ഒരു വേടന്‍ ഒരു പന്നിയെ ഓടിച്ചുകൊണ്ട് വരികയായിരുന്നു. പന്നി പ്രാണരക്ഷാര്‍ത്ഥം കുതിച്ചു ചാടിയോടി ആശ്രമചാരത്തെത്തി. ദേഹം മുഴുവന്‍ ചോരകിനിയുന്ന പന്നിയെക്കണ്ട് സത്യവ്രതന്‍ ദയാര്‍ദ്രനായി.വേടന്‍ ചോദിച്ചു എവിടെയാണ് ആ പന്നി ഒളിച്ചിരിക്കുന്നത്?.
വേടനോടു ബ്രാഹ്മണന്‍ സത്യവ്രതന്‍ പറഞ്ഞു: 'കാണുന്നത് പറയാന്‍ വയ്യ. പറയുന്നത് കാണാനും വയ്യ. അപ്പോള്‍പ്പിന്നെ നീയിങ്ങിനെ ചോദിച്ചതുകൊണ്ടു കാര്യമെന്ത്?' വേടന് പെട്ടെന്ന് കാര്യം പിടികിട്ടി... 'പന്നിയെ കണ്ടുവെങ്കില്‍ അത് പറയേണ്ടത് കണ്ണാണ്. കണ്ണിനുകാണാം. പക്ഷെ പറയാനാവില്ല. നാവിനു പറയാം പക്ഷെ കാണാനാകില്ല. അപ്പോള്‍പ്പിന്നെ കാണാത്ത കാര്യം നാവു പറഞ്ഞാല്‍ എന്റെ സത്യവ്രതം ലംഘിക്കപ്പെടും.'.. സത്യവ്രതന്‍ അങ്ങിനെ വാല്‍മീകിയെപ്പോലെ ക്ഷണത്തില്‍ കവിയായിത്തീര്‍ന്നു. സത്യവ്രതന്റെ പുകള്‍ നാടെങ്ങും പരന്നു. ‘ഐ’ എന്ന സാരസ്വതമായ ബീജമന്ത്രം ജപിക്കയാല്‍ ആ ബ്രാഹ്മണന്‍ പണ്ഡിതനും കീര്‍ത്തിമാനുമായിത്തീര്‍ന്നു.
devibhagavathamnithyaparayanam
No comments:
Post a Comment