കാര്യകാരണ സ്വരൂപനായ ആ പരമാത്മ പുരുഷോത്തമന്റെ തത്വത്തെ ഗ്രഹിക്കുന്നതിനുമേല്‍, ഈ ജഡശരീരത്തെത്തന്നെ തങ്ങളുടെ സ്വരൂപമെന്നു വിശ്വസിക്കുന്ന ജീവികളുടെ ഹൃദയത്തിലെ അവിദ്യാരൂപമായ കെട്ടഴിഞ്ഞു പോകുന്നു. മാത്രമല്ല, അവരുടെ എല്ലാ സംശയങ്ങളും അറ്റുപോകയും സമസ്ത ശുഭാശുഭകര്‍മ്മങ്ങളും നശിക്കുകയും ചെയ്യുന്നു. അതായത് ആ ജീവി എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായിട്ട് പരമാനന്ദസ്വരൂപനായ പരമേശ്വരനെ പ്രാപിക്കുന്നു.
8. ഭിദ്യതേ ഹൃദയഗ്രന്ഥി ശ്ഛിദ്യന്തേ സര്‍വ്വസംശയാഃ
ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന്‍ദൃഷ്‌ടേ പരാവരേ.
ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന്‍ദൃഷ്‌ടേ പരാവരേ.
No comments:
Post a Comment