പരോക്ഷാർത്ഥവും അപരോക്ഷാർത്ഥവും
*****************************
*****************************
"വേദാ ബ്രഹാത്മവിഷയസ്ത്രി-
കാണ്ഡവിഷയാ ഇമേ
പരോക്ഷവാദാ ഋഷയഃ
പരോക്ഷം മമ ച പ്രിയം " (ഭാ, 11.21.35)
കാണ്ഡവിഷയാ ഇമേ
പരോക്ഷവാദാ ഋഷയഃ
പരോക്ഷം മമ ച പ്രിയം " (ഭാ, 11.21.35)
""ബ്രഹ്മം തന്നെയാണ് ആത്മാവ് " എന്ന ആദ്ധ്യാത്മിതത്ത്വത്തെ വേദം പരോക്ഷമായി - അസ്പഷ്ടമായി - മൂന്ന് കാണ്ഡങ്ങളിൽ മുനികൾ പറയുന്നു . എനിക്കും (ഭഗവനും) പരോക്ഷം ഇഷ്ടമാണ് . ബ്രഹ്മജ്ഞാനണ് വേദങ്ങളിലെ വിഷയങ്ങളില്‍ എന്തിനാണ് കർമ്മകാണ്ഡം ദേവതാകാണ്ഡം ബ്രഹ്മകാണ്ഡം എന്ന് പ്രത്യേകം പ്രത്യേകം മൂന്നായി ഭാഗിച്ചിരിക്കുന്നത് . അതിനു കാരണം വിഷയതൃഷ്ണ തീരെ നശിക്കാത്തവർ അവിരക്താവസ്ഥയിൽ തന്നെ കർമ്മങ്ങൾ ഉപേക്ഷിച്ച് രണ്ടുമല്ലാത്ത അവസ്ഥയില്‍ ആകാതിരിക്കാൻ അവരുടെ കർമ്മവാസന ധർമ്മനിഷ്ഠകളോടുകൂടി ക്രമീകരിച്ചു നിലനിർത്തുക തന്നെ വേണം . എങ്കില്‍ മാത്രമേ ചിരകാലാനുഷ്ഠാനം കൊണ്ടെങ്കിലും അവർ വിരക്തന്മാരായി ബ്രഹ്മകാണ്ഡവിഷയമായ ജ്ഞാനനിഷ്ഠയ്ക്കധികാരികളായിത്തീരൂ . എന്നാല്‍ വിരക്തന്മാർകട്ടേ ശരിയായ ആന്തരാർത്ഥം അസ്പഷ്ടമല്ല � . അതുകൊണ്ട് രണ്ടു വിധത്തിലുള്ളവരെയും - രക്തന്മാരെയും - വിരക്തന്മാരെയും - ഒരുപോലെ അനുഗ്രഹിക്കാൻ ഋഷികൾ മന്ത്രങ്ങളെ അസ്പഷ്ടമായും സ്പഷ്ടമായും നിബന്ധിച്ചിരിക്കുന്നു . നിഗൂഡാർത്ഥം ഉൾക്കൊള്ളാൻ സാമസർത്ഥ്യമില്ലാത്തവർക്ക് സ്പഷ്ടമായി തോന്നുന്നത് തന്നെ ആരംഭത്തിൽ പ്രയോജനപ്പെടും . അന്തകരണമാലിന്യം അകലുമ്പോൾ നിഗൂഡാർത്ഥം അറിയപ്പെടും .
ഈ സുപ്രധാനതത്ത്വം തന്നെ ശ്രീഭഗവാൻ ഗീതയിൽ " മന്ദാൻ കൃത്സനവിത് ന വിചാലയേത്" ( 3 - 29) എന്ന് സമർത്ഥിക്കുന്നു . ജ്ഞാനതൃഷ്ണ ഉണരാത്തവരെ ജ്ഞാനികൾ എന്ന് സ്വയം അഭിമാനിക്കുന്നവർ ജ്ഞാനോപദേശം ചെയ്ത് അനവസ്ഥരാക്കരുത് എന്ന് താത്പര്യം . വേദമായാലും പുരണങ്ങളായാലും ഗീതയാണെങ്കിലും അതു പഠിക്കുന്നവർക്ക് അവരുടെ വാസനാഗുണനുസൃതമായി പ്രയോജനപ്പെടും .
No comments:
Post a Comment