Thursday, December 21, 2017

ആത്മഭാഷണം
******************
രാധ: കണ്ണാ കണ്ണൻ ഒന്നു പറഞ്ഞു തരുമോ എന്താണ് അറിവ് എന്ന്..
കണ്ണൻ: എന്താ രാധേ വലിയ ചോദ്യവുമായി ആണല്ലോ ഇന്ന് വന്നിരിക്കുന്നത്?
രാധ: രാധ കുറേയേറേ ചിന്തിച്ചു എന്നാൽ ഉത്തരം കിട്ടുന്നില്ല..
കണ്ണൻ: ശരി ശരി കണ്ണൻ സഹായിക്കാം.. രാധയ്ക്ക് അറിയാവുന്നത് പറയൂ എന്താണ് അറിവ് എന്ന് ?
രാധ: എന്താണ് അറിവ് എന്ന് ചോദിച്ചാൽ... അറിഞ്ഞു കൂടാത്തത് അറിയുന്നതല്ലേ അറിവ്..
കണ്ണൻ: അല്ല രാധേ.. അത് കേൾക്കൽ മാത്രമല്ലേ ആക്കുന്നുള്ളൂ. കേട്ടത് മനസ്സിലാക്കണ്ടേ. മനസ്സിലാക്കിയത് അനുഭവിക്കണ്ടേ. അവസാനം കേട്ടവൻ ആരാണ്?, മനസ്സിലാക്കിയവൻ ആരാണ്? റ അനുഭവിച്ചവൻ ആരാണ്? എന്നറിയുമ്പോൾ അറിവ് പൂർണ്ണമാക്കും...
രാധ: അറിവായ കണ്ണൻ അറിയിക്കുന്നതെല്ലാം കണ്ണനെ തന്നെ.. അത് കേൾക്കുന്നവരല്ലാം കണ്ണനായ് മാറുന്നു..
കണ്ണൻ: രാധേശ്യാം...

No comments: