Monday, September 12, 2016

പ്രപഞ്ചം മായയാണ് എന്ന് നമ്മുടെ ഋഷിശ്രേഷ്ഠന്മാർ പറഞ്ഞിരുന്നു. കാരണം ഇതിൽപ്പെട്ടു പോകുന്നവർക്ക് ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ. നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോൾ അനിത്യമായ ഇത് മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെങ്കിലും അതിലെ നന്മ മാത്രം ഉൾക്കെണ്ടു ജീവിച്ചാൽ അത് നമ്മെ ബന്ധിക്കില്ല.
വയൽ വരമ്പിലൂടെ നടന്ന് പോകുമ്പോൾ കാല്‍ വഴുതി ചെളിയിൽ വീണു. കാലിൽ മുഴുവന്‍ ചെളിയായി. നമുക്കത് അഴുക്കായിതോന്നും. എന്നാൽ അതു വഴി വന്ന ഒരു കുലാലന് ആ ചെളിയുടെ പ്രയോജനത്തെപ്പറ്റി ചിന്ത വരും. ആ ചെളിനല്ലതാണെന്ന് മനസ്സിലാക്കിയ അയാൾ അതുകൊണ്ട് കുടവും പാത്രങ്ങളും നിർമിക്കും. കുലാലന് ആ ചെളി അഴുക്കായി തോന്നിയില്ല. തീ ഉപയോഗിച്ച് ആഹാരം പാകം ചെയ്യാം. പുരയും കത്തിക്കാം സൂചികൊണ്ട് തയ്ക്കുകയും എന്നാൽ വേദനിപ്പിക്കുകയും ചെയ്യാം. ഡോക്ടർക്കു കത്തി രോഗിയെ രക്ഷിക്കാനുള്ള ഉപകരണമാണ്. കൊലയാളിയുടെ കൈയ്യിൽ അത് മാരകായുധമാണ്. അതിനാൽ എല്ലാം മായയാണെന്നു പറഞ്ഞു തള്ളാതെ ഏതൊരു വസ്തുവിന്റെയും യഥാർത്ഥ തത്വം മനസ്സിലാക്കി അതു ജീവിതത്തിൽ പ്രയോഗിക്കുക.
ഋഷിശ്വരന്മാർപ്രപഞ്ചവസ്തുക്കളിൽ നന്മ ദർശിച്ചവരാണ്. മായയെ അറിഞ്ഞവർ ലോകത്തെ രക്ഷിക്കുന്നു. അവർ ഒരിക്കലും മായയ്ക്ക് അധീനരാവുന്നില്ല. എന്നാൽ മായയെ മനസ്സിലാക്കാത്തവർ സ്വയം നശിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് ഭാരമാവുകയും ചെയ്യുന്നു.
എല്ലാറ്റിന്റെയും നല്ലവശം സ്വീകരിച്ച് മുന്നോട്ട് പോകുന്നവരാണു മുന്നേറുക. ഞാൻ' (അഹങ്കാരം) ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ എന്ന് നാം ഓർമ്മിക്കണം. ‘ഞാൻ’ ഇല്ലെങ്കിൽ പ്രപഞ്ചവുമില്ല, ഈ മായയുമില്ല സൂര്യൻ പ്രപഞ്ചം മായയാണ് എന്ന് നമ്മുടെ ഋഷിശ്രേഷ്ഠന്മാർ പറഞ്ഞിരുന്നു. കാരണം ഇതിൽപ്പെട്ടു പോകുന്നവർക്ക് ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ. നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോൾ അനിത്യമായ ഇത് മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെങ്കിലും അതിലെ നന്മ മാത്രം ഉൾക്കെണ്ടു ജീവിച്ചാൽ അത് നമ്മെ ബന്ധിക്കില്ല.
വയൽ വരമ്പിലൂടെ നടന്ന് പോകുമ്പോൾ കാല്‍ വഴുതി ചെളിയിൽ വീണു. കാലിൽ മുഴുവന്‍ ചെളിയായി. നമുക്കത് അഴുക്കായിതോന്നും. എന്നാൽ അതു വഴി വന്ന ഒരു കുലാലന് ആ ചെളിയുടെ പ്രയോജനത്തെപ്പറ്റി ചിന്ത വരും. ആ ചെളിനല്ലതാണെന്ന് മനസ്സിലാക്കിയ അയാൾ അതുകൊണ്ട് കുടവും പാത്രങ്ങളും നിർമിക്കും. കുലാലന് ആ ചെളി അഴുക്കായി തോന്നിയില്ല. തീ ഉപയോഗിച്ച് ആഹാരം പാകം ചെയ്യാം. പുരയും കത്തിക്കാം സൂചികൊണ്ട് തയ്ക്കുകയും എന്നാൽ വേദനിപ്പിക്കുകയും ചെയ്യാം. ഡോക്ടർക്കു കത്തി രോഗിയെ രക്ഷിക്കാനുള്ള ഉപകരണമാണ്. കൊലയാളിയുടെ കൈയ്യിൽ അത് മാരകായുധമാണ്. അതിനാൽ എല്ലാം മായയാണെന്നു പറഞ്ഞു തള്ളാതെ ഏതൊരു വസ്തുവിന്റെയും യഥാർത്ഥ തത്വം മനസ്സിലാക്കി അതു ജീവിതത്തിൽ പ്രയോഗിക്കുക.
ഋഷിശ്വരന്മാർപ്രപഞ്ചവസ്തുക്കളിൽ നന്മ ദർശിച്ചവരാണ്. മായയെ അറിഞ്ഞവർ ലോകത്തെ രക്ഷിക്കുന്നു. അവർ ഒരിക്കലും മായയ്ക്ക് അധീനരാവുന്നില്ല. എന്നാൽ മായയെ മനസ്സിലാക്കാത്തവർ സ്വയം നശിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് ഭാരമാവുകയും ചെയ്യുന്നു.
എല്ലാറ്റിന്റെയും നല്ലവശം സ്വീകരിച്ച് മുന്നോട്ട് പോകുന്നവരാണു മുന്നേറുക. ഞാൻ' (അഹങ്കാരം) ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ എന്ന് നാം ഓർമ്മിക്കണം. ‘ഞാൻ’ ഇല്ലെങ്കിൽ പ്രപഞ്ചവുമില്ല, ഈ മായയുമില്ല സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയാൽ പിന്നെ നിഴലുണ്ടാവില്ല.ജ്ഞാനം പൂർണ്ണമല്ലാത്തതുകൊണ്ടാണ് മായയുണ്ടെന്ന് തോന്നുന്നത്. ജ്ഞാനോദയത്തിനു ശേഷം ഉണ്മ മാത്രമേ കാണൂ.
ഹരി ഓംലയ്ക്ക് മുകളിൽ എത്തിയാൽ പിന്നെ നിഴലുണ്ടാവില്ല.ജ്ഞാനം പൂർണ്ണമല്ലാത്തതുകൊണ്ടാണ് മായയുണ്ടെന്ന് തോന്നുന്നത്. ജ്ഞാനോദയത്തിനു ശേഷം ഉണ്മ മാത്രമേ കാണൂ.
ഹരി ഓം