അറിവ്
ആത്മീയതയിൽ ജ്ഞാനം എന്ന വാക്കിനർത്ഥം പദാർത്ഥജ്ഞാനമല്ല, പുരുഷാർത്ഥജ്ഞാനമാണ്. അത് മനോബുദ്ധികളെക്കൊണ്ട് പിടിക്കാവുന്നതോ, നേടിയെടുക്കാവുന്നതോ അല്ല. ആചാര്യസ്വാമികൾ പറഞ്ഞ വാക്കുകളെ കടമെടുത്താൽ അത് സംസ്‌കാര്യം അല്ല, വികാര്യം അല്ല, ഉല്പാദ്യം അല്ല, പ്രാപ്യവും അല്ല. അത് മനസ്സ് എന്ന അജ്ഞാന മറ നീങ്ങിക്കിട്ടുമ്പോൾ സ്വയംജ്യോതിസ്സായി ഉള്ളിൽ ചൈതന്യവത്തായിരിക്കുന്ന നിത്യമായ പരമപ്രകാശവസ്തുവായ ആത്മാ ആണ്.
ഏതൊരറിവ് എപ്പോഴും ഉള്ളതാണോ, ഏതൊരറിവിനാൽ മറ്റെല്ലാ അറിവുകളും ദഹിച്ചുപോകുന്നുവോ അഥവാ അനാവശ്യമായിപ്പോകുന്നുവോ, ഏതൊരറിവുകൊണ്ട് മറ്റൊന്നും അറിയണമെന്ന് ആഗ്രഹമില്ലാതായിത്തീരുന്നുവോ, ആ "അറിവ്" (അവബോധം) ആണ് "ജ്ഞാനം". ബാക്കിയെല്ലാം അവിദ്യ എന്ന പട്ടികയിലാണ് വേദാന്തം പെടുത്തിയിരിക്കുന്നത്. "അനാത്മവിദ്യ അവിദ്യ" എന്നു വേദാന്തം ഉദ്‌ഘോഷിക്കുന്നു.
ശ്രീനാരായണ ഗുരുദേവൻ ഇങ്ങനെ പാടി:
അറിവിനുമേറി അറിഞ്ഞിടുന്നവൻ ത-
നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം
നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം
അഹമഹമെന്നരുളുവതൊക്കെ ആരായുകിൽ
അകമേ പലതല്ലതേകമാകും
അകലുമഹന്ത അനേകമാകയാലീ-
ത്തുകയിലഹം പൊരുളും തുടർന്നിടുന്നു..
അകമേ പലതല്ലതേകമാകും
അകലുമഹന്ത അനേകമാകയാലീ-
ത്തുകയിലഹം പൊരുളും തുടർന്നിടുന്നു..
sudha bharat
No comments:
Post a Comment