വസിഷ്ഠന്‍ പറഞ്ഞു: രാമ: ഒരുവന്‍ തന്റെ മേധാശക്തികൊണ്ട് എന്തു ചിന്തിക്കുന്നുവോ അതാണവന്‍ അനുഭവിക്കുന്നത്.. അമൃതുപോലും വിഷമായിമാറും അമൃതിനെ വിഷമായി ഭാവന ചെയ്താല്‍ . സുഹൃത്തുക്കളെ ശത്രുക്കളാക്കാനും ശത്രുക്കളെ സുഹൃത്തുക്കളാക്കുവാനും നമ്മുടെ മനോഭാവത്തിനു കഴിയും. വിഷയത്തെ അനുഭവിക്കുന്നത് അതിനോടു നമുക്കുള്ള മനോഭാവത്തെ ആശ്രയിച്ചു മാത്രമാണിരിക്കുന്നത്. "ദു:ഖിതന് ഒരു രാത്രി ഒരു യുഗം പോലെ ദൈര്‍ഘ്യമേറിയതാണ്. എന്നാല്‍ ആഹ്ലാദത്തില്‍ മുങ്ങിയ ഒരു നിശ, ക്ഷണനേരമേയുള്ളൂ എന്നു തോന്നുന്നു. സ്വപ്നത്തില്‍ ക്ഷണനേരവും യുഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല." ..yogavasishtamnithyaparayanam
No comments:
Post a Comment