Friday, September 02, 2016

പരസ്യചിത്രങ്ങളാൽ സ്വയം വഞ്ചിതരും ബലിമൃഗവുമായി മാറുകയാണ്‌ ഓരോ മലയാളിയും. തങ്ങൾ വിദ്യാസമ്പന്നരാണ്‌, ബുദ്ധിജീവികളാണ്‌, സമ്പൂർണ്ണ സാക്ഷരരാണ്‌, എന്നൊക്കെ വീമ്പിളക്കുമ്പോഴും, തലമുടി വളരാനും കഷണ്ടി മാറാനുമുള്ള എണ്ണകൾ, കുട്ടികൾ വളരാനും ബുദ്ധിവർധി്കാനുമുള്ള ഫോർമുലഫുഡുകൾ, സോപ്പുകൾ, ടൂത്ത്‌ പേസ്റ്റുകൾ അങ്ങനെ അനവധി പ്രോഡക്‌ടുകൾ പരസ്യങ്ങളുടെ സ്വാധീനത്താൽ വിറ്റഴിക്കപ്പെടുകയാണ്‌. മൾട്ടിനാഷനൽ പ്രോഡക്‌ടുകളും സ്വദേശി ഉൽപന്നങ്ങളും അക്കൂട്ടത്തിൽ വരുന്നു.കേരളത്തില്‍ പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കളെ ഏറ്റവും കൂടുതലായി പരസ്യ കമ്പനികള്‍ വേണ്ട വിധത്തില്‍ ചൂഷണം ചെയ്യുന്നു.ഇവിടെ കാര്യങ്ങൾ നോക്കാൻ ആരോഗ്യവകുപ്പുണ്ട്‌, പരിസ്ഥിതിവകുപ്പുണ്ട്‌, നിയമ വകുപ്പുണ്ട്‌. പിന്നെ എന്തുകൊണ്ട്‌ നിത്യോപയോഗ പ്രോഡക്‌ടുകളുടെ ജനത്തെ ചതിക്കുന്ന പരസ്യങ്ങൾ നിയന്ത്രിച്ചുകൂടാ?