യാദവന്മാര്‍ക്ക് കുരുക്കളുടെ പാദരക്ഷയുടെ സ്ഥാനം മാത്രമെന്നു പറയുന്ന കൗരവന്മാരുടെ അഹങ്കാരം സമ്മതിച്ചുകൊടുക്കാനാവില്ല. ഇവരെ ഇപ്പോള്‍ തന്നെ ശിക്ഷിക്കേണ്ടതുണ്ടെന്ന് നിശ്ചയിച്ച് ബലരാമന്‍ ആയുധം കയ്യിലെടുത്ത് എഴുന്നേറ്റു.
”അദ്യ നിഷ്‌കൗരവിം പൃത്ഥീം കരിഷ്യാമീത്യമര്‍ഷിതഃ
ഗൃഹീത്വാ ഹലമുത്തസ്ഥൗ ദഹന്നിവ ജഗത്ത്രയും”
ഗൃഹീത്വാ ഹലമുത്തസ്ഥൗ ദഹന്നിവ ജഗത്ത്രയും”
ഉഗ്രസേന മഹാരാജാവ് ആജ്ഞാപിച്ചു എന്നു കേട്ടതും കുരുക്കള്‍ അസ്വസ്ഥരായി.
കുരുവംശക്കാര്‍ കൈനീട്ടിക്കൊടുത്ത അധികാരം മാത്രമേ ഇന്ദ്രാദികള്‍ക്കുപോലുമുള്ളൂ. അല്ലാതെ ഞങ്ങളോടാജ്ഞാപിക്കാനുള്ള അധികാരമൊന്നും യാദവന്മാര്‍ക്കില്ല. യാദവന്മാരുടെ ഉള്ള അധികാരങ്ങള്‍ പോലും ഞങ്ങളുടെ കാരുണ്യം.
കുരുവംശക്കാര്‍ കൈനീട്ടിക്കൊടുത്ത അധികാരം മാത്രമേ ഇന്ദ്രാദികള്‍ക്കുപോലുമുള്ളൂ. അല്ലാതെ ഞങ്ങളോടാജ്ഞാപിക്കാനുള്ള അധികാരമൊന്നും യാദവന്മാര്‍ക്കില്ല. യാദവന്മാരുടെ ഉള്ള അധികാരങ്ങള്‍ പോലും ഞങ്ങളുടെ കാരുണ്യം.
ഇത്രയും പറഞ്ഞുകൊണ്ട് കുരുനാഥന്മാര്‍ ബലരാമ സമീപത്തുനിന്നും പോകാന്‍ ഭാവിച്ചു.
കുരുക്കളുടെ മറുപടിയും മട്ടും ഭാവവുമെല്ലാം ബലരാമനെ പ്രകോപിപ്പിച്ചു.
കുരുക്കളുടെ മറുപടിയും മട്ടും ഭാവവുമെല്ലാം ബലരാമനെ പ്രകോപിപ്പിച്ചു.
”നൂനം നാനാമദോന്നദ്ധാഃ ശാന്തിം നേഛന്ത്യാസാധവഃ
തേഷാംഹി പ്രശമോദണ്ഡഃ പശൂനാം ലഗുഡോ യഥാ”
തേഷാംഹി പ്രശമോദണ്ഡഃ പശൂനാം ലഗുഡോ യഥാ”
മത്തുപിടിച്ച് മൃഗീയമായി ഗര്‍വിഷ്ഠരായ ഇവരുടെ നേരെ ശാന്തി പ്രവര്‍ത്തനംകൊണ്ട് കാര്യമൊന്നുമില്ല. ഇവര്‍ക്കുനേരെ ദണ്ഡനീതി തന്നെയാണ് വേണ്ടത്.
ഇന്ദ്രാദികള്‍ പോലും വൃഷ്ണികളുടെ കല്‍പ്പനക്കായി കാത്തുനില്‍ക്കുന്നു. ആ യാദവനാഥന്‍ ഉഗ്രസേനന് കല്‍പ്പിക്കാന്‍ അധികാരമില്ലത്രെ. കൃഷ്ണാദികള്‍ കുരുക്കള്‍ക്കുനേരെ കോപിച്ചിരിക്കയാണ്. സമാധാന ശ്രമത്തിനായി അവരെ ആശ്വസിപ്പിച്ച് വന്ന ബലരാമനെ ഇവര്‍ വംശമടച്ച് ആക്ഷേപിക്കുന്നു.
”യസ്യപാദയുഗം സാക്ഷാത് ശ്രീരുപാസ്‌തേളഖിലേശ്വരീ
സ നാര്‍ഹതി കിലശ്രീശോ നരദേവപരിഛദാന്‍”
സ നാര്‍ഹതി കിലശ്രീശോ നരദേവപരിഛദാന്‍”
അഖിലേശ്വരിയായ സാക്ഷാല്‍ ശ്രീഭഗവതിപോലും ഈ യാദവവംശത്തിനു പാദസേവ ചെയ്ത് ഉപാസിക്കുന്നു. ആ യാദവവംശത്തിന് രാജാധികാരമില്ലെന്നാണോ കുരുക്കള്‍ പറയുന്നത്.
ബ്രഹ്മാവും ശിവനും നമിക്കുന്ന ആദിശേഷനായ ഞാന്‍ നമിക്കുന്ന ആ ശ്രീകൃഷ്ണന് രാജാധികാരമില്ലാ എന്ന് ആക്രോശിക്കുന്ന കൗരവന്മാരുടെ വിഭ്രാന്തി ഉടന്‍ നശിപ്പിക്കേണ്ടതല്ലേ. യാദവന്മാര്‍ക്ക് കുരുക്കളുടെ പാദരക്ഷയുടെ സ്ഥാനം മാത്രമെന്നു പറയുന്ന കൗരവന്മാരുടെ അഹങ്കാരം സമ്മതിച്ചുകൊടുക്കാനാവില്ല. ഇവരെ ഇപ്പോള്‍ തന്നെ ശിക്ഷിക്കേണ്ടതുണ്ടെന്ന് നിശ്ചയിച്ച് ബലരാമന്‍ ആയുധം കയ്യിലെടുത്ത് എഴുന്നേറ്റു.
”അദ്യ നിഷ്‌കൗരവിം പൃത്ഥീം കരിഷ്യാമീത്യമര്‍ഷിതഃ
ഗൃഹീത്വാ ഹലമുത്തസ്ഥൗ ദഹന്നിവ ജഗത്ത്രയും”
ഗൃഹീത്വാ ഹലമുത്തസ്ഥൗ ദഹന്നിവ ജഗത്ത്രയും”
ഇനി ഈ ഭൂമിയില്‍ കൗരവവംശം വേണ്ട. ഞാന്‍ അങ്ങനെയാക്കിത്തീര്‍ക്കാം എന്നുപറഞ്ഞ് ജഗത്ത്രയവും നശിപ്പിക്കാന്‍ പാകത്തിനുള്ള അമര്‍ഷത്തോടെ കലപ്പയും കയ്യിലെടുത്ത് എഴുന്നേറ്റു.
”ലാംഗലാഗ്രേണ നഗരമുദ്വിഭാര്യ ഗജാഹ്വയം
വിചകര്‍ഷ സ ഗംഗായാം പ്രഹരിഷ്യന്നമര്‍ഷിതഃ”
വിചകര്‍ഷ സ ഗംഗായാം പ്രഹരിഷ്യന്നമര്‍ഷിതഃ”
ഹസ്തിനപുരം എന്ന നഗരത്തെ ഗംഗയില്‍ ഒഴുക്കിക്കളയാമെന്ന ഉറപ്പില്‍ കലപ്പയുടെ അഗ്രം ഹസ്തിനപുര നഗരത്തിന്റെ പുറംമതിലില്‍ ഒരു ഭാഗത്ത് കൊളുത്തി ആകര്‍ഷിക്കുവാനാരംഭിച്ചു. ഹസ്തിനപുരം മുഴുവന്‍ കുലുങ്ങി. ഇതുകണ്ട് കുരുവംശം മുഴുവന്‍ ഭയപ്പെട്ടു. അവര്‍ സംഭ്രമത്തോടെ ബലരാമനെത്തന്നെ സമീപിച്ചു. അവരുടെ അഹങ്കാരമെല്ലാമടങ്ങി. ജീവനെങ്കിലും തിരിച്ചുകിട്ടിയാല്‍ മതി എന്ന മട്ടില്‍ പത്തി താഴ്ന്നിരുന്നു. അവര്‍ സാംബനെയും ലക്ഷ്മണനെയും മുന്നില്‍നിര്‍ത്തി ബലരാമന്റെ കാല്‍ക്കല്‍ ശരണം യാചിച്ചു നമസ്‌കരിച്ചു.
”രാമ, രാമാഖിലാധാര, പ്രഭാവം ന വിദാമ തേ
മൂഢാനാം നഃ കുബുദ്ധീനാം ക്ഷന്തുമര്‍ഹസ്യതിക്രമം”
മൂഢാനാം നഃ കുബുദ്ധീനാം ക്ഷന്തുമര്‍ഹസ്യതിക്രമം”
അഖിലത്തിനും ആധാരമായിരിക്കുന്ന രാമ, അങ്ങയുടെ പ്രഭാവത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞില്ല. മൂഢന്മാരും കുബുദ്ധികളുമായ ഞങ്ങളുടെ അതിക്രമത്തെ ഭഗവാന്‍ ക്ഷമിക്കേണമേ. ഭൂമിക്കു മാത്രമല്ല, പ്രപഞ്ചത്തിനു മുഴുവന്‍ അങ്ങ് മാത്രമാണ് ആധാരമെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ വൈകി. ഹേ, ആദിശേഷനേ, അങ്ങയുടെ സഹസ്രശീര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിനെ താങ്ങിനിര്‍ത്തുകയും അന്ത്യപ്രളയത്തില്‍ പ്രപഞ്ചത്തെ മുഴുവന്‍ തന്നില്‍ ലയിപ്പിക്കുകയും ചെയ്യുന്നു. ഹേ വിഷ്‌ണോ ഇതെല്ലാം അങ്ങയുടെ ലീലകള്‍ മാത്രം.
”നമസ്‌തേ സര്‍വഭൂതാത്മന്‍, സര്‍വശക്തിധരാവ്യയ
വിശ്വകര്‍മന്‍, നമസ്‌തേളസ്തു ത്വാം വയം ശരണം ഗതാഃ”
വിശ്വകര്‍മന്‍, നമസ്‌തേളസ്തു ത്വാം വയം ശരണം ഗതാഃ”
സര്‍വഭൂതാത്മാവും സര്‍വശക്തിധരനും വിശ്വസൃഷ്ടാവുമായ അങ്ങയ്ക്ക് നമസ്‌കാരം. ഞങ്ങള്‍ അങ്ങയെ ശരണംപ്രാപിക്കുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ട് ദുര്യോധനാദികള്‍ ബലരാമനെ സ്തുതിച്ച് വീണ്ടും വീണ്ടും നമസ്‌കരിച്ചു.
അതോടെ ബലരാമന്റെ ക്രോധമെല്ലാം ശമിച്ചു. അദ്ദേഹം കുരുക്കളോട് ക്ഷമിച്ച് അഭയംകൊടുത്തു.
ദുര്യോധനാദികള്‍ സാംബനേയും ലക്ഷ്മണനേയും കാഴ്ചവസ്തുക്കളുമായി ബലരാമനെ ഏല്‍പ്പിച്ചു.
ഹസ്തിനപുരം ഇന്നും ഒരു വശത്തേക്ക് ചരിഞ്ഞാണിരിക്കുന്നത്. ബലരാമന്റെ ലാംഗല പ്രയോഗം.
ജന്മഭൂമി: http://www.janmabhumidaily.com/news704319#ixzz4sh9DYsW4
No comments:
Post a Comment