പരമ സത്യത്തിന്റെ ശാസ്ത്രം മനസ്സിലാക്കാതെ ഭഗവദ്ഭക്തി വളര്‍ത്തിക്കൊണ്ടുവരാനാവില്ലെന്നു വാദപ്രതിവാദികളായ നിര്‍വ്യക്തി ഗതവാദികള്‍ക്കു മനസ്സിലാവില്ല. അതിനാല്‍ ഒരാളെ ശുദ്ധമായ ഭക്തിയുടെ സേവനത്തിന്റെ വിതാനത്തില്‍ കാണുമ്പോള്‍ അയാളുടെ അജ്ഞത മുഴുവനും നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കണം.
മനുഷ്യജന്മം പൂര്‍ണജ്ഞാനം നേടാന്‍ വേണ്ടിയുള്ളതാണെന്ന ആശയമാണ് അനുഭവമാത്രകരായ ദാര്‍ശനികന്മാര്‍ മുന്നോട്ടുവയ്ക്കുന്നത്. സത്യത്തെ മിഥ്യയില്‍നിന്നു വേര്‍തിരിച്ചറിയുക എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം ജ്ഞാനം. മായയെ ഉന്മൂലനം ചെയ്ത് സത്യവും യാഥാര്‍ത്ഥ്യവും ബ്രഹ്മത്തില്‍നിന്ന് അഭിന്നമല്ലെന്നു സ്ഥാപിക്കുന്നതിലൂടെ ബ്രഹ്മാസ്തിത്വത്തില്‍ മുഴുകയാണ് അവരുടെ ആവശ്യം. അപ്പോള്‍, ജന്മജന്മാന്തരങ്ങളില്‍ പ്രാപിക്കാനാഗ്രഹിക്കുന്ന പൂര്‍ണജ്ഞാനത്തിന് അവര്‍ നല്‍കുന്ന നിര്‍വചനം അതാണ്.
അറിയുന്നവനും അറിവും അറിയേണ്ട വസ്തുവും ഒരേയൊരു ഏകകമായിത്തീരുമ്പോഴാണ് ജ്ഞാനം പൂര്‍ണമാകുന്നത്, എന്ന്. ഈ ഏകകം അവസാനം മോക്ഷം പ്രാപിച്ച് ബ്രഹ്മത്തില്‍ ലയിക്കുന്നു. മുക്തിയുടെ ഈ ഘട്ടത്തിനു ‘ഭവമഷാദാവാഗ്നി നിര്‍വാപണം’ എന്നാണ് ഭഗവാന്‍ ശ്രീ ചൈതന്യം പേരു നല്‍കുന്നത്. ‘ഭൗതികാസ്തിത്വത്തിന്റെ അഗ്നികെടുത്തല്‍’ ഭഗവന്നാമജപത്തിലൂടെ യഥാര്‍ത്ഥ ഭക്തന് മുക്തിയുടെ ഈ ഘട്ടത്തിലെത്താമെന്നു ധര്‍ശാസ്ത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തെളിയിക്കുന്നുമുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news286733#ixzz4sS1B0Y9C
No comments:
Post a Comment