Thursday, September 21, 2017

വിവേക ചൂഡാമണി ശ്ലോകം 45
മാ ഭൈഷ്ട വിദ്വം സ്തവ നാ സ്ത്യ പായഃ
സംസാരസിന്ധോസ്തരണേ f സ്ത്യുപായഃ
യേ നൈവ യാതാ യതയോfസ്യ പാരം
തമേവ മാർഗ്ഗം തവ നിർദ്ദിശാമി.
അർത്ഥം
അല്ലയോ വിദ്വാൻ, ഭയപ്പെടേണ്ട നിനക്ക് ആപത്തൊന്നും വരില്ല സംസാര സാഗരം കടക്കാൻ ഉപായമുണ്ട് യതികൾ ഇതിന്റെ അക്കരക്ക് പോയ അതേ വഴി തന്നെ നിനക്ക് ഞാൻ പറഞ്ഞു തരാം
46
അസ്ത്യുപായോ മഹാൻ കശ്ചിത് സംസാര ഭയനാശനഃ
തേന തീർത്ത്വാ ഭവാംബോധിം പരമാനന്ദമാപ്സ്യസി
അർത്ഥം
സംസാര ഭയത്തെ നശിപ്പിക്കുന്ന മഹത്തായ ഒരു ഉപായം ഉണ്ട് അതിൽകൂടി ഭവാർണ്ണവം കടന്ന് നീ പരമാനന്ദം പ്രാപിക്കും
വിശദീകരണം
ആദ്യം ഗുരു ശിഷ്യനെ സ്വീകരിച്ചിരിക്കുന്നു നീ പരമാനന്ദം പ്രാപിക്കും എന്ന് ഉറപ്പ് കൊടുത്തിരിക്കുന്നു പഠിക്കാൻ വരുന്ന ശിഷ്യരെ എന്തൊക്കെ പറഞ്ഞ് ഉൻമേഷവാൻ ആക്കണം? എന്ന് കാണിച്ച് തരുന്നു നീ പരമാനന്ദം പ്രാപിക്കും എന്ന് പറഞ്ഞതിലൂടെ എന്ത് പ്രയാസം ഉണ്ടായാലും ശിഷ്യൻ പഠിക്കും ഒരു പ്രോൽസാഹനം ആണത് പ്രോൽസാഹന പരമായ വാക്കുകളെ ക്കൊണ്ട് ശിഷ്യന്റെ ആത്മ വിശ്വാസം വളർത്തി വേണം ഗഹനമായ പാഠങ്ങൾ പഠിപ്പിക്കാൻ എന്ന സന്ദേശം ആചാര്യ സ്വാമികൾ നമുക്ക് തരുന്നു...golokam

No comments: