കൃഷ്ണന്റെ കൈകള്‍ ചാണൂരനെ കാലപുരിക്ക് തള്ളിവിട്ട മാത്രയില്‍ത്തന്നെ ബലരാമന്‍ മുഷ്ടികനേയും അന്തകന്റെ സന്നിധിയിലേയ്ക്കയച്ചു. പിന്നീട് യുദ്ധത്തിനുവന്ന മല്ലന്മാരെല്ലാവരേയും രാമകൃഷ്ണന്മാര്‍ നേരിട്ടു; തോശലനും ശലനും പരലോകം പൂകി; മറ്റു മല്ലന്മാര്‍ മത്സരത്തിനു നില്‍ക്കാതെ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു. ഇടിവെട്ടുന്ന മട്ടില്‍ കരഘോഷങ്ങളും ജയാരവങ്ങളും ഉയര്‍ന്നു. പരിസരത്തിന്റെ കാതടഞ്ഞു.
അന്നേരം ഒരു ഗര്‍ജനം. ഏവരും ഞെട്ടിപ്പോയി. കംസനാണ്-സിംഹാസനത്തില്‍ നിന്ന് ചാടിയെണീറ്റു. കയ്യില്‍ ഉറയൂരിയ വാളുണ്ട്; കണ്ണില്‍ ഉറയൂരിയ ക്രോധമുണ്ട്.
പിടിച്ചുകെട്ടിയ ശബ്ദഘോഷങ്ങള്‍ നിന്നുപോയി. തികഞ്ഞ നിശ്ശബ്ദത എങ്ങും തളംകെട്ടി. ആ നിശ്ശബ്ദതയിലേക്ക് കംസന്റെ കനത്ത ശബ്ദം കടന്നുവന്നു: ദുര്‍വൃത്തരായ രാമകൃഷ്ണന്മാരെ പുറത്താക്കുവിന്‍. ഗോപന്മാരുടെ ധനമെല്ലാം കൈയ്ക്കലാക്കുവിന്‍. നന്ദഗോപരെ ബന്ധിക്കുവിന്‍…

നിഃ സാരയത ദുര്‍വൃത്തൗ
വസുദേവാത്മജൗ പുരാത്
ധനം ഹരത ഗോപാനാം നന്ദം
ബന്ധീത ദുര്‍മതിം
കിളിപ്പാട്ടില്‍ ആ രംഗം ഇങ്ങനെ
വിവരിക്കുന്നു-
താമസന്‍ കംസനും രോഷം മുഴക്കിച്ചു
താമസഭാവേന ചൊല്ലിനാനിത്തരം
നിന്ദിതനായ വസുദേവര്‍ തന്നുടെ
നന്ദനന്മാരെ മമപുരേ നിന്നിപ്പോള്‍
ആട്ടിക്കളയേണം വൈകരുതേതുമേ
ഗോഷ്ഠ നിവാസികള്‍ക്കുള്ളതെപ്പേരുമേ
പാട്ടിലടക്കുക, നന്ദദുര്‍ബുദ്ധിയെ-
ക്കെട്ടി മുറുക്കുവിന്‍, ദുഷ്ടന്‍ വസുദേവന്‍
വീട്ടില്‍നിന്നാശു യമപുരേ പോകണം
മല്‍പിതാവുഗ്രസേനന്‍ പരിപന്ഥികള്‍
ക്കുള്‍പ്പൂവില്‍ ബന്ധുവാകുന്ന ദുര്‍ബുദ്ധിയെ-
ക്കെട്ടിമുറുക്കുവിന്‍, ദുഷ്ടന്‍ വസുദേവന്‍
വീട്ടില്‍നിന്നാശു യമപുരേ പോകണം
മല്‍പിതാവുഗ്രസേനന്‍ പരിപന്ഥികള്‍-
ക്കുള്‍പ്പൂവില്‍ ബന്ധുവാകുന്ന ദുര്‍ബുദ്ധിയെ-
ക്കെട്ടി വൈകാതെ കാളിന്ദിതന്‍ മധ്യത്തില്‍
ഇട്ടുകൊണ്ടാലില്ല ദോഷമതിനേതും
അച്ഛനെന്നാലും പരബന്ധുവാകിലോ
നിശ്ചയം കൊല്ലാമതെന്നറിഞ്ഞീടുവിന്‍…

ഉടവാളുമായി കംസന്‍ നന്ദഗോപരുടെ അരികിലേക്ക് കുതിക്കാന്‍ നേരം, ഒരു കൈ തടഞ്ഞുവച്ചു. കാരിരുമ്പിന്റെ കരുത്തുണ്ട് ആ കൈയ്‌ക്കെന്നു കംസനു തോന്നി. ആരാണ് എന്നെത്തടയാന്‍-എന്നു രോഷംകൊണ്ടുനോക്കുമ്പോള്‍:
അക്രൂരനാണ്. അക്രൂരന്റെ ശബ്ദം ഇടിവെട്ടും വണ്ണം മുഴങ്ങി: അരുത്…
നീയോ എന്നെ വിലക്കാന്‍? എന്നുചോദിക്കുന്നതിനു പകരം, വിലക്കിയ കൈകളെ കംസന്‍ തട്ടിമാറ്റി. ആ ശക്തിയില്‍ അക്രൂരന്‍ അകത്തേക്ക് തെറിച്ചുവീണു. ഉച്ഛൃംഖലനായ കംസന്‍ ഉടവാളുമായി വസുദേവരുടെ അരികിലേക്ക് കുതിക്കാന്‍ നേരം.
തം ഖഡ്ഗപാണിം വിചരന്തമാശു
ശ്യേനം യഥാ ദക്ഷിണ സവ്യമംബരേ
സമഗ്രഹീ ദുര്‍വിഷഹോഗ്രതേജാ
യഥേരഗം താര്‍ക്ഷ്യസുതഃ പ്രസഹ്യ

ആകാശത്തില്‍ വലതും ഇടതും പരുന്തുചുറ്റുമ്പോലെ ചുറ്റുന്നവനും വാളെടുത്തു മുന്നേറുന്നവനുമായ കംസനെ, ആര്‍ക്കും സഹിക്കാനരുതാത്ത തേജസ്സോടുകൂടിയ കൃഷ്ണന്‍, സര്‍പ്പത്തെ ഗരുഡനെന്നപോലെ ബലാല്‍പിടിച്ചു. ആ പിടിയുടെ ഊക്കില്‍ കംസന്റെ കയ്യിലെ വാള്‍ തെറിച്ചുപോയി; കിരീടം പറന്നുപോയി.മാത്രനേരം കംസന്‍ സ്തബ്ധനായി നിന്നു; അടുത്തമാത്രയില്‍ മനസ്സാന്നിധ്യം കൈവരിച്ചു. എല്ലാ ബലവും കയ്യിലെടുത്ത് കൃഷ്ണന്റെ പിടിയില്‍നിന്നു കുതറി മാറി; കൃഷ്ണനെ വാരിപ്പിടിക്കാന്‍ മുതിര്‍ന്നു.
കൃഷ്ണനതു മുന്‍കൂട്ടിയറിഞ്ഞ മട്ടില്‍, മിന്നല്‍ വേഗം കംസനെ കയ്യടക്കം വച്ചു പൂട്ടി; അരക്കെട്ടില്‍ വാരിപ്പിടിച്ചു; വട്ടം കറക്കി. ആ രംഗം ഗാഥാകാരന്‍ വിവരിക്കുന്നതു കേള്‍പ്പിക്കൂ.
മുത്തശ്ശിചൊല്ലി-
കൃഷ്ണനതു മുന്‍കൂട്ടിയറിഞ്ഞ മട്ടില്‍, മിന്നല്‍ വേഗം കംസനെ കയ്യടക്കം വച്ചു പൂട്ടി; അരക്കെട്ടില്‍ വാരിപ്പിടിച്ചു; വട്ടം കറക്കി. ആ രംഗം ഗാഥാകാരന്‍ വിവരിക്കുന്നതു കേള്‍പ്പിക്കൂ.
മുത്തശ്ശിചൊല്ലി-
ഗര്‍വിതനായൊരു കംസന്‍ താനന്നേരം
ദുര്‍വചനങ്ങള്‍ പറഞ്ഞുമേന്മേല്‍
കാര്‍മുകില്‍ വര്‍ണന്തന്മാനസം തന്നിലേ
കാലുഷ്യമേറ്റമിയറ്റും വണ്ണം
നീതിയെ വേര്‍വിട്ട മാതുലന്തന്നുടെ
നിന്ദയെ കണ്ടൊരു നന്ദജന്താന്‍
മേല്‍പ്പെട്ടു ചാടിനാന്‍ മേളത്തില്‍നിന്നങ്ങു
വായ്‌പെഴും കഞ്ചന്തന്മഞ്ചത്തിന്മേല്‍
വീരനായുള്ളൊരു കഞ്ചനും താനുമായ്
നേരിട്ടു പോരിനായ് നിന്നുപിന്നെ.

കംസന്റെ ശരീരമെടുത്ത് കൃഷ്ണന്‍ വട്ടം കറക്കുകയാണ്. പമ്പരം കണക്കെ. അവസാനം, കറക്കം നിര്‍ത്തി, ഊക്കില്‍ ഒരൊറ്റ ഏറ്. കംസന്‍ വേദിയുടെ മധ്യത്തില്‍ ചെന്നുവീണു. ആ വീഴ്ചയില്‍ കാതിലെ കുണ്ഡലങ്ങള്‍ തെറിച്ചുപോയി, മാറിലെ രത്‌നഹാരങ്ങള്‍ തെറിച്ചുപോയി; അംഗഭൂഷണങ്ങള്‍ വേറിട്ടുപോയി; ഉത്തരീയം കാറ്റില്‍ പറന്നുപോയി.
നിരായുധനായി, നിരാലംബനായി, വെറും മണ്ണില്‍ കിടക്കുകയാണ് മഹാരാജനായ കംസന്‍. എത്രനേരം അവിടെ കിടന്നു എന്നോര്‍മയില്ല. ഓര്‍മ വരുമ്പോള്‍, താന്‍ മണ്ണില്‍ വലിച്ചിഴയ്ക്കപ്പെടുകയാണെന്നറിഞ്ഞു.
നിരായുധനായി, നിരാലംബനായി, വെറും മണ്ണില്‍ കിടക്കുകയാണ് മഹാരാജനായ കംസന്‍. എത്രനേരം അവിടെ കിടന്നു എന്നോര്‍മയില്ല. ഓര്‍മ വരുമ്പോള്‍, താന്‍ മണ്ണില്‍ വലിച്ചിഴയ്ക്കപ്പെടുകയാണെന്നറിഞ്ഞു.
മുത്തശ്ശി പറഞ്ഞു: കിളിപ്പാട്ടിലുണ്ട്:
കംസന്റെ ദേഹത്തെ മേദിനി തന്നില-
ക്കംസാരി പാദം പിടിച്ചിഴച്ചീടിനാന്‍…
കംസന്റെ ദേഹത്തെ മേദിനി തന്നില-
ക്കംസാരി പാദം പിടിച്ചിഴച്ചീടിനാന്‍…
അപ്പോള്‍ കംസന് നാരദന്റെ പ്രവചനം സത്യമാവുന്ന നിമിഷം കയ്യെത്തും ദൂരത്താണെന്ന് തോന്നി. തന്റെ വിധി കണ്‍മുന്നില്‍ പ്രത്യക്ഷമാവുകയാണെന്ന് തോന്നി. ഇതേവരെ താന്‍ നിരാദരം നിരസിച്ച ദൈവഭയം ഏതോ പഴുതിലൂടെ ഹൃദയത്തിന്റെ ഉള്ളറയിലെത്തുന്നതായി തോന്നി.
സര്‍വാത്മകനായി മേവും മുകുന്ദനെ
സര്‍വദാ ഭീതിയാല്‍ ചിന്തിച്ചു കീടവും
വേട്ടാളനായ് വരുംപോലെ കംസനുടന്‍
ലോകേശനായ നാരായണനാം കൃഷ്ണ
സാരൂപ്യവും വന്നു മുക്തനായീടിനാന്‍
സര്‍വദാ ഭീതിയാല്‍ ചിന്തിച്ചു കീടവും
വേട്ടാളനായ് വരുംപോലെ കംസനുടന്‍
ലോകേശനായ നാരായണനാം കൃഷ്ണ
സാരൂപ്യവും വന്നു മുക്തനായീടിനാന്‍
കംസന്റെ അനുജന്മാരായ കങ്കന്‍, ന്യഗ്രോധന്‍ മുതലായ എട്ടുപേര്‍ യുദ്ധത്തിനു വന്നു. ബലരാമന്‍ അവരെ പരിഘംകൊണ്ട് അടിച്ചുകൊന്നു. ഗാഥയില്‍ അതു വിവരിക്കുന്നതിങ്ങനെ-
കഞ്ചന്താന്‍ വീണൊരു നേരത്തു തന്നുടെ
നെഞ്ചകം തഞ്ചിന സോദരന്മാര്‍
ഏണ്‍മരുമൊന്നിച്ചു നിന്നുടന്‍ ചെന്നിട്ടു
ചെമ്മേയണഞ്ഞു പിണങ്ങുംനേരം
അമ്പിനെ വേര്‍വിട്ടു രോഹിണീനന്ദനന്‍
തമ്പന്നരാക്കിനാന്‍ വമ്പുകൊണ്ടേ
സംഗരം കൈവിട്ടു കണ്ണനും രാമനും
രംഗത്തില്‍ നിന്നിങ്ങുപോന്നുപിന്നെ
ആ രംഗത്തേക്ക് കംസന്റെ പത്‌നിമാര്‍ വന്നെത്തി. കിളിപ്പാട്ടില്‍ ആ സന്ദര്‍ഭം വിവരിക്കുന്നതെങ്ങനെയെന്നു ചൊല്ലിത്തരൂ.
മുത്തശ്ശി ചൊല്ലി-
അപ്പൊഴുതന്തഃപുര സ്ത്രീകള്‍ ദുഃഖിച്ചു
പില്‍പാടു കംസദേഹം വന്നു കണ്ടപ്പോള്‍
വന്നൊരു ശോകേന തന്നെ മറന്നവര്‍
തന്നെത്താന്‍ താഡിച്ചു മോഹിച്ചെഴുന്നേറ്റു
ഭര്‍തൃദേഹത്തെയങ്ങാശ്ലേഷവും ചെയ്തു
കത്തിയെഴുന്ന ശോകാഗ്നിയില്‍ മുങ്ങവേ.

ജന്മഭൂമി: http://www.janmabhumidaily.com/news757895#ixzz52AogFYe7
No comments:
Post a Comment