ശ്രീകൃഷ്ണന് അര്‍ജ്ജുനന്‍റെ മനസ്സിലെ ദുഃഖത്തെ ഇല്ലാതാക്കാന്‍ സാധിച്ചത് സ്വയം ദുഃഖത്തെ വരിക്കാത്തതുകൊണ്ടാണ്. നമ്മില്‍ ഉള്ളതെന്താണോ അതേ നമുക്ക് കൊടുക്കാന്‍ സാധിക്കു. ക്രോധമില്ലാത്ത അവസ്ഥയ്ക്കേ ക്രോധത്തെ ഇല്ലാതാക്കാന്‍ സാധിക്കു. നാം എപ്പോഴും വിപരീതത്തെ ഏറ്റുവാങ്ങി അതുമായി തന്മയീഭവിക്കുകയാണ് ചെയ്യുക. സുഖത്തെ പ്രദാനം ചെയ്യുന്നതാകണമല്ലോ നമ്മുടെ ജീവിതം. ശ്രീഗുരുവായി ദേവി സദാ ആനന്ദദായിനിയായി ഉള്ളില്‍ ഉണ്ടാകട്ടെ. പിന്നെ മറ്റൊരാനന്ദത്തിനായി മറ്റൊരാളെയും ആശ്രയിക്കേണ്ടിവരില്ല. അങ്ങനെ ഉള്ളില്‍ ആനന്ദം കണ്ടെത്തിയ ആളെ ലോകത്തില്‍ ആര്‍ക്കും ദുഃഖിപ്പിക്കാനോ അടിമപ്പെടുത്താനോ പ്രകോപിപ്പിക്കുവാനോ സാധിക്കില്ല. എല്ലാ വികാരങ്ങളും അവര്‍ക്കു മുന്നില്‍ എത്തുമ്പോള്‍ ആനന്ദമായി പരിണമിക്കും. നിരന്തരം സ്മരിക്കുന്ന രൂപമേതോ ഭാവമേതോ ക്രമേണ അവിടെയുള്ളതെല്ലാം നമ്മിലും വന്നു ചേരുന്നു, അഥവാ നാം അതായിത്തീരുന്നു. ഗുരുപ്രിയയായ ശ്രീഗുരുവിനെതന്നെ നമസ്കരിക്കാം. ഓം
''......നിഷ്കാരണാ നിഷ്കലങ്കാ നിരുപാധിർ നിരീശ്വരാ
നീരാഗാ രാഗമഥനീ നിർമദാ മദനാശിനീ
നിശ്ചിന്താ നിരഹങ്കാരാ നിർമോഹാ മോഹനാശിനീ
നിർമമാ മമതാഹന്ത്രീ നിഷ്പാപാ പാപനാശിനീ
നിഷ്ക്രോധാ ക്രോധശമനീ നിർലോഭാ ലോഭനാശിനീ
നിഃസംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ
നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ
നിർനാശാ മൃത്യുമഥനീ നിഷ്ക്രിയാ നിഷ്പരിഗ്രഹാ
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുർലഭാ ദുർഗമാ ദുർഗാ ദുഃഖഹന്ത്രീ സുഖപ്രദാ.......''
നീരാഗാ രാഗമഥനീ നിർമദാ മദനാശിനീ
നിശ്ചിന്താ നിരഹങ്കാരാ നിർമോഹാ മോഹനാശിനീ
നിർമമാ മമതാഹന്ത്രീ നിഷ്പാപാ പാപനാശിനീ
നിഷ്ക്രോധാ ക്രോധശമനീ നിർലോഭാ ലോഭനാശിനീ
നിഃസംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ
നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ
നിർനാശാ മൃത്യുമഥനീ നിഷ്ക്രിയാ നിഷ്പരിഗ്രഹാ
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുർലഭാ ദുർഗമാ ദുർഗാ ദുഃഖഹന്ത്രീ സുഖപ്രദാ.......''
krishnakumar
No comments:
Post a Comment