Sunday, November 12, 2017

നമ്മുടേതല്ലാത്തതൊന്നും നമുക്കു സിദ്ധിക്കില്ല. ഈയൊരു സിദ്ധാന്തം എല്ലാ മതത്തിലും കാണാം. ലോകത്തിലാരോടും നാം കടപ്പെട്ടവരല്ല. നമ്മുടെ ജന്‍മാവകാശമാണ് നാം ആവശ്യപ്പെടുന്നത്. ഈ അഭിപ്രായത്തിലാണ് ഒരു വലിയ വേദാന്തി തന്റെ ഗ്രന്ഥത്തിനു “സ്വാരാജ്യസിദ്ധി” എന്നു കവിതാഭംഗി വഴിഞ്ഞ പേര്‍ കൊടുത്തത്. ആ സാമ്രാജ്യം നമ്മുടേത്. അതു നമുക്കു നഷ്ടമായിരിക്കുന്നു, അതിനെ വീണ്ടെടുക്കണം. പക്ഷേ വേദാന്തി പറയുന്നു; “ഇല്ല, ആ രാജ്യം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടമായിട്ടില്ല. നഷ്ടപ്പെട്ടു എന്നത് വെറും വ്യാമോഹം.” ഇതേ വ്യത്യാസമുള്ളൂ.

No comments: