‘ആതതായികള്‍’
സൃഷ്ടിയുടെ മകുടമാണ് മനുഷ്യര്‍. എല്ലാ മതങ്ങളും അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. പ്രജ്ഞാപരമായ ഔന്നത്യം പുലര്‍ത്തുന്നതുകൊണ്ടാണ് ‘ജന്തൂനാം നരജന്മ ദുര്‍ലഭം’ എന്ന് ശ്രീശങ്കരാചാര്യര്‍ ഉപശ്ലോകിച്ചത്. സുദുര്‍ലഭമായി മാത്രം കിട്ടുന്ന ഒന്നത്രെ നരജന്മം. മര്‍ത്ത്യജന്മത്തിന് അഴകും ആഴവും അര്‍ത്ഥവും ആരോഗ്യവും ലഭിക്കുമ്പോഴാണ് ‘മനുഷ്യന്‍ എ്രത സുന്ദരമായ പദം’ എന്നു പറഞ്ഞുപോകുന്നതും.
ജ്ഞാനസ്വീകരണവും ജ്ഞാനസ്വാംശീകരണവും പോരാ ജ്ഞാനസാക്ഷാത്കാരവുമുണ്ടാവണം. ജ്ഞാനസാക്ഷാത്കാരമുണ്ടാവാതെ പോകുമ്പോഴാണ് ഏറെ പഠിച്ചവര്‍ പാപം ചെയ്യുന്നതും അറിവേറിയവര്‍ അഴിമതി കാട്ടുന്നതും.ഇൗ പാപാത്മാക്കള്‍ക്ക് ആര്‍ഷസാഹിതിയിലൊരു പേരുണ്ട്- ആതതായി. വീട്ടിലും നാട്ടിലും കൊള്ളരുതാത്തവരുണ്ടെങ്കില്‍ അവര്‍ക്കാകവേ നല്‍കിയിരിക്കുന്ന സംജ്ഞയാണ് ആതതായി. ആതതായികള്‍ ആറു വിധമുണ്ടെന്ന് സ്മൃതി.
‘അഗ്‌നിഭോ ഗരദശ്‌ചൈവ
ശസ്ത്രപാണിര്‍ദ്ധനാവഹഃ
ക്ഷേത്രദാരാഹര്‍ത്താച
ഷഡേതേ ഹ്യാതതായി നഃ
ആറുതരക്കാരിവരാണ്:
‘അഗ്‌നിഭോ ഗരദശ്‌ചൈവ
ശസ്ത്രപാണിര്‍ദ്ധനാവഹഃ
ക്ഷേത്രദാരാഹര്‍ത്താച
ഷഡേതേ ഹ്യാതതായി നഃ
ആറുതരക്കാരിവരാണ്:
1. പുരയ്ക്കു തീവെച്ചവന്‍
2. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തവന്‍
3. കൊല്ലാനൊരുങ്ങി നില്‍ക്കുന്നവന്‍
4. ധനം മോഷ്ടിച്ചവന്‍
5 ഭൂമി അപഹരിച്ചവന്‍
6. അന്യന്റെ ഭാര്യയെ പിടിച്ചെടുത്തവന്‍.
ആറിനത്തില്‍പ്പെട്ട ആതതായികളെ രണ്ടാമതൊന്നാലോചിക്കാതെ ആര്‍ക്കും കൊന്നൊടുക്കാം. വധാര്‍ഹരായ ഇവരെ വധിക്കുന്ന ആള്‍ മേല്‍ച്ചൊന്ന ആറു വകുപ്പുകളിലും പെടാതിരിക്കണമെന്നുമാത്രം. ഇവറ്റകളെ കൊല്ലുന്നതില്‍ പാപമോ ദോഷമോ ഇല്ലെന്നും സ്മൃതി അനുശാസിക്കുന്നു.
‘ആതതായിന മായാന്തം
ഹത്യാ ദേവാ വിചാരയന്‍
നാതതായി വധേ ദോഷോ,
ഹന്തുര്‍ ഭവത്യ കശ്ചന

വ്യാസഭാരതത്തിലാണ് ആതതായികളെ വിസ്തരിച്ചുപപാദിക്കുന്നത്. ആ കാലഘട്ടത്തില്‍ ആതതായികള്‍ നിയമത്തിനു പുറത്തു നില്‍ക്കുന്നവരാണ്. അതിനാല്‍ അവരെ ആര്‍ക്കു വേണമെങ്കിലും കൊല്ലാമെന്ന് ഋഷികവി ഇതിഹാസത്തില്‍ വിവരിക്കുന്നു. ആതതായികളെ വധിക്കുന്നത് ധര്‍മ്മമാണെന്നുകൂടി ഭഗവദ്ഗീത.
കാമവും ക്രോധവും ലോഭവുമാണ് ആതതായികളെ സൃഷ്ടിക്കുന്നത്. മലിനവാസനകള്‍ ആത്മമഹിമയെ മറയ്ക്കുമ്പോഴാണ് പാപചിന്തകള്‍ ഉടലെടുക്കുക. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പാഠവും പൊരുളും മാതൃകയാക്കുക. ലക്ഷ്യം ബ്രഹ്മം, മാര്‍ഗ്ഗം, ധര്‍മ്മം എന്ന ആര്‍ഷപാഠം മറക്കരുത്. ചത്തും കൊന്നും മുന്നേറേണ്ടവനല്ല മനുഷ്യന്‍. ആതതായികളുടെ കുലമഖിലവും ഇല്ലാതാവാനായി പ്രാര്‍ത്ഥിക്കുക.

ജന്മഭൂമി: http://www.janmabhumidaily.com/news731951#ixzz4xVSHh9pB
No comments:
Post a Comment