Monday, November 20, 2017

സ്വപ്നംകണ്ടുപേടിച്ചുണർന്നു. തൊണ്ട വരണ്ടിരിക്കുന്നു. കണ്ണുതുറന്നപ്പോൾ സമാധാനമായി, ആഹാ ഇത് വെറും സ്വപ്നമായിരുന്നോ! ഞാനെത്ര വിഷമിച്ചു! ഭഗവാനെ മനസ്സിൽ സ്തുതിച്ചുകൊണ്ട് കിടക്കയിൽ എഴുന്നേറ്റിരുന്നു. 
സ്വപ്നത്തിൽ കണ്ട മലകളും പുഴയും ഉണങ്ങിയ മുൾപടർപ്പുകൾക്കിടയിൽ പതുങ്ങിക്കിടന്നിരുന്ന കടുവ. സന്ധ്യകഴിഞ്ഞതറിഞ്ഞില്ല എങ്ങും ഇരുട്ട്പരന്നുവെന്ന് മനസ്സിലായത് പുഴയിൽ നിന്ന് കയറിവന്നപ്പോഴാണ്. ഇത്രനേരം താൻ നീന്തിത്തുടിച്ചു സമയം വൃഥാ കളഞ്ഞല്ലോ! മരണത്തെ മുൻപിൽ കണ്ടപോലെയായിരുന്നു ആ കടുവ ചാടി വീണപ്പോൾ തോന്നിയത്. കണ്ണ് വേഗം തുറന്നുപോയത് ഭാഗ്യമായിപ്പോയി. ഇല്ലെങ്കിൽ ഈ മലകളും പുഴയും ഉണങ്ങിയ മുൾച്ചെടികളും വായും പൊളിച്ചു ചാടിവീണ കടുവയും 'എല്ലാം ഞാൻ തന്നെയായിരുന്നു' എന്ന് തിരിച്ചറിവ് ഉണ്ടാകുമായിരുന്നില്ല. പേടിച്ചും ദുഃഖിച്ചും സ്വപ്നലോകത്തിൽ തന്നെ കിടന്നുഴറിയേനെ! ജാഗ്രത്തിൽ ഈ സംസാരത്തിൽ കിടന്ന് ഉഴറുന്നതുപോലെ. എന്നാണിനി ഇവിടെനിന്ന് ഉണരുന്നത് അന്നാകും ഇതും ഒരു സ്വപ്നം മാത്രമായിരുന്നു എന്ന ബോദ്ധ്യം വരുന്നത്.
vanja

No comments: