Friday, September 23, 2016

പഞ്ചഭൂതാത്മകമായ മൃണ്‍മയശരീരമാണ് സ്ഥൂലശരീരം. ശ്രോത്രാദിപഞ്ചകവും വാഗാദി പഞ്ചകവും, പ്രാണാദിപഞ്ചകവും, അന്തഃകരണവും കൂടിച്ചേര്‍ന്നു 'ഞാന്‍' എന്ന ഭാവനയുണ്ടാക്കി. സ്ഥിതിചെയ്യുന്നതു സൂക്ഷ്മശരീരം. നാം ചെയ്യുന്ന സമസ്തകര്‍മ്മങ്ങളുടെയും പാടുകള്‍ മനസ്സില്‍ പതിയുന്നു. ഈ അടയാളങ്ങള്‍ വാസനാരൂപമായിരിക്കും. മരണസമയത്ത് ഇവയില്‍ ഏതു വാസനാവിശേഷമാണോ മുന്നിട്ടു നില്‍ക്കുന്നതു അതനുസരിച്ചു അടുത്ത ജന്മം സ്വീകരിക്കുന്നു. നിരവധി ഉദാഹരണങ്ങളും ശ്രുതിയുക്ത്യനുഭവങ്ങളും നിരത്തിവെച്ച് പ്രാചീനവും നവീനവുമായ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ പഠിച്ചറിയാവുന്ന പരമമായ ധര്‍മ്മരഹസ്യമാണ് ഈ പുനര്‍ജ്ജന്മസിദ്ധാന്തം.