ശ്രീഗര്‍ഗ്ഗന്‍ ഭഗവല്ലീലാരഹസ്യം വ്യക്തമാക്കുകതന്നെ ചെയ്തു. മുന്നുദ്ധരിച്ച ‘ശ്രീകൃഷ്ണ കൃഷ്ണേതി ഗിരാവദന്ത്യ’ എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ കൃഷ്ണനാമമുച്ചരിച്ചും അദ്ദേഹത്തെത്തന്നെ ധ്യാനിച്ചും ഗോപികമാര്‍ കൃഷ്ണരൂപികളായി മാറിയെന്ന് ആചാര്യന് പറഞ്ഞു. ‘അതൊന്നു കാണ്മാര് മിഴികല്‍ തുറന്നാല്‍’ മാത്രം മതി രാസരഹസ്യമറിയാന്! വേട്ടാളനെത്തന്നെ ചിന്തിച്ചുചിന്തിച്ച് പുഴു വേട്ടാളനായിത്തീരുന്നതുപോലെ എന്ന ഉപമാനം ഏറെ ശ്രദ്ധേയം! അതു വ്യക്തമാക്കുന്നതാകട്ടെ ‘ധ്യാനാവസ്ഥിതതത്ഗതേന മനസാ പശ്യന്തിയം യോഗിനോ’ എന്ന തത്ത്വവും. ഗോപികമാര്‍ ആ യോഗികള്‍ക്കൊപ്പം വളര്‍ന്ന ഭക്തോത്തംസങ്ങളാണ്. അവര്‍ കൃഷ്ണഗീതികള്‍ പാടിപ്പാടി കൃഷ്ണരൂപം ധരിക്കാറുണ്ടായിരുന്നത്രേ! മഹാരാസകഥയിലെ ഗോപികമാരുടെ യഥാര്‍ത്ഥ പിന്മുറക്കാരിതന്നെയാകാം ഭക്തമീര!
No comments:
Post a Comment