തിന്മക്കുമേല് നന്മ നേടിയ വിജയമാണ്, അജ്ഞാനത്തിനുമേല്‍ ജ്ഞാനം കൈവരിച്ച വിജയമാണ് നവരാത്രി. അക്ഷരവും ആയുധവും ഒരേപോലെ പൂജിക്കപ്പെടുന്ന വേള. അറിവിന്റെ പുതിയ ലോകത്തേക്ക് നാം കടന്നെത്തുന്ന സമയം. ദേവിയെ സരസ്വതിയായും ദുര്‍ഗയായും കൈവണങ്ങുന്നു.
ദക്ഷിണേന്ത്യയിലാണ്, പ്രത്യേകിച്ച് കേരളത്തില്‍, സരസ്വതി ആരാധന.
ശാക്തേയപുരാണങ്ങള് നവരാത്രം എന്നും മലയാളത്തില്‍ നവരാത്രി എന്നും വിളിക്കുന്നു. രാത്രം എന്നാല്‍ ജ്ഞാനം എന്നര്‍ത്ഥം. നവരാത്രികളിലൂടെ ഒമ്പതു അറിവുകള്‍ കരസ്ഥമാക്കുകയെന്നാണ് എന്നര്‍ത്ഥം. അജ്ഞാനത്തില്‍നിന്നും ജ്ഞാനത്തിലേക്കുള്ള യാത്രയാണ് ഒമ്പതു ദിവസത്തിലൂടെ വര്‍ണ്ണിക്കുന്നത്. യാത്രാവസാനം വിദ്യയും വിജയവും ലഭിക്കുന്നു, അതാണ് വിജയദശമി.

ദേവിയുടെ ഒമ്പത് അവതാരങ്ങളെയാണ് ആ ദിവസങ്ങളില്‍ നാം ആരാധിക്കേണ്ടത്.(1) ശൈലപുത്രി (2) ബ്രഹ്മചാരിണി (3) ചന്ദ്രഖണ്ഡ (4) കൂശ്മാണ്ട (5) സ്കന്ദമാതാ (6) കാത്യായനി (7) കാളരാത്രി (8) മഹാഗൗരി (9) സിദ്ധിദ എന്നിങ്ങനെയാണ് ആ അവതാരങ്ങള്‍.
ഒന്നാം ദിവസം ശൈലപുത്രി
പര്‍വ്വതപുത്രിയായ പാര്‍വ്വതി ഇച്ഛാശക്തിയുടെ പ്രതീകമാണ്. ശരിയായ തീരുമാനമെടുക്കുക, അതില്‍ ഉറച്ചു നില്ക്കുക. ഓരോരുത്തര്‍ക്കും സമൂഹത്തിനും ഇന്നു വേണ്ടതും ഈ ഇച്ഛാശക്തി തന്നെ.
ശൈലപുത്രിയായ പാര്‍വ്വതി സ്വന്തം ജീവിതത്തിലൂടെ നമുക്കു നല്കുന്ന സന്ദേശം ഇച്ഛാശക്തിയുടേതാണ്. ഏതുസാഹചര്യത്തിലും പതറാതെ നില്ക്കുന്ന മനസ്സാണ് ശൈലപുത്രി. ശൈലപുത്രിയെ മനസാ സ്മരിക്കാനും അത്തരമൊരു മാനസികാവസ്ഥ കൈവരിക്കാനും നമുക്ക് ലഭിക്കുന്ന അവസരമാണ് നവരാത്രിയുടെ ആദ്യദിനം.

രണ്ടാം ദിവസം ബ്രഹ്മചാരിണി
മനോനിയന്ത്രണം കൈവരിക്കാനുള്ള ദിനം. ആഗ്രഹങ്ങള്‍ അടക്കി, മനസ്സ് നിയന്ത്രിച്ച് സിദ്ധി കൈവരിക്കാം. മനസ്സിന് ശാന്തിയാണ് വേണ്ടത്. അന്തരീക്ഷം കലുഷിതമാകുമ്പോള്‍, പകയും, വിദ്വേഷവും കൊണ്ട് നിറയുമ്പോള്‍ അനാരോഗ്യമുണ്ടാകും. ശാന്തി നല്കേണ്ടവര് പോലും ശാന്തരല്ല. പാഞ്ഞു നടക്കുന്ന മനസ്സ് ശാന്തമാകണം. മനസ്സിനെ അടക്കാന്‍ ചിട്ടയായ കര്‍മ്മപദ്ധതികള്‍ വേണം. ബ്രഹ്മചര്യത്തിലൂടെ ശരീരത്തെയടക്കി മനസ്സിന്റെ വ്യാപാരം നിയന്ത്രിക്കണം. അപ്പോഴാണ് യോഗിയുടെ സിദ്ധി ഉണ്ടാവുക. അങ്ങനെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തും.
ദേവീ ആരാധനയിലൂടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അതിലൂടെ തളരാത്ത ആവേശം ലഭിക്കാനും ശ്രമിക്കണം. സംഘര്‍ഷപൂരിതമായ അവസ്ഥയില്‍ മനസ്സിനെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് ദേവീമാഹാത്മ്യം പാരായണം ചെയ്താല്‍ മനസ്സിലാകും. ദേവിയും അസുരന്മാരുമായുള്ള യുദ്ധം മനുഷ്യന്റെ ആത്മസംഘര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്. ആത്മസംഘര്ഷത്തില് നന്മ ജയിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. മനസ്സിലെ കാമക്രോധലോഭാദികളാകുന്ന ശത്രുക്കളെ കീഴ്പ്പെടുത്തുകയാണ് ഉദ്ദേശ്യം.
ജന്മഭൂമി: http://www.janmabhumidaily.com/news708026#ixzz4tGAsFjME
No comments:
Post a Comment