Monday, September 25, 2017

പഞ്ചഭൂതങ്ങള്‍ ഘനീഭവിച്ചു സ്പഷ്ടമാകുമ്പോള്‍ അവയുടെ ഗുണങ്ങള്‍ക്കും ഒന്നിനൊന്നു വര്‍ദ്ധനവും ദൃഢതയും കൈവരുന്നു. ആകാശത്തിന്‌ ശബ്ദം എന്ന ഒരു ഗുണമേയുള്ളൂ. വായുവിനു ശബ്ദം, സ്പര്‍ശം എന്നീ രണ്ടു ഗുണങ്ങള്‍. അഗ്നിയ്ക്ക് ശബ്ദം, സ്പര്‍ശം, രൂപം, ഇങ്ങിനെ മൂന്ന് ഗുണങ്ങള്‍ ഉണ്ട്. ജലത്തിന് ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയാണ് ഗുണങ്ങള്‍. ഭൂമിക്കാകട്ടെ ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയെക്കൂടാതെ ഗന്ധം എന്ന ഗുണം കൂടിയുണ്ട്. ഈ അഞ്ചു ഭൂതങ്ങളും ചേര്‍ന്നുള്ള സംഘാതമാണ്‌ ബ്രഹ്മാണ്ഡം. ബ്രഹ്മാണ്ഡത്തിന്റെ അംശങ്ങളായുള്ള ജീവജാലങ്ങള്‍ വികസ്വരമായിരിക്കുന്നത് എണ്‍പത്തിനാല് ലക്ഷം ജീവജാതികളായിട്ടാണ്. ...devibhagavathamnithyaparayanam

No comments: