Thursday, September 29, 2016

ഒരു ദിവസം ഹരിശ്ചന്ദ്ര മഹാരാജാവ്  നായാട്ടിനായി കാട്ടിലെത്തി. അവിടെ ചുറ്റി നടക്കുമ്പോൾ സുന്ദരിയായ ഒരു യുവതി അവിടെ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ടു. രാജാവ് അവളോട് കാര്യങ്ങൾ തിരക്കി.  'നീയേതാണ്നിന്‍റെ പിതാവാര് ? എന്തിനാണിവിടെ നിന്നു  വിലപിക്കുന്നത് ?’ എന്നെല്ലാം അവളോടു ചോദിച്ചു. 

‘എന്റെ രാജ്യത്ത് രാക്ഷസൻമാർ പോലും സ്ത്രീകളെ ഉപദ്രവിക്കകയില്ല. അങ്ങിനെ ആരെങ്കിലും തുനിഞ്ഞാൽ അവനുള്ള തീവ്രമായ ശിക്ഷ കൊടുക്കാൻ മഹാരാജാവായ ഞാനുണ്ടു്.’ 

രാജാവ് സംരക്ഷയേകാം എന്ന് സമാധാനിപ്പിച്ചപ്പോൾ യുവതി സധൈര്യം ഇങ്ങിനെ പറഞ്ഞു. ‘മഹാരാജൻഎന്നെ പീഡിപ്പിക്കുന്നത് വിശ്വാമിത്രമുനിയാണ്. എന്നെ കിട്ടാനായി ആ മുനി ഇക്കാട്ടിൽ തപസ്സു ചെയ്യുന്നുണ്ട്. മുനിയുടെ തപസ്സിനാൽ കഷ്ടപ്പാടു സഹിക്കുന്ന യുവതിയായ എനിക്ക് ഈ ഹരിശ്ചന്ദ്രമഹാരാജാവിന്‍റെ നാട്ടിലും കരയാനാണ് യോഗം !.’

രാജാവ് അവളെ സമാശ്വസിപ്പിച്ചു. ‘ഞാൻ കൗശികനെ കണ്ടു് തപസ്സ് അവസാനിപ്പിക്കാൻ പറയാം’ -എന്നു പറഞ്ഞ് രാജാവ് മുനി തപസ്സു ചെയ്യുന്ന സ്ഥലത്ത് ചെന്ന് അദ്ദേഹത്തെ ധ്യാനാവസ്ഥയിൽ നിന്നും ഉണർത്തി.

'എന്തിനാണ് മഹർഷേകഠിനമായ തപസ്സു ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്അങ്ങയുടെ ആവശ്യം നിറവേറ്റാൻ ഞാൻ വേണ്ടത്  ചെയ്യാം. ഇപ്പോൾ തപസ്സ് അവസാനിപ്പിച്ചാലും.’ മുനി തപസ്സു നിർത്തിയെങ്കിലും  രാജാവിന്റെ അനുചിതമായ ഇടപെടൽ ഇഷ്ടപ്പെടാതെ ക്രുദ്ധനായി ആശ്രമത്തിലേയ്ക്ക് മടങ്ങി.

തന്റെ തപം മുടക്കിയ രാജാവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം പ്രതികാരം ചെയ്യാനുറച്ചു. ബ്രഹ്മപുത്രനായ വസിഷ്ഠനുമായി മുനി നേരത്തേ തന്നെ അസ്വരസത്തിലായിരുന്നല്ലോ. 'ആ വസിഷ്ഠനാണ് ഈ അഹങ്കാരിയായ രാജാവിന്‍റെ ഗുരു.'

 പെട്ടെന്ന് അദ്ദേഹം ഒരു ഭീമാകാര സത്വത്തെ പന്നിയുടെ രൂപത്തിൽ നിർമ്മിച്ച് ഹരിശ്ചന്ദ്രന്റെ നഗരിയിലേയ്ക്ക് പറഞ്ഞയച്ചു. ആ പന്നി മുക്രയിട്ടുകൊണ്ടു് നഗരത്തിലെ പൂന്തോട്ടങ്ങളും മറ്റ് നന്ദനവാടികളും തേറ്റ കൊണ്ട് ഉഴുത് മറിച്ചിടാൻ  തുടങ്ങി. ചെമ്പകം,അശോകംഇലഞ്ഞികണവീരം തുടങ്ങിയ മരങ്ങളെല്ലാം ആ ജന്തു കടയോടെ വേരുപുഴക്കി മറിച്ചിട്ടു . ഉദ്യാനപാലകരും കാവൽക്കാരും ആകെ ഭയന്ന്  നിൽപ്പായി. മാലകെട്ടുന്നവർ പൂ പറിക്കാനാവാതെ പേടിച്ചരണ്ടു. യാതൊരുവിധ ആയുധം കൊണ്ടും ആ സൂകരത്തെ തടുക്കുവാനാവാതെ കാവൽക്കാർ രാജാവിനോട് പരാതി പറഞ്ഞു.

'രക്ഷിക്കണേ... എന്നു നിലവിളിച്ചു കൊണ്ട് വരുന്ന അവരോടു് രാജാവ് പറഞ്ഞു. ‘നിങ്ങൾ പേടിക്കണ്ട. ദേവനോ അസുരനോ ആരായാലും അവൻ എന്റെ ഒരമ്പിനു തീരാനുള്ളതേയുള്ളു. നിങ്ങൾ സമാധാനമായിരിക്കുക.’

രാജാവേഉദ്യാനമൊക്കെ നശിപ്പിച്ചത് രാക്ഷസനൊന്നുമല്ല. ഒരു തടിമാടൻ പന്നിയാണ്.’

അതു കേട്ടപ്പോൾ രാജാവ് തന്റെ കുതിരപ്പുറത്ത് കയറി പന്നിയെ കീഴ്‌പ്പെടുത്താനായി പാഞ്ഞുചെന്നു. കൂടെ മറ്റ് പടയാളികളും രാജാവിനെ അനുഗമിച്ചു. ഉപവനങ്ങൾ  തകർന്നു കിടക്കുന്നതു കണ്ട രാജാവിന്റെ കോപം അധികരിച്ചു. അദ്ദേഹം വില്ലിൽ അമ്പു കൊടുത്ത് പന്നിയെ എയ്തു. എന്നാലാ പന്നി  ഒഴിഞ്ഞുമാറി ഓടിക്കളഞ്ഞു. ഓരോ അമ്പയക്കുമ്പോഴും പന്നി ഒഴിഞ്ഞുമാറി രാജാവിന്റെ ദൃഷ്ടിയിൽ നിന്നു മറഞ്ഞും തെളിഞ്ഞും കളിപ്പിച്ചു കൊണ്ടിരുന്നു. അങ്ങിനെ രാജാവൊരു കുതിരപ്പുറത്ത് ശരവേഗത്തിൽ പന്നിയുടെ പിന്നാലെ പാഞ്ഞു് മറ്റ് സൈന്യങ്ങൾ എല്ലാം വളരെ പിറകിലായി. വനത്തിൽ രാജാവ് ഒറ്റപ്പെട്ടു. അദ്ദേഹം പന്നിയെ പിൻതുടർന്ന് തളർന്നു പോയിരുന്നു.

മായാവിയായ ആ പന്നി എവിടെയോ പോയി മറഞ്ഞു. രാജാവിനാണെങ്കിൽ നഗരത്തിലേയ്ക്ക് മടങ്ങാനുള്ള വഴിയും അറിയില്ല. വിശപ്പും ദാഹവും കൊണ്ട് അദ്ദേഹം ആകെ വിഷമിച്ചു നീങ്ങുമ്പോൾ നല്ലൊരു തെളിനീരരുവി മുന്നിൽ കണ്ടു. കുതിരയ്ക്ക് വെള്ളം കാണിച്ച് താനും ഇഷ്ടം പോലെ വെള്ളം കുടിച്ചു.  അങ്ങിനെ സമാധാനിച്ചു നിൽക്കുമ്പോൾ അവിടെയൊരു വൃദ്ധ ബ്രാഹ്മണൻ എത്തി. വേഷം മാറി വന്ന കൗശികനായിരുന്നു അത്.

രാജാവ് താനകപ്പെട്ട വിഷമസ്ഥിതി ബ്രാഹ്മണനെ പറഞ്ഞു കേൾപ്പിച്ചു. 'ഭയങ്കരനായ ഒരുപന്നി വന്ന് നഗരത്തിലെ തോട്ടങ്ങൾ നശിപ്പിച്ചു. അവനെ ഓടിച്ചു വന്ന എനിക്കാണെങ്കിൽ വഴി തെറ്റിപ്പോയി. മായാവിയായ ആ പന്നിയെ ഇപ്പോള്‍ കാണാനുമില്ല. ഇപ്പോള്‍ അങ്ങയെ കണ്ടത് നന്നായി. നഗരത്തിലയ്ക്കുള്ള വഴി കാണിച്ചു തന്നാലും. ഞാൻ രാജസൂയമൊക്കെ നടത്തി പ്രസിദ്ധനായ ഹരിശ്ചന്ദ്ര മഹാരാജാവാണ്. അങ്ങ് എന്റെ കൊട്ടാരത്തിൽ വരൂ. ദാനശീലത്തിൽ ആർക്കും പിന്നിലല്ല ഹരിശ്ചന്ദ്രൻ എന്നറിയാനുള്ള ഒരവസരമാവും അത്.  യജ്ഞദക്ഷിണയായി എത്ര വേണമെങ്കിലും ധനം തരാൻ എനിക്കാവും.AP Sukumar