Saturday, August 17, 2019

ശ്രീമദ് ഭാഗവതം  245* 
വൃന്ദാവനത്തിൽ യമുനയിൽ ഒരു ഹ്രദത്തിൽ  കാളിയൻ എന്ന ഭയങ്കര സർപ്പം താമസിക്കണു. കാളിന്ദി ജലം വിഷലിപ്തമായി. നദീതടത്തിലിരിക്കുന്ന വൃക്ഷങ്ങളൊക്കെ ഉണങ്ങി ഇലകളൊക്കെ കരിഞ്ഞു. 

ഒരു ദിവസം വെള്ളം കുടിക്കാനായി ചെന്ന പശുക്കളൊക്കെ വിഷജലം കുടിച്ചു വീണു. ഗോപബാലന്മാരും വീണു. ഇതറിഞ്ഞ് ഭഗവാൻ തന്റെ ദൃഷ്ടി കൊണ്ട് തന്നെ അവരെയെല്ലാം ഉണർത്തി. ഈ കാളിന്ദി ഹ്രദത്തിൽ  നിന്നും കാളിയനെ ഉദ്വാസനം ചെയ്യാൻ നിശ്ചയിച്ച ഭഗവാൻ അടുത്തുള്ള ഒരു വൃക്ഷത്തിൽ കയറി വെള്ളത്തിലേയ്ക്ക് എടുത്ത് ചാടി. 

അഥ വാരിണി ഘോരതരം ഫണിനം 
പ്രതിവാരയിതും കൃതധീർഭഗവൻ 
ദ്രുതമാരിഥ തീരഗനീപതരും 
വിഷമാരുതശോഷിതപർണ്ണചയം 

വെള്ളത്തിലേയ്ക്ക് എടുത്ത് ചാടി. 

ഭുവനത്രയഭാരഭൃതോ ഭവതോ 
ഗുരുഭാരവികമ്പിവിജൃംഭിജലാ 
പരിമർജ്ജയതി സ്മ ധനുശ്ശതകം 
തടിനീ ഝടിതി സ്ഫുടഘോഷവതീ 

വെള്ളം ഒരു നൂറു വിൽപാടുദൂരത്തേക്ക് തെറിച്ചു. തന്റെ ഭാഗത്തേയ്ക്ക്  ആരെങ്കിലും വരുന്ന ശബ്ദം ഇതുവരെ കാളിയൻ കേട്ടിട്ടില്ല്യ. തന്റെ area അതിനകത്തേയ്ക്ക് ഇതുവരെ ആരും പ്രവേശിച്ചിട്ടില്ല്യ. 

കൃഷ്ണൻ വന്നതും അതീവകോപിഷ്ഠനായി അനേക ശൃംഗങ്ങൾ ഉള്ള ഒരു കറുത്ത മല അഞ്ജന പർവ്വതം എന്ന വണ്ണം പൊന്തി വന്നു. അതിഭയങ്കരമായ ആ സർപ്പം പൊന്തി വന്ന് കണ്ണനെ കെട്ടി വരിഞ്ഞു. കരയ്ക്ക് നില്ക്കുന്ന ഗോപന്മാരൊക്കെ ഇത് കാണണണ്ട്. 

അഹോ!  കൃഷ്ണനെ പാമ്പ് കടിച്ചു. ഇനി നമ്മളൊക്കെ ജീവിച്ചിട്ട് എന്തു കാര്യം? ഗോപന്മാരൊക്കെ ജീവത്യാഗം ചെയ്യാൻ തയാറാവാണ്. ഭഗവാനെ കെട്ടി വരിഞ്ഞു കാളിയൻ. കുറച്ച് നേരം ഭഗവാൻ കാളിയന്റെ കൂടെ കളിച്ച് ആ പിടി വിടുവിച്ച് പുറത്തു വന്നു. പതുക്കെ കാളിയന്റെ ശിരസ്സിലേയ്ക്ക് കയറി. ശിരസ്സില് കാല് വെയ്ക്കുമ്പോൾ നല്ല സുഖം ണ്ട്. ആ കാളിയന്റെ ഫണത്തിൽ ഓരോന്നിലായി കൃഷ്ണൻ നർത്തനം ചെയ്യാൻ തുടങ്ങി. ഏതേത് തല താഴുന്നുവോ അത് വിട്ട് മറ്റേ തലയിൽ കാല് വെയ്ക്കാ. 

ഭഗവാൻ ഭക്തന്മാർക്കും അങ്ങനെയാണ് ചെയ്യാ. അഹങ്കാരം എവിടെ പൊന്തുന്നുവോ അവിടെ തലയിൽ കാല് വെയ്ക്കും. നമ്മളുടെ ഉള്ളിലെ അഹങ്കാരമാകുന്ന സർപ്പം ഓരോ വേഷത്തിൽ പൊന്തും. ഏത് വേഷത്തിൽ പൊന്തുന്നുവോ അവിടെ ഭഗവാൻ കാല് വെയ്ക്കും. അത് താണാൽ വേറെ ഒരിടത്ത് പൊന്തും. അവിടെ ഭഗവാൻ കാല് വെയ്ക്കും. ഇങ്ങനെ കാളിയന്റെ ശിരസ്സിൽ ഭഗവാൻ നർത്തനം ചെയ്യാൻ തുടങ്ങി. 
ശ്രീനൊച്ചൂർജി 
 *തുടരും...*
ॐ श्री गुरुभ्यो नमः 
 हरि: ॐ 🙏

Lakshmi prasad 

No comments: