Thursday, September 14, 2017

ഉത്തമ മാതൃത്ത്വത്തിന് ഉദാഹരണമായി വിവേകാനന്ദ സ്വാമികൾ ദൃഷ്ടാന്തമാക്കിയിരുന്ന " മദാലസ " എന്ന രാജമാത ,തൻടെ ഓരോ കുട്ടികളെയും ...... ആരാരോ ആരിരാരോ ക്ക് പകരം ..... ഒരു താരാട്ട് പാട്ട് പാടി ഉറക്കി!
.
കുട്ടികൾ അത്യുത്തമജ്ഞാനികളായി വളർന്നു !
വേദകാലത്തെ താരാട്ടുപാട്ട് .........
ശുദ്ധോ/സി രേ!താത!!ന തേ/സ്തി നാമ
കൃതം ഹി തേ കല്പനയാ/ധുനൈവ
പഞ്ചാത്മകം ദേഹമിദം ന തേ/സ്തി
നൈവാസ്യ ത്വം രോദിഷി കസ്യ ഹേതോ:?
-(Markandeyapuraanam-)
അപ്പനേ,നീ പരിശുദ്ധം ആയ ആത്മസ്വരൂപം ആകുന്നു.നിനക്ക് നാമ -രൂപങ്ങള്‍ ഇല്ല.അവ കേവലം കല്‍പിതങ്ങള്‍ ആണ് .ഈ പഞ്ചഭൂതാല്‍മകം ആയ ദേഹം വാസ്തവത്തില്‍ നിന്റേതു അല്ല.നിനക്കും ഇതിനും തമ്മില്‍ ബന്ധം ഇല്ല.നീ ശുദ്ധ ബുദ്ധ മുക്തസ്വരൂപം ആകുന്നു .അങ്ങനെ ഇരിക്കെ നീ എന്തിനു കരയുന്നു ?..
കുട്ടികൾ അത്യുത്തമജ്ഞാനികളായി വളർന്നു !..
"കിം നാമ രോദിഷി ശിശോ.
ന ച തേസ്ത്വി കാമ:..
കിം നാമ രോദിഷി ശിശോ..
ന ച തേ പ്രലോഭ:..
കിം നാമ രോദിഷി ശിശോ..
ന ച തേ വിമോഹ:..
ജ്ഞാനാമൃതം സമരസം..
ഗഗനോപമോസി.
ശുദ്ധോസി ബുദ്ധോസി...
നിരജ്ഞനോസി...
പ്രപഞ്ചമായാ പരിവർജ്ജിതോസി "...
ഇത്രയും ഉത്തമ താരാട്ട് ഭാരതീയ ഋഷികൾക്കേ നൽകാൻ കഴിയൂ...
''അല്ലയോ മകനേ, നീ ശുദ്ധനാണ്, ബുദ്ധിമാനാണ്. ഈ മായാ ലോകത്ത് നിന്ന് പറിച്ചു മാറ്റപ്പെട്ടവനാണ്. ഇങ്ങനെ പറഞ്ഞതു മൂലം അവളുടെ എട്ടു മക്കളും സന്യാസിമാരായി. അതേത്തുടര്‍ന്ന് ഭര്‍ത്താവ് അവളോടു ചോദിച്ചു എങ്ങനെ നമ്മുടെ വംശം മുന്നോട്ടു പോകുമെന്ന്? ഒന്‍പതാമത് ഗര്‍ഭം ധരിച്ചപ്പോള്‍ അവര്‍ സ്വന്തം സ്വഭാവം മാറ്റി. അങ്ങനെ സകലകലാ വല്ലഭനായ ഒരു സന്തതി അവള്‍ക്ക് പിറന്നു

No comments: