ആചാര്യന്മാരുടെ വാക്കുകളനുസരിച്ച് പതിനഞ്ചുതരത്തിൽ വ്യാഖ്യാനങ്ങളെ വിഭജിക്കാം.
വ്യാഖ്യാ തു പഞ്ചദശവിധാ താം വ്യാകരിഷ്യാമഃ. തദ്യഥാ പിണ്ഡപദപദാര്ഥാധികരണ പ്രകരണാര്ഥ കൃച്ഛ്രഫലകഠന്യാസപ്രയോജനാനുലോമപ്രതിലോമസൂത്രസമധ്വജാഖ്യാ.
അതായത് ഒരു വ്യാഖ്യാനം പതിനഞ്ചു തരത്തിലാകാം. പിണ്ഡവ്യാഖ്യാ, പദവ്യാഖ്യാ, പദാര്ഥവ്യാഖ്യാ, അധികരണവ്യാഖ്യാ, പ്രകരണവ്യാഖ്യാ, അര്ഥവ്യാഖ്യാ, കൃച്ഛ്രവ്യാഖ്യാ, ഫലവ്യാഖ്യാ, കഠവ്യാഖ്യാ, ന്യാസവ്യാഖ്യാ, പ്രയോജനവ്യാഖ്യാ, അനുലോമവ്യാഖ്യാ, പ്രതിലോമവ്യാഖ്യാ, സൂത്രസമവ്യാഖ്യാ, ധ്വജവ്യാഖ്യാ എന്നിവയാണ് അവ.
ഉദാഹരണത്തിന് ചിലതിനെ ഇവിടെ വ്യാഖ്യാനിക്കാം. തന്ത്ര, അധ്യായ, ചതുഷ്ക, പ്രകരണം, സൂത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക് സംക്ഷേപമായി നിര്‍ദേശിക്കുന്നതിനെ ആണ് പിണ്ഡവ്യാഖ്യാനം എന്ന് പറയുന്നത്. പദങ്ങളുടെ അവയവങ്ങളെ പരസ്പരം വിച്ഛേദിച്ച് അതിന്റെ സ്പഷ്ടീകരണം എവിടെയാണോ ചെയ്യുന്നത് അതിനെ പദവ്യാഖ്യാ എന്ന് പറയുന്നത്. എവിടേയാണോ പദങ്ങളുടെ അര്ഥസഹിതമായി ഭാവത്തേയും പറയുന്നത് അതിനെ പദാര്ഥവ്യാഖ്യാ എന്ന് പറയുന്നു. പ്രകൃതവസ്തുവിന്റെ ആധാരത്തെ സ്വീകരിച്ചുകൊണ്ട് അനുഷംഗികമായി (ഏകത്രാന്വിതപദസ്യാന്യത്രാന്വയഃ അനുഷംഗഃ, അതായത് ഒരു സ്ഥലത്ത് അന്വിതമായ പദത്തിനെ മറ്റൊരു സ്ഥലത്ത് അന്വയിപ്പിക്കുക) വ്യാഖ്യാനിക്കുന്നതിനെ അധികരണ വ്യാഖ്യാ എന്ന് പറയുന്നു. ഇങ്ങിനെ വ്യാഖ്യാനം മാത്രം വ്യത്യസ്ത രീതിയിൽ വിഷയത്തിന്റെ അടിസ്ഥാനത്തിൽ എന്നാൽ മൂലാര്‍ഥം നഷ്ടപ്പെടാതെ പതിനഞ്ചു തരത്തിൽ വ്യാഖ്യാനം ചെയ്യാം.Krishnakumar