ഈ അടുത്ത കാലത്ത് വ്യാപകമായി പ്രചരിപ്പിക്ക പെട്ടു കൊണ്ടിരിക്കുന്ന ഒരു വാദം ആണ് ബുദ്ധമതം ഭാരതത്തിൽ ക്ഷയിച്ചു പോയത് ഹിന്ദു മതത്തിന്റെ കടന്നാക്രമണം മൂലം ആണെന്നുള്ളത്. അത് പോലെ തന്നെ ഓച്ചിറ കൊടുങ്ങല്ലൂർ ശബരിമല തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഒരു കാലത്തു ബുദ്ധവിഹാരങ്ങൾ ആയിരുന്നു എന്നും തട്ടി വിടുന്നു. ഏതെങ്കിലും ചരിത്ര രേഖകൾ ആധാരം ആക്കിയല്ല ഈ അവകാശവാദങ്ങൾ. ഈ വാദം ഉന്നയിക്കുന്നവർ മറന്നു പോകുന്ന ചില വസ്തുതകൾ ഉണ്ട്. എന്താണ് ബുദ്ധമതം ഉത്‌ഘോഷിക്കുന്നത് എന്ന്. ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ഒരാളുടെ ആത്യന്തിക ലക്ഷ്യം എന്താണ് ?നിർവാണം !നിർവാണം എന്ന് പറയപ്പെടുന്ന അവസ്ഥയെ ഹിന്ദു മതം വിശേഷിപ്പിക്കുന്നത് മോക്ഷം എന്നാണ്. അത് പരമ പുരുഷാർത്ഥം ആയി ഹിന്ദു പരിഗണിക്കുന്നു അതായത് ഈ നിർവാണം തന്നെ ആണ് ഹിന്ദു മതത്തിന്റെയും ആത്യന്തിക ലക്ഷ്യം. ഇനി ഈ ആത്യന്തിക അവസ്ഥയിൽ എത്തി കഴിയുമ്പോൾ ഉള്ള അവസ്ഥ. ആത്യന്തിക സത്യം ഏതു വിധം ?ഭാരതത്തിൽ ധാരാളം ഋഷീശ്വരൻമാർ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് ആ അവസ്ഥ മനസ്സിൽ ആക്കിയാണ് ശ്രീ ശങ്കരൻ അഡ്വൈത വാദി ആയത്. ശ്രീ നാരായണ ഗുരുവും ഈ സത്യം മനസ്സിൽ ആക്കി അഡ്വൈത വാദി ആയി. ഈ തോന്നുന്ന വത്യാസങ്ങൾ ഞാൻ എന്നും നീ എന്നും ഉള്ള ഈശ്വരനും ഞാനും തമ്മിലുള്ള വത്യാസം അനുഭവപ്പെടുന്നത് അജ്ഞാനം കാരണം ആണെന്നും യഥാർത്ഥത്തിൽ എല്ലാം താൻ തന്നെ ആണെന്നും അവരെല്ലാം മനസ്സിൽ ആക്കി. നിർവാണ ദശയിൽ ബുദ്ധനും ബോധോദയം ഉണ്ടായി. അദ്ദേഹം ആ അനുഭവത്തെ ശൂന്യത എന്ന് വിളിച്ചു. ആത്യന്തികമായി എല്ലാം ഞാൻ (self )എന്നതും സെല്ഫ് പോലും ഇല്ല എന്നതും തമ്മിൽ വലിയ അന്തരങ്ങൾ ഇല്ല. ബുദ്ധമതം സെൽഫിനെ നിഷേധിക്കുന്നു. പക്ഷെ അവർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. കർമഫലം കൊണ്ട് സംഭവിക്കുന്ന ജനന മരണ ചക്രത്തെ സംസാരചക്രത്തെ അംഗീകരിക്കുന്നു. സംസാരചക്രത്തിൽ നിന്നുള്ള മോചനം ആണ് അവരുടെയും ലക്ഷ്യം. സെല്ഫ് ഇല്ലാതെ എങ്ങനെ പുനർജ്ജന്മം എന്നതിന് അവാച്യമായ ഒരു സെല്ഫ് എന്നവർ പറയുന്നു. ഇതിൽ നിന്ന് ഹിന്ദു ബൗദ്ധ ദർശനങ്ങൾ ഏതാണ്ട് സമാനമാണ് എന്ന് നമുക്ക് മനസ്സിൽ ആക്കാം. അതങ്ങനെ ആവാതിരിക്കാൻ വഴിയില്ല. കാരണം ഹൈന്ദവ സാഹചര്യങ്ങളിൽ വളർന്നു ഹൈന്ദവ രീതിയിൽ തപസ്സു അനുഷ്ടിച്ചാണ് ബുദ്ധഭഗവാൻ ആത്മജ്ഞാനം നേടിയത്. ഇനി ഭാരതത്തിൽ എന്ത് കൊണ്ട് ബൗദ്ധ ദർശനം വ്യാപകമായില്ല ?ഹൈന്ദവ ദർശനങ്ങൾ തന്നെ അല്പാല്പം വത്യാസങ്ങളുമായി നിലവിൽ ഉണ്ട്. അതിൽ നിന്ന് വിഭിന്നമായി പുതുതായി ബുദ്ധൻ പറഞ്ഞത് അനാത്മാ വാദം ആണ്. അതെ സമയം പുനർജ്ജന്മതെ അംഗീകരിക്കുന്നും ഉണ്ട്. ഇതിനെ കാൾ ശക്തമായി ഈശ്വനെ നിഷേധിച്ച ചാർവാകനെ പോലും മഹർഷി ആയി അംഗീകരിച്ചവരാണ് ഭാരതീയർ. ബുദ്ധമതവും ഹിന്ദു മതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിൽ ചരിത്രത്തിലോ നാടൻ പാട്ടുകളിലോ നാടോടി കഥകളിലോ അവയെ പരാമർശിക്കാതെ ഇരിക്കില്ല. ശ്രീ ശങ്കരൻ ബൗദ്ധികമായാണ് ബുദ്ധമതത്തെ നേരിട്ടത്. ശാരീരികം ആയല്ല. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളാണ് ശ്രീശങ്കരൻ. ക്രിസ്ത്യൻ ഇസ്ലാം മതങ്ങളുടെ ആവിർഭാവത്തിനു ശേഷം. A D 52ഇൽ st. തോമസ് കേരളത്തിൽ എത്തി എന്ന് ക്രിസ്ത്യൻസ് വിശ്വസിക്കുന്നു. അപ്പോൾ എട്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യൻസ് കേരളത്തിൽ ഉണ്ടാകണം. ബുദ്ധമതത്തിനു എതിരെ മാത്രം ശ്രീ ശങ്കരൻ നില കൊണ്ടു എന്നത് വിശ്വസയോഗ്യം അല്ല. എന്ത് കൊണ്ട് അങ്ങനെയെങ്കിൽ ക്രിസ്തു മതത്തിനു എതിരെ അദ്ദേഹം ഒന്നും പറഞ്ഞു കാണുന്നില്ല ?...jayakumar
No comments:
Post a Comment