ചോ: ഒന്നിനെ അറിഞ്ഞാൽ സംശയങ്ങളെല്ലാം നിവര്‍ത്തിക്കപ്പെടുമെന്ന് പറയപ്പെടുന്നല്ലോ.
ആ ഒന്നേതാണ്?
ആ ഒന്നേതാണ്?
ഉ: സംശയിക്കുന്ന ആളിനെ അറിയുക. അവന്റെ പിടി നിറുത്തിയാൽ സംശയങ്ങളെല്ലാം ഒഴിയും.
സംശയിക്കുന്ന ഒരുത്തൻ ഇരുന്നിട്ടല്ലേ സംശയങ്ങളെ ഇളക്കിവിടുന്നത്?
സംശയിക്കുന്ന ഒരുത്തൻ ഇരുന്നിട്ടല്ലേ സംശയങ്ങളെ ഇളക്കിവിടുന്നത്?
അവനെ മാറ്റി വിട്ടാൽ മതി.
എല്ലാവരും ജ്ഞാനികളാണ്, ജീവന്മുക്തരാണ്.
എല്ലാവരും ജ്ഞാനികളാണ്, ജീവന്മുക്തരാണ്.
സംശയിക്കുന്ന ദോഷം (പ്രതിബന്ധം) മാറിയാല്‍ സംശയിക്കുന്നവനില്ലാത്ത സ്ഥാനത്ത് ജ്ഞാനം പ്രകാശിക്കും.
ചോ: സംശയിക്കുന്നവനെ മാറ്റുന്നതെങ്ങനെ?
ഉ: അവൻ ആരെന്ന് (ഞാന്‍ ആരെന്ന്) ശ്രദ്ധിച്ചാൽ മതി.
ചോ: ജപം ചെയ്യാമോ?
ഉ: ഇങ്ങനെയെല്ലാം ചോദിക്കുന്നതെന്തിന്? ചോദിക്കുന്നവനാരെന്നറിഞ്ഞാല്‍ ആ അഹന്തയും ഈ അന്വേഷണങ്ങളും മാറും. മാറാതെ അവശേഷിക്കുന്ന താൻ തന്നെ അത് ( ആത്മാവ് )
(ശ്രീ രമണമഹര്‍ഷി
No comments:
Post a Comment