Thursday, September 28, 2017

സംസാര വൃക്ഷം
ഈ സംസാരം അരയാല്‍ വൃക്ഷം ആണ് ,അതിനെ മുറിച്ചു കളയാതെ മോക്ഷം ഇല്ല. ഒന്നും ബാക്കി വരരുത് .സമൂലം ഇല്ലാതെയാക്കുക .മുകളില്‍ വേരും ചുവട്ടില്‍ കൊമ്പും ചില്ലകളുമായി തലകുത്തനെ നില്‍ക്കുന്ന ആല്‍ വൃക്ഷം ആണ് സംസാരം .
മുകള്‍ ഭാഗം വിഷ്ണു പദം-പഞ്ച മൂലം അതിനാല്‍ അത് മുകളില്‍ തന്നെ ,
കമ്പുകള്‍ മുറിച്ചു കളഞ്ഞാലും ഇലകള്‍ പറിച്ചു കളഞ്ഞാലും വീണ്ടും വരുന്നു .ഇതാണ് ജഗത്തിന്‍റെ സ്വഭാവം .അത് തന്നെ യാണ് പുനര്‍ജന്മ സ്വഭാവവും .അതിനാല്‍ സംസാരം എന്ന മരത്തെ സമൂലം ഇല്ലാതെയാക്കിയാല്‍ മാത്രമേ ജനന മരണങ്ങള്‍ ,ഇല്ലാതെ യാകു.
വിഷ്ണു പദം എന്ന പര ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ വിജ്ഞാന ക്രിയാത്മകങ്ങളായ ബീജം പൊട്ടി മുളച്ചു ഹിരണ്ണ്യഗര്‍ഭന്‍ എന്ന അങ്കുരം ഉണ്ടാകുന്നു .അത് വളര്‍ന്നു അനേക പ്രാണി ഭേദങ്ങളായ കമ്പുകളും ഇന്ദ്രിയങ്ങളായ തളിരുകളും ഉണ്ടാകുന്നു .
തൃഷ്ണ എന്ന ജലം കൊണ്ടു തടിച്ചു വളര്‍ന്ന സംസാര വൃക്ഷത്തിന്‍റെ ഇലകളാണ് ശ്രുതി -സ്മൃതി ഉപദേശങ്ങള്‍
യജ്ഞം ദാനം തപം പുഷ്പങ്ങള്‍
ചതുര്‍ദശ ലോകങ്ങള്‍ പക്ഷിക്കൂടുകള്‍ .
സുഖം എന്നത് പഴങ്ങള്‍
മൂര്‍ച്ച യുള്ള ആയുധം കൊണ്ടു മരത്തെ വീഴ്ത്താം .അതുപോലെ
നിശിത ജ്ഞാനം കൊണ്ടു സംസാര വൃക്ഷത്തെ മുറിച്ചു ഇല്ലാതെയാക്കാം .
അനാദി യാണ് സംസാര വൃക്ഷം .അതിനാല്‍ അതിനെ സനാതനം എന്ന് പറയുന്നു .
എന്നാല്‍ ജ്ഞാനം ഉണ്ടാകുന്നത് വരെയേ അത് നില നില്‍ക്കൂ .അനാദി യാണ് എങ്കിലും അനന്തം അല്ല .നിശിതമായ അദ്വൈത ജ്ഞാനത്താല്‍ സംസാരം നശിക്കുന്നു
ഇപ്രകാരം ഉള്ള സംസാര വൃക്ഷത്തിന്‍റെ ആദി കാരണം ആണ് പരബ്രഹ്മ തത്വം .ബ്രഹ്മവും അമൃതവും പരമാത്മാവും എല്ലാം അത് തന്നെ .
അത് പരമം ആണ്
ഒന്നിനും അതിനെ അതിനെ അതിവര്‍ത്തിക്കാന്‍ കഴിയില്ല .അതിനെ അറിയുമ്പോള്‍ സാധകന്‍ ക്രുതക്രുത്യനാകുന്നു
ഓം...gowindan namboodiri

No comments: