വീട്ടില്‍, കുടുംബത്തില്‍, സമൂഹത്തില്‍, സുഹ്ര്‌ദ്‍വലയത്തില്‍ ഒക്കെ, സുഖമായി കഴിയുന്നു എന്നാണ് ധരിച്ചിരിക്കുന്നത്‍. ഒന്ന്‍ നടക്കാന്‍ പോയതാ ഒരു കുന്നിന്‍ മുകളിലേക്ക്‍ - ചെറിയ ഒരു കല്ല്‍ കാലില്‍ കൊണ്ട്‍, തട്ടിത്തടഞ്ഞ്‍ താഴേയ്ക്ക്‍ വീണു. അഗാധമായ കുണ്ട്‍. ഉരുണ്ട്‍ വീഴുമ്പൊ ഒരു വള്ളിയില്‍ പിടികിട്ടി, അതില്‍ പിടിച്ച്‍ തൂങ്ങി നിന്നു. ഹാവൂ.. ചെറിയൊരു ആശ്വാസം. തൂങ്ങി നിന്നുകൊണ്ട്‍ മുകളിലേയ്ക്കൊന്ന്‍ നോക്കി. അപ്പളാ കണ്ടത്‍ താന്‍ പിടിച്ച വള്ളി, മുകളില്‍ ഒരു എലി കരണ്ടുകൊണ്ടിരിക്കുന്നു. കുന്നിന്‍ മുകളില്‍ ഒരു സിഹം അയാളെ തുറിച്ചുനോക്കി നില്‍ക്കുന്നു. അപ്പോഴാണ് തൊട്ടടുത്ത മറ്റൊരു വള്ളിയിലൂടെ ഓരോ തുള്ളി തേന് ഇറ്റിറ്റ്‍ വീഴുന്നത്‍ കണ്ടത്‍. നാവ് നീട്ടി ആ തേന്‍ കുടിയ്ക്കാന്‍ നോക്കി. പാമ്പിന്റെ വായില്‍ ഇരിയ്ക്കുന്ന തവള മുന്നിലൂടെ പറന്നുപോകുന്ന ഈച്ചയെ പിടിയ്ക്കാന്‍ നോക്കുന്നു. പാമ്പ്‍ എപ്പഴാണ് തവളയെ മുഴുവനായും അകത്താക്കുക എന്ന്‍ അറിയില്ല. അപ്പോഴാണ് ഈച്ചയെ പിടിയ്ക്കാന്‍ നോക്കണത്‍.. പിടിച്ചിരിക്കുന്ന വള്ളി മുകളില്‍ എലി കരണ്ടുകൊണ്ടിരിക്കുന്നു, ഏത്‍ നിമിഷവും പൊട്ടിവീഴും, താഴെയാണെങ്കിലോ അഗാധമായ കുണ്ടാണ്..
ഞങ്ങള്‍ക്ക്‍ ഒട്ടും സമയമേ ഇല്ല. സത്‍സംഗത്തില്‍ പങ്കെടുക്കണമെന്നൊക്കെ ഉണ്ട്‍. പക്ഷെ ജോലിയ്ക്ക്‍ പോണ്ടേ, വീടുണ്ട്‍, ഭാര്യയുണ്ട്‍, കുട്ടികളുണ്ട്‍, കുട്ടികളുടെ പഠിപ്പ്‍, പണം സമ്പാദിയ്ക്കണം, കൊടുക്കാനും വാങ്ങാനും എന്തൊക്കെയാണ്, നൂറുകൂട്ടം പണികളുണ്ട്‍.. ഒരു മിനിറ്റ് ഒഴിവില്ല. പിന്നെ നാമം ജപിയ്ക്കാനും കീര്‍ത്തിയ്ക്കാനും സ്തുതിയ്ക്കാനും ഭാഗവതം വായിയ്ക്കാനും ഒക്കെ എവിടെ സമയം. ആ... അതോ? അവടെ സപ്താഹം നടക്കുന്നുണ്ട്‍ എന്നൊക്കെ കേട്ടു. വളരെ നന്നായി കഥകള്‍ പറയുന്നുണ്ടത്രെ !! നോക്കാം, സമയം കിട്ടുമ്പൊ ഒന്ന്‍ പോയിട്ട്‍ വരണം.. ഒരു ചൊറിച്ചില്‍ വന്നാല്‍ ഒന്ന്‍ മാന്തിയാല്‍ ഒരു സുഖം. അതേപോലെയാണ് ഇതിനെയൊക്കെ കാണുന്നത്‍ ജനങ്ങള്‍. ഒരു നേരമ്പോക്ക്‍ പോലെ - ജസ്റ്റ്‍ ഒരു എന്റര്‍ട്ടൈന്‍മെന്റ്‍ പോലെ. ആര്‍ക്കും സീരിയസ്സായി തോന്ന്‍ണില്ല. നമുക്കൊക്കെ എന്റര്‍ട്ടൈന്‍മെന്റിനും ഉച്ചയ്ക്ക്‍ ശാപ്പാട്‍ കഴിയ്ക്കാനും ഒക്കെ വേണ്ടിയിട്ടാണോ ഈ ഭാഗവതമൊക്കെ എഴുതിയിട്ടുള്ളത്‍, അതോ സപ്താഹക്കാര്‍ക്ക്‍ പിഴപ്പിന് വേണ്ടിയിട്ടാണോ.
From Acharya's talk.

No comments:
Post a Comment