ജന്മം എന്തിനു വേണ്ടി ?
മനുഷ്യന് എന്തിനു വേണ്ടി ജനിക്കുന്നു ?ജനന ലക്ഷ്യം എന്താണ് ?ജനിക്കുന്നതിന്റെ ലക്ഷ്യം ജന്മങ്ങള് ഇല്ലാതെയാക്കാന്‍ ആണ് ,ജനന മരണങ്ങള് ഇല്ലാതെയാക്കാന്‍ വേണ്ടി ജനിക്കുന്നു .ആറു പടികള്‍ കടന്നാണ് ശിവനെ കാണാന്‍ ആകുന്നത് .
1.ഗര്‍ഭം -ഗര്‍ഭ അവസ്ഥയില്‍ ശിശു ജനന മരണങ്ങള് ഇല്ലാതെയാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു .അത് കേട്ട് ഗര്‍ഭത്തില്‍ തന്നെ ചിലര്‍ മരിച്ചു പോകുന്നു .അത് കേള്കാതെ പോയാല്‍ ജനിക്കുന്നു .ആ ദുഖത്തില്‍ കരയുന്നു
2.ബാല്യം
ഇത് നിസ്സഹായ അവസ്ഥ .രണ്ടാം പടി ഇതില്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കുന്നു
3.കൌമാരം
ഇവിടെ ധര്‍മ്മം മാതാ പിതാക്കളെ അനുസരിക്കുക .ദൈവം ഈ അവസ്ഥയില്‍ മാതാ പിതാക്കള്‍ തന്നെ
4.യൌവനം
ഇതില്‍ ബ്രഹ്മചര്യം ജ്ഞാന സമ്പാദനം ഗൃഹസ്തന്റെ ധര്‍മം ഇവയെല്ലാം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു
5 വാര്‍ദ്ധക്യം
ഈ പടിയില്‍ വാനപ്രസ്ഥാനവും മോക്ഷ സന്യാസ യോഗവും അടങ്ങുന്നു .ഇവടെ ജ്ഞാന ഭക്തി യോഗങ്ങള്‍ മാത്രം ആണ് ഉള്ളത്
6.മരണം
ഇത് ആറാമത്തെ പടിയാണ് ഈ പടിയില്‍ അവസാന നിമിഷത്തില്‍ ഇത് വരെ ഉള്ള ജീവിതം ധര്‍മാനുസൃതം എങ്കില്‍ ഭഗവാനെ ഓര്‍മവരുന്നു .അവസാന നിമിഷത്തില്‍ ശിവനെ പറ്റി ചിന്തിക്കുന്നു .അപ്പോള്‍ ശിവപദം പൂകുന്നു
ഇങ്ങനെ 6 പടികള്‍ കടന്നാല്‍ ശിവനെ കാണുന്നു .അതാണ് സാക്ഷാത് കാരം
പടിയാറും കഴിഞ്ഞവിടെ ചെല്ലുമ്പോള്‍ ശിവനെ കാണുന്നു
ഓം നമശിവായ.
gowindan namboodiri
No comments:
Post a Comment