തത്കാലം എല്ലാം കേൾക്കാം
നല്ലതിനെ സൂക്ഷിക്കാം
മറ്റെല്ലാം മറക്കാം.
ദീർഘമായി ശ്വസിക്കാം
ശാസ്ത്രത്തിലുള്ളത് വിശ്വസിക്കാം.
ചിലതെല്ലാം തൊട്ടുനോക്കാം
ചിലത് പൊള്ളുന്നതാകാം
അത് നേരത്തേ മനസ്സിലാക്കാം
തൊടാതെ തന്നെ വിടാം.
ആസ്വദിച്ചു ഭക്ഷിക്കാം
രുചിയറിയാം, ഉടനെ മറന്നു കളയാം
മനസ്സിൽ അത് സൂക്ഷിക്കാതിരിക്കാം
ഇവയിൽനിന്നുള്ള പ്രതികരണം
ചിത്തത്തിൽ വാസനയാവാതെ നോക്കാം.
ഇതുവരെയുള്ള വാസനകൾ തിരിച്ചറിയാം
അവ അനുഭവിച്ചു തീർക്കുന്നതോടെ
പുതിയവ കടന്നുകയറാതെ ശ്രദ്ധ വയ്ക്കാം.
ജീവിതം ധന്യമാക്കാം.vanajaravinair,
നല്ലതിനെ സൂക്ഷിക്കാം
മറ്റെല്ലാം മറക്കാം.
ദീർഘമായി ശ്വസിക്കാം
ശാസ്ത്രത്തിലുള്ളത് വിശ്വസിക്കാം.
ചിലതെല്ലാം തൊട്ടുനോക്കാം
ചിലത് പൊള്ളുന്നതാകാം
അത് നേരത്തേ മനസ്സിലാക്കാം
തൊടാതെ തന്നെ വിടാം.
ആസ്വദിച്ചു ഭക്ഷിക്കാം
രുചിയറിയാം, ഉടനെ മറന്നു കളയാം
മനസ്സിൽ അത് സൂക്ഷിക്കാതിരിക്കാം
ഇവയിൽനിന്നുള്ള പ്രതികരണം
ചിത്തത്തിൽ വാസനയാവാതെ നോക്കാം.
ഇതുവരെയുള്ള വാസനകൾ തിരിച്ചറിയാം
അവ അനുഭവിച്ചു തീർക്കുന്നതോടെ
പുതിയവ കടന്നുകയറാതെ ശ്രദ്ധ വയ്ക്കാം.
ജീവിതം ധന്യമാക്കാം.vanajaravinair,