം ഫല പക്വ-
മുണ്ടതി സ്വാദുകരങ്ങളായേറ്റവും
കൃഷ്ണനും രാമനുമക്കഥ കേട്ടുടന്‍
ഉള്‍ക്കുതുകേന മന്ദസ്മിത പൂര്‍വകം
ചിത്തമൊരുമിച്ചു തമ്മില്‍ കടാക്ഷിച്ചു
സത്വരം പൈക്കളെ മേയ്ക്കാനയച്ചിതേ
പെട്ടെന്നു വട്ടംപിടിച്ചു ബലഭദ്ര-
രൊട്ടും മടിയാതെ താലമൂലേ രുഷാ
കുത്തിക്കുലുക്കിപ്പൊഴിച്ചു പനമ്പഴം
അത്യന്തമേറ്റവും വീണു ധരിത്രിയില്‍
പനഞ്ചുവട്ടിലെ ഉണക്കിലകളില്‍ പനമ്പഴങ്ങള്‍ വീണുണ്ടായ കലപിലയ്‌ക്കൊപ്പം പനമ്പട്ടകള്‍ കാറ്റത്തുലയുന്ന ശബ്ദംകൂടിയായപ്പോള്‍, ആ ആരവം പനങ്കാട്ടിലെ നിശ്ശബ്ദതയെ കുലുക്കിയുണര്‍ത്തി.
ബലഃ പ്രവിശ്യബാഹുഭ്യാം താലാന്‍ സമ്പരികമ്പയന്‍
ഫലാനി പാതയാമാസ മതങ്ഗജ ഇവൗജസാ
ഫലാനാം പതതാം ശബ്ദം നിശമ്യാസുരരാസഭഃ
അഭ്യധാവത് ക്ഷിതിതലം സനഗം പരികമ്പയന്‍
ബലഃ പ്രവിശ്യബാഹുഭ്യാം താലാന്‍ സമ്പരികമ്പയന്‍
ഫലാനി പാതയാമാസ മതങ്ഗജ ഇവൗജസാ
ഫലാനാം പതതാം ശബ്ദം നിശമ്യാസുരരാസഭഃ
അഭ്യധാവത് ക്ഷിതിതലം സനഗം പരികമ്പയന്‍
കാടുണര്‍ത്തിയ ആരവംകേട്ട് ധേനുകന്‍, വൃക്ഷങ്ങളേയും ഭൂമിയേയും തന്നെ വിറപ്പിച്ചുകൊണ്ട് ഓടിയെത്തി.
‘മഹാബലിയുടെ പുത്രനായിരുന്നില്ലേ ഈ ദാനവന്‍?’ മുത്തശ്ശി ആരാഞ്ഞു: ‘എങ്ങനെയാണ് ഇവന് ധേനുകരൂപം കൈവന്നത്?’
‘ഗന്ധമാദന പര്‍വതസാനുക്കളില്‍ ഇഷ്ടസഖികള്‍ക്കൊത്തു ക്രീഡിക്കയായിരുന്നു ഇവന്‍. അടുത്തുള്ള ഗുഹയില്‍ ദുര്‍വാസാവ് തപസ്സിരിക്കുന്ന കാര്യം ഇവര്‍ക്കറിയില്ലായിരുന്നു. മാരകേളിയുണര്‍ത്തിയ കോലാഹലങ്ങളില്‍ അലോസരംകൊണ്ട മുനിവര്യന്‍ ഗുഹയില്‍നിന്നു പുറത്തുവന്നപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ കോപം ഇരട്ടിയാക്കി. കഴുതയെപ്പോലെ ബുദ്ധിശൂന്യത കാട്ടിയ നീ കഴുതയായിത്തീരട്ടെയെന്ന് മുനി ശപിച്ചു. അതോടെ അവന്‍ ധേനുകാകൃതി പൂണ്ടു; ധേനുകാസുരനായി താലവനത്തിലെത്തി.
കഴുതയുടെ മുഖമുള്ള ഒരു പര്‍വ്വതം. അതല്ലെങ്കില്‍, പര്‍വ്വതത്തിന്റെ രൂപമുള്ള ഗര്‍ദ്ദഭം. ജ്വലിക്കുന്ന ഗുഹ പോലുള്ള കണ്ണുകള്‍. അതിലും വലിയൊരു ഗുഹയായ വായ് തുറന്നുപിടിച്ചിരിക്കുന്നു. കൂറ്റന്‍ അരയാലിന്റെ തായ്ത്തടിപോലുള്ള കാലുകള്‍ ഭൂമിയെ ചവിട്ടിമെതിച്ചു; ആ കാലടികളില്‍ ഭൂമി കുലുങ്ങിക്കൊണ്ടിരുന്നു.
താലവനത്തില്‍ മനുഷ്യസാന്നിധ്യം അവന്‍ മണത്തറിഞ്ഞിരുന്നു. എവിടെ അവരെല്ലാം എന്നു തിരക്കുന്ന മട്ടില്‍ അവന്‍ ചുറ്റുപാടിലേക്ക് കണ്ണോടിച്ചു. ആരേയും കാണാനായില്ല; ആ നൈരാശ്യത്തിന്റെ രോഷംപൂണ്ട അവന്‍ ഉരല്‍പോലുള്ള കുളമ്പുകള്‍കൊണ്ട് ഭൂമിയുടെ വിരിമാറ് മാന്തിപ്പൊളിച്ചു.
അപ്പോളസുര രാജാവായ ധേനുകന്‍
ദര്‍പ്പാതിരേകേണ വന്നുനോക്കുംവിധൗ
നില്‍ക്കുന്നിതു ബലഭദ്രനും കൃഷ്ണനും
ശക്തികുറഞ്ഞ ഗോപാലസമൂഹവും
ക്രുദ്ധിച്ചതുകണ്ടു പൊട്ടിച്ചിരിച്ചവ-
നുദ്ധൂതമാമ്മാറലറി ദിക്കൊക്കെവേ
പൊട്ടുമാറുച്ചവേഗം പറഞ്ഞീടിനാന്‍:
ഒട്ടുമറിവകതാരിലില്ലായ്കയാല്‍
ചിത്തേ മമാലയമിക്കൊടുംകാടെന്നു
സിദ്ധമല്ലായ്കയോ വന്നകപ്പെട്ടതു
മുഷ്‌കര! ത്വല്‍പ്രഭാവേന മുഴുത്തെഴും
ധിക്കാരമോ പുനരെന്തിതു തോന്നുവാന്‍?
ശക്തിമാനേവനിതിലിപ്പനമ്പഴം
കുത്തിക്കുലുക്കിക്കൊഴിപ്പതിനായവന്‍?
മുല്‍പ്പെട്ടു പേടിയൊഴിഞ്ഞിങ്ങു വന്നാലു-
മിപ്പോള്‍ക്ഷണേന കൃതാന്താലയത്തിനു
വിട്ടീടുവന്നഴകോടു വസിപ്പതി-
നൊട്ടുമതിനൊരു ദണ്ഡമെനിക്കില്ല
നിശ്ചയമെന്നു പറഞ്ഞ ദൈതേയനോ-
ടച്ചബുദ്ധ്യാ പുനരാനകദുന്ദുഭി-
പുത്രരിലഗ്രജന്‍ താനഥ ചൊല്ലിനാന്‍-
ഞാന്‍ തന്നെയാണവന്‍. ഇതാ വന്നിരിക്കുന്നു-എന്നുപറഞ്ഞ ബലരാമന്‍ അവന്റെ പിന്നിലൂടെ ചെന്നു. കാലുയര്‍ത്തി തൊഴിക്കാന്‍ തുനിഞ്ഞ അവന്റെ പിന്‍കാലുകള്‍ കൂട്ടിപ്പിടിച്ചു; ഊക്കിലെടുത്ത് നിലത്ത് ആഞ്ഞടിച്ചു; തളര്‍ന്നവശനായ അവനെ, പിന്‍കാലില്‍ത്തന്നെ പിടിച്ച് അടുത്തുനിന്ന പനയില്‍ തൊഴിച്ചു. പനകുലുങ്ങിയ നേരം പനമ്പഴം ഉതിര്‍ന്നുവീണു-ആകാശം വര്‍ഷിക്കുമ്പോലെ.പ്രാണവേദനയില്‍ പിടഞ്ഞ ധേനുകന്‍ അന്ത്യശ്വാസം വലിച്ചു.
ദര്‍പ്പാതിരേകേണ വന്നുനോക്കുംവിധൗ
നില്‍ക്കുന്നിതു ബലഭദ്രനും കൃഷ്ണനും
ശക്തികുറഞ്ഞ ഗോപാലസമൂഹവും
ക്രുദ്ധിച്ചതുകണ്ടു പൊട്ടിച്ചിരിച്ചവ-
നുദ്ധൂതമാമ്മാറലറി ദിക്കൊക്കെവേ
പൊട്ടുമാറുച്ചവേഗം പറഞ്ഞീടിനാന്‍:
ഒട്ടുമറിവകതാരിലില്ലായ്കയാല്‍
ചിത്തേ മമാലയമിക്കൊടുംകാടെന്നു
സിദ്ധമല്ലായ്കയോ വന്നകപ്പെട്ടതു
മുഷ്‌കര! ത്വല്‍പ്രഭാവേന മുഴുത്തെഴും
ധിക്കാരമോ പുനരെന്തിതു തോന്നുവാന്‍?
ശക്തിമാനേവനിതിലിപ്പനമ്പഴം
കുത്തിക്കുലുക്കിക്കൊഴിപ്പതിനായവന്‍?
മുല്‍പ്പെട്ടു പേടിയൊഴിഞ്ഞിങ്ങു വന്നാലു-
മിപ്പോള്‍ക്ഷണേന കൃതാന്താലയത്തിനു
വിട്ടീടുവന്നഴകോടു വസിപ്പതി-
നൊട്ടുമതിനൊരു ദണ്ഡമെനിക്കില്ല
നിശ്ചയമെന്നു പറഞ്ഞ ദൈതേയനോ-
ടച്ചബുദ്ധ്യാ പുനരാനകദുന്ദുഭി-
പുത്രരിലഗ്രജന്‍ താനഥ ചൊല്ലിനാന്‍-
ഞാന്‍ തന്നെയാണവന്‍. ഇതാ വന്നിരിക്കുന്നു-എന്നുപറഞ്ഞ ബലരാമന്‍ അവന്റെ പിന്നിലൂടെ ചെന്നു. കാലുയര്‍ത്തി തൊഴിക്കാന്‍ തുനിഞ്ഞ അവന്റെ പിന്‍കാലുകള്‍ കൂട്ടിപ്പിടിച്ചു; ഊക്കിലെടുത്ത് നിലത്ത് ആഞ്ഞടിച്ചു; തളര്‍ന്നവശനായ അവനെ, പിന്‍കാലില്‍ത്തന്നെ പിടിച്ച് അടുത്തുനിന്ന പനയില്‍ തൊഴിച്ചു. പനകുലുങ്ങിയ നേരം പനമ്പഴം ഉതിര്‍ന്നുവീണു-ആകാശം വര്‍ഷിക്കുമ്പോലെ.പ്രാണവേദനയില്‍ പിടഞ്ഞ ധേനുകന്‍ അന്ത്യശ്വാസം വലിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news747736#ixzz50KgtFpHD
No comments:
Post a Comment