Tuesday, September 06, 2016

എട്ടും പൊട്ടും തിരിയാത്തവർ
അഷ്ടതാപ്രകൃതിയാണ് ഇക്കാണുന്ന പ്രപഞ്ചം; പഞ്ചഭൂതങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയാണ് അഷ്ടതാ പ്രകൃതി. അതായത് മനഃകേന്ദ്രീകൃതമായത്. അഷ്ടം എന്നാൽ എട്ട് എന്നാണല്ലോ. അപ്പോൾ എട്ടിനെ ശരിക്കും അറിയാത്തവർ.
"പൊട്ട്" എന്നാൽ ശൂന്യത്തെ കുറിക്കുന്നു. ശൂന്യം പൂർണ്ണമാണ് (പൂജ്യം എഴുതുമ്പോൾ ഒരു ബിന്ദുവിൽ നിന്നും ആരംഭിച്ച് അതേ ബിന്ദുവിൽ തന്നെ അവസാനിക്കുന്നതിനാൽ അത് പൂർണ്ണം). പൂർണ്ണം അനന്തത്തിന്റെ (പരംപൊരുളിന്റെ) സ്വഭാവമാണ്. ആ പൂർണ്ണത്തെ അറിയാത്ത, ബോധിക്കാത്ത) ആളുകൾ.
ഇങ്ങനെ രണ്ടിനെയും സാരമായി അറിയാത്തവർ "എട്ടും പൊട്ടും തിരിയാത്തവർ"!
പൂർണ്ണത്തെ നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് നമ്മുടെ ഋഷീശ്വരന്മാർ; "പൂജ്യം" ഭാരതത്തിന്റെ സംഭാവനയായത് വെറുതെയല്ല.Nochur Venkatraman