നാല് ആശ്രമങ്ങള്‍ മനുഷ്യജന്മത്തെ കാര്യക്ഷമമാക്കി സാഫല്യത്തിലേയ്ക്കു നയിക്കാന്‍ വിഭാവനംചെയ്തിട്ടുള്ള വ്യവസ്ഥയാണ്. ഇതില്‍ ബ്രഹ്മചര്യമാണ് ആദ്യത്തേത്.
ശരീരത്തിന്റെ വളര്‍ച്ച മുഴുവനാകുംവരെ മനസ്സിനേയും ബുദ്ധിയേയും പോഷകമൂല്യങ്ങള്‍ നല്കി വികസിപ്പിക്കുക, ബഹുമുഖമായ ലോകവ്യവഹാരങ്ങള്‍ക്കോ, പരമഫലപ്രദമായ അധ്യാത്മജീവിതം നയിക്കാനോ സജ്ജമാക്കുന്നതിനു ഗുരുഗൃഹത്തില്‍ താമസിച്ചുകൊണ്ട് പഠിക്കുക, ഇതിനുള്ള ജീവിതക്രമമാണ് ബ്രഹ്മചര്യം.
ശരീരത്തിന്റെ വളര്‍ച്ച മുഴുവനാകുംവരെ മനസ്സിനേയും ബുദ്ധിയേയും പോഷകമൂല്യങ്ങള്‍ നല്കി വികസിപ്പിക്കുക, ബഹുമുഖമായ ലോകവ്യവഹാരങ്ങള്‍ക്കോ, പരമഫലപ്രദമായ അധ്യാത്മജീവിതം നയിക്കാനോ സജ്ജമാക്കുന്നതിനു ഗുരുഗൃഹത്തില്‍ താമസിച്ചുകൊണ്ട് പഠിക്കുക, ഇതിനുള്ള ജീവിതക്രമമാണ് ബ്രഹ്മചര്യം.
അധ്യയനം വിട്ടുള്ള സമയങ്ങളില്‍ ഗൃഹകൃത്യങ്ങളെല്ലാം പരിശീലിപ്പിച്ചു ബഹുമുഖ കഴിവ് നേടാന്‍ കളമൊരുക്കുന്നതുവഴി ഗുരുകുലവിദ്യാഭ്യാസം പഠനത്തോടൊപ്പം ജീവിതവൃത്തികള്‍കൂടി വശമാക്കിക്കുന്നു.
സ്വഗൃഹംവിട്ടു ദീര്‍ഘകാലം ഗുരുസന്നിധിയില്‍ വസിക്കുന്നതിനാല്‍, കുട്ടികള്‍ക്കു മാതാപിതാക്കളുടെ ലാളനാതിക്രമങ്ങള്‍മൂലമുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല. സഹപാഠികളോടൊത്തു കഴിയുമ്പോള്‍, പരസ്പരനിരീക്ഷണവിമര്‍ശനങ്ങള്‍ വിദ്യാര്‍ഥിയുടെ ഉള്‍വ്യക്തിത്വവും പെരുമാറ്റസൗഷ്ഠവ വും വര്‍ധിക്കാന്‍ കാരണമാകുന്നു. ക്ഷിപ്രകോപം, അസഹിഷ്ണുത, അസൂയ, അക്ഷമ, മത്സരം, ദ്വേഷം, സഹവര്‍ത്തിത്വക്കുറവ് എന്നീ ദൂഷ്യങ്ങള്‍ നീങ്ങിക്കിട്ടാന്‍ ഇതു വളരെ സഹായമാണ്.
ഒരു തരത്തില്‍ ദീര്‍ഘകാലതപസ്സുകൂടിയാണ് ഇത്തരം ബ്രഹ്മചര്യം. അച്ചടക്കം, അനുസരണം, അനുശാസനം, ആജ്ഞാനുവര്‍ത്തിത്വം, വ്യഗ്രതയോടെ ജോലിചെയ്യാനുള്ള കഴിവും കുശലതയും, മനസ്സിനും ബുദ്ധിക്കും പിന്നിലുള്ള പ്രേരകകേന്ദ്രമായ ആത്മാവെക്കുറിച്ചുള്ള കാര്യക്ഷമമായ ബോധം, ധ്യാനശീലം, എന്നിങ്ങനെ ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യ മായ ഗുണമഹിമകളും ഗുരുകുലവിദ്യാഭ്യാസം പ്രദാനംചെയ്തുപോന്നു.
വേദങ്ങളെന്ത്, ശാസ്ത്രങ്ങളെന്ത്, ഇവ മനുഷ്യനു നല്കുന്ന ജീവിതമൂല്യങ്ങളും തത്ത്വസിദ്ധാന്തങ്ങളും എന്തെല്ലാം, അവയ്ക്കനുസരിച്ചു ജീവിതം നയിക്കണമെന്ന ആത്മനിര്‍ബന്ധം, തുടങ്ങി പല കാഴ്ചപ്പാടുകളും ബ്രഹ്മചര്യം തുറന്നുകൊടുക്കുന്നു.
വിദ്യാഭ്യാസം കഴിഞ്ഞു സ്വഗൃഹത്തിലേയ്ക്കു മടങ്ങി ഗൃഹസ്ഥാശ്രമം തുടങ്ങുന്ന യുവാവിന്റെ ഉള്‍ക്കാഴ്ചകളും വ്യവഹാരങ്ങളും സുചിന്തിതവും കര്‍ത്തവ്യവ്യഗ്രവുമാകാതെ വയ്യ.
പ്രതിദിനം അമ്പതും ഏറെയും കുട്ടികള്‍ ഒന്നിച്ചിരുന്നു പാഠങ്ങള്‍ കേട്ടു മടങ്ങിപ്പോകുന്ന ഇന്നത്തെ രീതിയില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ബ്രഹ്മചാരിവൃത്തി. അധ്യാപകനുമായി അടുത്തു പെരുമാറി, അദ്ദേഹത്തിനും ഗുരുപത്‌നിക്കുംവേണ്ട സേവനംചെയ്ത്, തന്റെ ഭാഗധേയംമുഴുവനും ഗുരു ഗൃഹത്തില്‍ സമര്‍പ്പിച്ചുകഴിയുന്ന ക്രമമായിരുന്നു അത്. എത്ര വ്യത്യസ്തം അന്നും ഇന്നുമുള്ള രീതികള്‍!
ഗുരുവും പത്‌നിയുമായുള്ള പെരുമാറ്റം, മറ്റു ഗൃഹാംഗങ്ങളുമായുള്ള അടുപ്പം, ഒന്നും പ്രത്യേകമായി ആവശ്യപ്പെടാതെ, ലഭിച്ചതുകൊണ്ട് തൃപ്തിപ്പെടുന്ന ശീലം, അച്ഛനമ്മമാരുടെ പെരുമാറ്റത്തെപ്പോലും അതിശയിപ്പിച്ചു കൊണ്ട് ഗുരുവും പത്‌നിയും നല്കുന്ന പുത്രനിര്‍വിശേഷസ്‌നേഹം, എല്ലാം വലിയ തുറസ്സും വീക്ഷണവുംതന്നെ!
ഇത്തരം ആത്മപരിശീലനകാലം കഴിഞ്ഞാണ് ബ്രഹ്മചാരി ഗൃഹസ്ഥനാകുന്നത്.
ഇത്തരം ആത്മപരിശീലനകാലം കഴിഞ്ഞാണ് ബ്രഹ്മചാരി ഗൃഹസ്ഥനാകുന്നത്.
ഗുരുകുലവിദ്യാഭ്യാസവും അതിന്റെ തപോവ്രതമൂല്യങ്ങളും കന്യകയ്ക്കും സുവിദിതമാണ്. ആ മൂല്യങ്ങളെ ആദരിക്കുന്നവളുമായുള്ള ദാമ്പത്യവും ശോഭനമാകാതെ വയ്യ.
ഗൃഹജീവിതത്തില്‍ സ്ഥാനംപിടിക്കുന്ന ബഹിര്‍മുഖലൗകികത്വം, അതേസമയം മങ്ങാതെ സൂക്ഷിയ്‌ക്കേണ്ട അധ്യാത്മനിയന്ത്രണങ്ങളും മൂല്യങ്ങളും, രണ്ടുംകൂടി ഗൃഹസ്ഥാശ്രമം ഒന്നാംതരം വെല്ലുവിളിതന്നെ, സുഭഗമായ വെല്ലുവിളി!
ഗൃഹജീവിതത്തില്‍ സ്ഥാനംപിടിക്കുന്ന ബഹിര്‍മുഖലൗകികത്വം, അതേസമയം മങ്ങാതെ സൂക്ഷിയ്‌ക്കേണ്ട അധ്യാത്മനിയന്ത്രണങ്ങളും മൂല്യങ്ങളും, രണ്ടുംകൂടി ഗൃഹസ്ഥാശ്രമം ഒന്നാംതരം വെല്ലുവിളിതന്നെ, സുഭഗമായ വെല്ലുവിളി!
അതു കോട്ടംകൂടാതെ നയിക്കാനുള്ള അറിവും ബലവും ഗുരുകുലശിക്ഷണത്താല്‍ ബ്രഹ്മചാരിയ്ക്കു കൈമുതലാണ്. ഗൃഹസ്ഥജീവിതത്തിന് ആഴവും മഹിമയും നല്കാന്‍ ഇതു സഹായിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൃഹസ്ഥാശ്രമത്തിനു രൂപകല്പനയും അനുഷ്ഠാനക്രമങ്ങളും നല്‍കിയിരിക്കുന്നത്.
ഗാര്‍ഹസ്ഥ്യത്തെ സത്സംഗമേ പൂവണിയിക്കൂ
ഗൃഹത്തിന്റെ നടത്തിപ്പിനും കുട്ടികള്‍ക്കുവേണ്ടിയും ഗൃഹവാസികള്‍ക്കു പലപ്രകാരത്തിലുള്ള കര്‍മങ്ങളും ചെയ്യേണ്ടിവരും. അതില്‍ ക്ലിഷ്ടതകളും ക്ലേശങ്ങളും ബഹുമുഖങ്ങളാകാം. അതൊന്നും സാരമാക്കരുത്. സര്‍വവും ഭഗവദര്‍പ്പണമായി ചെയ്യുന്നുവെന്ന ഭാവം ദൃഢമായിരിക്കണം. ഈ അര്‍പ്പണഭാവത്തില്‍ കൊടുങ്കാറ്റു വസന്തമാരുതനും, വെട്ടു തല്ലായും തീരും.
ഒപ്പം മഹാമുനികളെ, തത്ത്വജ്ഞാനികളെ, ആശ്രയിക്കയും വേണം. സ്വയം അറിയാത്ത കാര്യങ്ങളെല്ലാം തത്ത്വവിത്തുക്കളുടെ സംഗംകൊണ്ട് അറിവാകും. സത്സംഗംമാത്രമാണ് ഗൃഹജീവിതത്തില്‍ മാര്‍ഗദര്‍ശനത്തിനു ള്ള വഴി. അത് ഈശ്വരകഥകള്‍ കേള്‍ക്കാനും, ജീവിതമൂല്യങ്ങള്‍ അറിയാനും കാരണമാകും. ഈവക കാര്യങ്ങള്‍ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങള്‍ വായിച്ചുപഠിക്കുന്നതും ഗൃഹസ്ഥാശ്രമികള്‍ക്ക് അത്യാവശ്യംതന്നെ.
സത്സംഗത്തില്‍ രുചിയും അഭിനിവേശവും ജനിക്കുന്നതോടെ ലോകം മിഥ്യയാണ്, ദേഹബന്ധങ്ങളൊക്കെ അസ്ഥിരങ്ങള്‍തന്നെ, ഇവരോടുള്ള സംഗം വിട്ടു സ്വപ്‌നത്തില്‍ നിന്നുണരുന്നപോലെ പ്രബുദ്ധതയിലെത്തണം എന്നു തോന്നിത്തുടങ്ങും.
സ്വജനങ്ങള്‍ക്കെല്ലാം അന്നവസ്ത്രാദികള്‍ നിത്യാവശ്യംതന്നെ. പക്ഷേ അതിന്റെ പേരില്‍ ഭോഗവസ്തുക്കള്‍ ക്രമത്തിലധികം ശേഖരിച്ചു സൂക്ഷിക്കരുതെന്നു തറപ്പിച്ചുപറയുന്നു നാരദമഹര്‍ഷി.
മനുഷ്യസഹജമായി പെരുമാറേണ്ടത് ആവശ്യമാണ്; എന്നാല്‍ അതില്‍ ക്രമംവിട്ട മമത വെയ്ക്കുന്നതു ശരിയല്ല. മനസ്സിനെ നിര്‍മ്മമാകാന്‍ പരിശീലിപ്പിച്ചാലേ ജീവിതം കാര്യക്ഷമമാകൂ. വിവേകംകൊണ്ടുവേണം ഇതു സാധിക്കാന്‍. ഇവിടെ മഹാത്മാക്കളുടെ സംസര്‍ഗമാണ് സഹായിക്കുക.
ദേഹമടക്കം പഞ്ചഭൂതനിര്‍മിതമായ എല്ലാംതന്നെ ഈശ്വരസൃഷ്ടമാണ്. അതില്‍പ്പെട്ടതാണ് ആഹാരവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ. ഈ വിചാരത്തോടുകൂടി അവയെല്ലാം അനുഭവിക്കയും, കൂട്ടത്തില്‍ സജ്ജനസേവ നടത്തുകയും ചെയ്താല്‍, മനസ്സ് ശുദ്ധമായി തത്ത്വപ്രകാശം ഉദിക്കുന്നതാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news747249#ixzz50FHqB2qC
No comments:
Post a Comment