Monday, September 11, 2017

ആര്യവേപ്പ്


വീട്ടുമുറ്റത്തെ ഔഷധ സസ്യങ്ങള്‍
ശാസ്ത്രീയനാമം : അസഡി റെക്റ്റാ ഇന്‍ഡിക്കാ
സംസ്‌കൃതം: നിംബ, അരിഷ്ട.
തമിഴ്: വേപ്പ്
എവിടെ കാണാം: മഴ കുറഞ്ഞ പ്രദേശങ്ങളില്‍ ഇന്ത്യയിലെവിടേയും കാണാം.
പുനഃരുല്‍പ്പാദനം: വിത്തുമുളപ്പിച്ച് തൈനട്ട് പുനരുല്‍പ്പാദിപ്പിക്കാം.
ഔഷധങ്ങള്‍ക്കുപയോഗിക്കുന്ന ഭാഗങ്ങള്‍: വേര്, തൊലി, ഇല, പൂവ്, വിത്ത് ആട്ടി എടുക്കുന്ന എണ്ണ. ഇതിന്റെ തടി വളരെ ഈടുറ്റതും ഏതുപയോഗങ്ങള്‍ക്കും ശ്രേഷ്ഠവുമാണ്.
ചില ഔഷധ പ്രയോഗങ്ങള്‍:
1) 1/2 കിലോ ഇല ഉണക്കി എടുത്ത് അതില്‍ 10 ഗ്രാം ഗ്രാമ്പു 25 ഗ്രാം കുരുമുളക് 10 ഗ്രാം ഇന്തുപ്പ് 100 ഗ്രാം അയമോദകം 50 ഗ്രാം വയമ്പ് രണ്ടു ചിരട്ട കത്തിച്ച കരി. ഇത്രയും ചേര്‍ത്ത് പൊടിച്ചാല്‍ നല്ല ഒന്നാംതരം പല്‍പ്പൊടിയായി. മോണക്ക് പഴുപ്പ് പല്ലിളക്കം, പല്ലുവേദന എല്ലാം മാറും. വായ് ദുര്‍ഗന്ധം ശമിപ്പിക്കും.
2) 100 വര്‍ഷം പഴക്കമുള്ള ആര്യവേപ്പിന്റെ ഇല, പൂവ്, വേര്, തൊലി ഇവ സമം ഉണക്കിപ്പൊടിച്ച് നെയ്യ് തേച്ച ഒരു മണ്‍കലത്തില്‍ വച്ച് അതിന്റെ മീതെ ഒരു കദളിപ്പഴം വച്ച് കലത്തിന്റെ വായ് ഒരു ചട്ടികൊണ്ട് മൂടി മണ്ണു തേച്ച് തുണികൊണ്ട് ആകെപ്പൊതിഞ്ഞ് (ശീലമണ്‍ ചെയ്ത്) 41 ദിവസം മണ്ണില്‍ കുഴിച്ചിടുക (മഴയേല്‍ക്കാതെ നോക്കണം). 42-ാം ദിവസം എടുത്ത് നോക്കിയാല്‍ പഴമോ പഴത്തൊലിയോ ഒന്നും കാണുകയില്ല. എല്ലാം പൊടിയില്‍ ലയിച്ചിട്ടുണ്ടാകും. ഈ പൊടി നന്നായി ഇളക്കി ഒരു സ്പൂണ്‍ വീതം (5 ഗ്രാം) ചൂടുവെള്ളത്തില്‍ ദിവസം രണ്ടുനേരം സേവിക്കുന്നത് തളര്‍വാതത്താല്‍ കയ്യുംകാലും അനക്കാന്‍ വയ്യാതെ ഇരിക്കുന്നവര്‍ക്ക് വളരെയേറെ ഗുണം ചെയ്യും.
പ്രതിരോധ ഔഷധം: ഏതു പകര്‍ച്ച വ്യാധിയുള്ളിടത്തും ധൈര്യമായി കടന്നു ചെല്ലുന്നതിന്:- ആര്യവേപ്പിന്റെ തളിരില രണ്ട് ഗ്രാം തഴുതാമയുടെ തളിരില രണ്ട് ഗ്രാം കറുകപ്പുല്ലിന്റെ തളിര്‍ (വേരും തണ്ടും വേണ്ട) രണ്ട് ഗ്രാം കിരിയാത്തിന്റെ തളിരില രണ്ട് ഗ്രാം, പച്ചമഞ്ഞള്‍ രണ്ട് ഗ്രാം എല്ലാം ചേര്‍ത്ത് ഉരുട്ടിയാല്‍ ഒരു ചെറുനെല്ലിക്കാ വലിപ്പം വരും. ഇത് വെറുതെ വിഴുങ്ങുക. ഇങ്ങനെ ദിവസം രണ്ടുനേരം ചെയ്യുക. മൂന്നുനാള്‍കൊണ്ട് പ്രതിരോധം ശക്തമാകും. ഏഴ് ദിവസം ഇങ്ങനെ കഴിച്ചാല്‍ മൂന്നുമാസത്തേക്ക് വസൂരി രോഗം പോലും പകരുകയില്ല.
കൊതുകിനേയും കീടങ്ങളേയും അകറ്റാന്‍:- വേപ്പില തീക്കനലില്‍ ഇട്ട് പുകച്ചാല്‍ 4 മണിക്കൂര്‍ നേരം ആ സ്ഥലത്ത് കൊതുകും മറ്റു കീടങ്ങളുമുണ്ടാകില്ല. 30 മിനിട്ട് പുകയ്ക്കുക.



ജന്മഭൂമി: http://www.janmabhumidaily.com/news702745#ixzz4sQ0a6aVX

No comments: