‘നമസ്‌തേ ഗുരുഭ്യോ ഗുരുപാദുകാഭ്യാം നമഃ’ സര്‍വ ഗുരുപരമ്പരകള്‍ക്കും നമസ്‌കാരം. ആഗ്രഹിക്കുന്നവര്‍ക്കു മുന്നിലെല്ലാം ഓടിയെത്തുന്ന പരമചൈതന്യമാണ് ഗുരു. സാക്ഷാല്‍ പരമേശ്വരന്‍ തന്നെ.
ഗുരുര്‍ ബ്രഹ്മഃ ഗുരുര്‍ വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മഃ തസ്‌മൈ ശ്രീഗുരവേ നമഃ
ഗുരു സാക്ഷാത് പരബ്രഹ്മഃ തസ്‌മൈ ശ്രീഗുരവേ നമഃ
ഗുരുവിനെ തേടി അധികം അനേ്വഷിച്ച് അലയണമെന്ന് നിര്‍ബന്ധമില്ല. മനസില്‍ ശാന്തതയാര്‍ന്ന തീവ്രതയോടെ ആഗ്രഹിച്ചാല്‍ ഗുരു മുന്നില്‍ അവതരിച്ചിരിക്കും. ഏതെങ്കിലും രൂപത്തില്‍.
പുല്ലായിട്ടും പുഴുവായിട്ടും പുണ്യനദിയായിട്ടും കുറുനരിയായിട്ടും എല്ലാം മുന്നില്‍ വരാന്‍ ആ ഗുരുവിനു സാധിക്കും. ആ ഗുരുചൈതന്യത്തെ തിരിച്ചറിഞ്ഞ് ഗുരുവന്ദനം ചെയ്ത് മനസ്സിനെ പാകപ്പെടുത്തിയാല്‍ ഒരു ജ്ഞാനപ്രവാഹം നമുക്കനുഭവപ്പെടും.പ്രകൃതിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രകൃതിതന്നെ ഗുരുവായി വരും. തുടര്‍ന്ന് ഓരോ അനുഭവങ്ങളും ഗുരുവായി മാറും.

വനവാസവും തീര്‍ത്ഥാടനവുമെല്ലാമായി സഞ്ചരിച്ച് യമുനാതടത്തില്‍ക്കൂടി പോവുകയായിരുന്ന വിദുരര്‍, ശ്രീകൃഷ്ണഭഗവാന്റെ മന്ത്രിയും സുഹൃത്തുമായിരുന്ന ഉദ്ധവരെക്കണ്ടു. എല്ലാവരേയും കുറിച്ച് ക്ഷേമാന്വേഷണം നടത്തി.
ഉദ്ധവരുടെ മുഖത്തെ അതിതേജസു കണ്ട വിദുരര്‍ക്ക് ആനന്ദാതിശയമുണ്ടായി. ഉദ്ധവരുടെ മുഖം ഒരു മഹാജ്ഞാനിയുടേതുപോലെ പ്രഭാവലയത്താല്‍ അലങ്കൃതമായിത്തോന്നി.
ഏറ്റവും തേജസ്വിയായ ഒരു ഗുരുവിനെ ഭഗവാന്‍ തന്റെ മുന്നില്‍ അവതരിപ്പിക്കുകയാണോ. എല്ലാം ഭഗവാന്റെ മായാവിലാസം. അഞ്ചാം വയസുമുതല്‍ ശ്രീകൃഷ്ണപൂജയില്‍ മനസ്സു രമിച്ചിരുന്ന ഉദ്ധവര്‍ക്ക് ഈ വാര്‍ധക്യത്തില്‍ ഇത്രയ്ക്ക് തേജസുണ്ടായതില്‍ അതിശയിക്കാനെന്തിരിക്കുന്നു. വാസനാബലംകൊണ്ട് ഭക്തിയില്‍ ലയിച്ച ഉദ്ധവര്‍ ബുദ്ധിമാനാണ്. ദേവഗുരുവായ ബൃഹസ്പതിയില്‍നിന്നു ശിഷ്യത്വം സ്വീകരിച്ച് വളര്‍ന്നവനാണ്. ആ ദേവഗുരു ബൃഹസ്പതിതന്നെ. ബുദ്ധിസത്തമന്‍ എന്ന് ഉദ്ധവരെ വിശേഷിപ്പിച്ചു. ആ ഉദ്ധവര്‍ ഇന്ന് ഒരു മഹാജ്ഞാനിയെപ്പോലെ ശോഭിക്കുന്നു. ഉത്തമഗുരുവില്‍നിന്ന് ജ്ഞാനം ലഭിച്ച ഇദ്ദേഹവും ഒരു ഉത്തമഗുരുവായിത്തീര്‍ന്നിരിക്കുന്നു. ഈ മഹാജ്ഞാനിയില്‍നിന്നും ജ്ഞാനോപദേശം ലഭിച്ചാല്‍ അത് മഹാഭാഗ്യമായിരിക്കും.

ഇങ്ങിനെയെല്ലാം മനസാ വിലയിരുത്തിക്കൊണ്ടാണ് വിദുരര്‍ ഉദ്ധവരുടെ സമീപത്തെത്തിയത്.
സ വാസുേദവാനുചരം പ്രശാന്തം
ബൃഹസ്പതേഃ പ്രാക്തനയം പ്രതീതം
ആലിംഗ്യ ഗാഢം പ്രണയേന ഭദ്രം
സ്വാനാമപൃഛത് ഭഗവത് പ്രജാനാം
സ വാസുേദവാനുചരം പ്രശാന്തം
ബൃഹസ്പതേഃ പ്രാക്തനയം പ്രതീതം
ആലിംഗ്യ ഗാഢം പ്രണയേന ഭദ്രം
സ്വാനാമപൃഛത് ഭഗവത് പ്രജാനാം
വാസുദേവനോടൊത്ത് സദാ ചരിക്കുന്ന അനുചരനാണദ്ദേഹം. ബൃഹസ്പതിയുടെ പൂര്‍വശിഷ്യനാണ് ഈ പ്രശാന്തന്‍. അദ്ദേഹത്തെ കണ്ട് വിദുരര്‍ അതിസ്‌നേഹത്തോടെ ഗാഢമായി ആലിംഗനം ചെയ്തു. ഭഗവാന്റെ കുടുംബത്തിലെ എല്ലാവരേക്കുറിച്ചും വിദുരര്‍ സ്‌നേഹാന്വേഷണം നടത്തി.
ഹേ, ഉദ്ധവരേ, നമ്മുടെ എല്ലാവരുടേയും പ്രിയതമനും പ്രിയങ്കരനുമായ ആ ശൗരി സുഖമായിരിക്കുന്നുവോ? അദ്ദേഹത്തിനും കുടുംബത്തിനും ക്ഷേമംതന്നെയല്ലേ? മന്‍മഥാവതാരമായ പ്രദ്യുമ്‌നനും ഉഗ്രസേനമഹാരാജനുമെല്ലാം സുഖമായിരിക്കുന്നുവല്ലോ?
വ്രതനിഷ്ഠയോടെ കഴിഞ്ഞ ജാംബവതിയുടെ ഗുഹാനുഗ്രഹമായ സാംബന്‍, അര്‍ജുനനില്‍നിന്നും ധനുര്‍വേദം അഭ്യസിച്ച സാത്യകി, ഭഗവത്ഭക്തനായ അക്രൂരന്‍, കൃഷ്ണമാതാവായ ദേവകി, മനസ്സുകളുടെ നാഥനായ അനിരുദ്ധന്‍ ഇവരെല്ലാംതന്നെ ക്ഷേമത്തോടെ തന്നെ കഴിയുന്നില്ലേ? പഞ്ചപാണ്ഡവരും പാണ്ഡവമാതാവും സുഖമായിരിക്കുന്നുവോ?

ഹേ, ഉദ്ധവരേ, വളരെക്കാലമായി നാടും നഗരവുമെല്ലാം ഉപേക്ഷിച്ച് തീര്‍ത്ഥാടനവും മറ്റുമായി ചുറ്റിക്കറങ്ങി നടക്കുന്ന എനിക്ക് ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥകളെക്കുറിച്ചൊന്നുമറിയില്ല. എല്ലാം വിശദമായി അറിയാന്‍ ആഗ്രഹവുമുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news746246#ixzz503V3xzi0
No comments:
Post a Comment