സ്വപ്നം കണ്ട് ഉറക്കത്തില്‍നിന്ന് ഉണരാത്തവരായി ആരും തന്നെ കാണില്ല. എന്തുകൊണ്ടാണ് സ്വപ്നം കാണുന്നത്? എന്താണ് സ്വപ്നം അര്‍ത്ഥമാക്കുന്നത്? ഇത്തരം ചോദ്യങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉറക്കത്തിന് മുമ്പുള്ള 24-48 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സംഭവിച്ചിട്ടുള്ള സംഭവങ്ങളുമായി സ്വപ്നത്തിന് ബന്ധമുണ്ട്. ഇവിടെ സ്വപ്നങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ദ്ധനായ ഓസ്ട്രേലിയന്‍ സ്വദേശി ജെയ്ന്‍ തെരേസ ആന്ഡേഴ്സണ് സ്വപ്നങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് പറയുന്നു...
1, തയ്യാറെടുപ്പുകളില്ലാതെയിരിക്കുക- ഒരു സുഹൃത്തുമായി തര്‍ക്കിക്കുന്നതായോ, ആരെങ്കിലും ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നതോ ആയ സ്വപ്നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്നം കാണുന്നത്.
2, ആരെങ്കിലും പിന്തുടരുന്നത്- ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്നങ്ങള്‍ കാണാറുണ്ടോ? ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രശ്നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.
3, മരണം- മരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാധാരണമാണ്. ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നാണ് ആന്ഡേഴ്സണ് പറയുന്നത്.
4, സ്വപ്നത്തില്‍ നിങ്ങള്‍ പറന്നോ?- നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.
5, വീഴ്ച- സ്വപ്നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്നങ്ങള്‍ കാണും.
6, വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുക- ഇങ്ങനെയുള്ള സ്വപ്നം കാണാറുണ്ടോ? ജീവിതത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍ കാണുക.
7, സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം- ഇത്തരം സ്വപ്നം കാണുന്നത്, അവരോട് ലൈംഗികമായ താല്‍പര്യമുള്ളതുകൊണ്ടല്ലെന്നാണ് ആന്ഡേഴ്സണ് പറയുന്നത്. ഒരു പക്ഷെ അവരോട് വെറുപ്പായിരിക്കും. എന്നാല്‍ ഇത്തരം സ്വപ്നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്തികരമല്ലാത്തതുകൊണ്ടാണെന്നാണ് ആന്ഡേഴ്സണ് പറയുന്നത്.
asianet
No comments:
Post a Comment