[24/08, 07:01] +91 97477 94292: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍
_കൊല്ലവർഷം 1195 ചിങ്ങം 07 (23/08/2019) വെള്ളി_
*അധ്യായം 14, ഭാഗം 4 - ഭരതോപാഖ്യാനം*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*ഓം നമോ ഭഗവതേ വാസുദേവായ...*
🚩🚩🚩🚩🚩
*രാജാവ് പല്ലക്കിൽ നിന്ന് ചാടിയിറങ്ങി അദ്ദേഹത്തിന്റെ കാൽക്കൽവീണ് നമസ്കരിച്ചുകൊണ്ടു പറഞ്ഞു; "സമസ്താപരാധം പൊറുക്കണേ. ഞാൻ കപിലാശ്രമം അന്വേഷിച്ച് പോവുകയായിരുന്നു. ഞാൻ തേടിയ ആചാര്യൻ തന്നെയാണോ അവിടുന്ന്? അങ്ങയെപ്പോലുള്ള സജ്ജനങ്ങൾ പലപ്പോഴും അവധൂത സമ്പ്രദായത്തിലാണ് ജീവിക്കുക എന്ന കാര്യം അടിയൻ ഒരു നിമിഷം മറന്നുപോയി, പൊറുക്കണം. അടിയന് ആത്മജ്ഞാനം ഉപദേശിച്ചുതരണം. ഏത് വനാന്തരങ്ങളിലും വരാൻ അടിയൻ തയ്യാറാണ്. ഭരതയോഗീശ്വരൻ പറഞ്ഞു; "രഹൂഗുണാ, കാട്ടിൽചെന്ന് തപസ്സനുഷ്ഠിച്ചതുകൊണ്ടു മാത്രം ഹൃദയസംസ്കാരം ഉണ്ടാവണമെന്നില്ല. വീട്ടിൽനിന്ന് വിട്ടുനിന്നു എന്നു വിചാരിച്ചതുകൊണ്ടുമാത്രവും ഇതുണ്ടാവണമെന്നില്ല. സ്വന്തം മനസ്സിൽതന്നെ നട്ടുവളർത്തേണ്ടതാണ് മനഃസംസ്കാരം. സജ്ജനങ്ങളുടെ സഹായമുണ്ടെങ്കിലേ അതു സാധിക്കൂ. കേവലം ഒറ്റയ്ക്കുള്ള ശ്രമത്തിലൂടെ അത് പൂർണമായി സാധിക്കണമെന്നില്ല. സജ്ജനങ്ങളുടെ സഹവാസം ഉണ്ടാവുമ്പോൾ, അവർ ഭഗവത്കഥകൾ പാടുന്നത് ആസ്വദിക്കാൻ ഇടവരും. അവ കേട്ടുകേട്ട് മനസ്സിന്റെ പ്രവർത്തനശൈലിയിൽ മാറ്റംവരും. അങ്ങിനെ മനഃസംസ്കാരം ഉണ്ടാവുമ്പോൾ വിഷയങ്ങളിലുള്ള ആസക്തി കുറഞ്ഞു വരും. ഈശ്വരനിലുള്ള ആസക്തി വളർന്നു വരും. പിന്നെ മനസ്സിന് പ്രത്യേകമായി സുഖമോ, ദുഃഖമോ ഒന്നും അനുഭവപ്പെടില്ല. ശാന്തി മാത്രം അനുഭവവേദ്യമാകും."*
*''ഈ ജീവിതം എന്നത് ഒരു കൊടുംകാട്ടിലൂടെയുള്ള യാത്രയാണെങ്കിൽ, ചുറ്റുപാടും അതിഭീകരങ്ങളായ അനുഭവങ്ങൾ നമ്മളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടെങ്കിൽ, അവയിൽനിന്നൊക്കെ മനസ്സിനെ സംരക്ഷിക്കാനുള്ള ഒരായുധം ഭഗവദ്സ്മരണയാണ് -"ഹരിസ്മൃതിഃ സർവ വിപത് വിമോക്ഷണം." ശ്രീപാദഭക്തിയാകുന്ന ഒരായുധം കയ്യിലുണ്ടെങ്കിൽ, ഭഗവാനെ സർവാത്മനാ ആശ്രയിച്ചവർക്ക്, പിന്നെ ഒന്നിനേയും ഭയപ്പെടേണ്ടതില്ല. ഏതായാലും അങ്ങ് അന്വേഷിച്ചു പോകുന്ന ആ ചൈതന്യമൂർത്തി ഈശ്വരന്റെ ഒരവതാരമാണ്. എനിക്കെന്തോ ഭഗവാന്റെ കാരുണ്യത്തിന് അല്പം വിധേയമാകാൻ സാധിച്ചുവെന്നേ പറയാവൂ. എന്റെ പഴയ ജന്മങ്ങൾ പലതും എനിക്കോർമയുണ്ട്. ആ ജീവിതാനുഭവങ്ങൾ അങ്ങുമായി പങ്കിടാനും ഞാൻ തയ്യാറാണ്. പക്ഷേ ഇത്രയൊക്കെ പോരേ? അങ്ങേയ്ക്ക് കപിലാശ്രമത്തിലേക്ക് പോകണമെങ്കിൽ അങ്ങിനെയാകട്ടെ." രഹൂഗുണൻ പറഞ്ഞു, "ഒരു പുതിയ പാത അടിയൻ ജിവിതത്തിൽ കണ്ടെത്തി. ഇതിലൂടെ സഞ്ചരിച്ച് ഭഗവത്പാദത്തിൽ എത്താൻ അവിടുന്ന് അടിയനെ അനുഗ്രഹിയ്ക്കണം" ഭരതയോഗീശ്വരനോട് വിടവാങ്ങി അദ്ദേഹം പിന്നീട് സ്വാതികമായ ഒരു ജീവിതം നയിച്ച് മുക്തി നേടി.*
*ശ്രീശുകൻ അഭിപ്രായപ്പെട്ടു - "പരീക്ഷിത്തേ, ഭഗവാന്റെ ഒരു ഭക്തനെ ആശ്രയിക്കാൻ അവസരം കിട്ടിയാൽതന്നെ മനുഷ്യന് ജീവിതത്തിൽ ഇതുപോലുള്ള വ്യതിയാനങ്ങൾ സംഭവിക്കാം. ഈ രഹൂഗുണൻ പൂർവജന്മത്തിൽ ഭരതയോഗീശ്വരനുമായി സമ്പർക്കത്തിനിടവന്ന ആ മാൻ കിടാവായിരുന്നു. ആ പുണ്യംകൊണ്ട് അദ്ദേഹത്തിന് അടുത്ത ജന്മത്തിൽ ഒരു സജ്ജനമായി പിറക്കാൻ സാധിച്ചു. അന്നത്തെ അതേ യോഗീശ്വരനെ ഇപ്പോൾ കുറെക്കൂടി ചൈതന്യമൂർത്തിയായിക്കണ്ട് അടുത്തിടപഴകാൻ സാധിച്ചു. അദ്ദേഹത്തിൽനിന്ന് ലഭിച്ച ഈശ്വരവിജ്ഞാനത്തിന് ഒരിക്കലും ഒരപചയം സംഭവിക്കാതെ ഉദാത്തമേഖലകളിലെത്തിക്കാൻ സാധിച്ചു. ഇങ്ങനെ സജ്ജനസമ്പർക്കത്തിലൂടെയും, സ്വന്തം പരിശ്രമങ്ങളിലൂടെയും, ഭഗവാന്റെ പ്രത്യേക കാരുണ്യത്തിലൂടെയും മാത്രമേ നമുക്ക് നമ്മുടെ ജീവിതം അതിന്റെ പരമമായ ശാന്തിപദത്തിലെത്തിക്കാൻ സാധിയ്ക്കൂ."*
♥♥♥
*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*
💙💙💙
_ഉണ്ണികൃഷ്ണൻ കൈതാരം_
© *സദ്ഗമയ സത്സംഗവേദി*
*തുടരും....*
[24/08, 07:02] +91 97477 94292: *ബ്രഹ്മജ്ഞാനാവലീമാല*
*ഭാഗം -12*
*സദ്ഗമയ സത്സംഗ വേദി*
*23/08/2019, വെള്ളി*
*അന്തര്യാമിസ്വരൂപോഽഹം കൂടസ്ഥഃ സർവ്വഗോസ്മൃഹം പരമാത്മസ്വരൂപോഽഹമഹമേവാഹമവ്യയഃ*
ഈ പ്രപഞ്ചത്തിൽ എന്തൊക്കെയുണ്ടോ, എന്തൊക്കെ ഭവിച്ചിട്ടുണ്ടോ, അതിന്റെയെല്ലാം അന്തര്യാമിയാണ് ഞാൻ. സാക്ഷി എന്നതിനെ മറ്റൊരു തരത്തിൽ പറയുകയാണ്. എല്ലാ പ്രപഞ്ചഘടകങ്ങളിലും കാരണമായ ബോധസ്വരൂപനാണ് ഞാൻ. കൂടസ്ഥൻ എന്നാണ് പ്രയോഗം. ഒളിഞ്ഞിരിക്കുന്നവൻ എന്നു പറഞ്ഞാൽ, അന്വേഷിച്ചാൽ കണ്ടെത്താം.
കൂടസ്ഥൻ എന്നു പറഞ്ഞാൽ മാറ്റമില്ലാത്തത് എന്നാണ്. പുറമെ മാറ്റങ്ങളുണ്ടായാലും എനിക്ക് മാറ്റമില്ല ഞാൻ സനാതനമായിട്ടുള്ളതാണ്. എന്നാൽ എല്ലാമാറ്റങ്ങളും എന്നെ ആധാരമാക്കിക്കൊണ്ടാണ് നടക്കുന്നത്. ഇതാണ് ശങ്കരഭഗവദ്പാദർ ഭജഗോവിന്ദത്തിൽ പറയുന്നത്. സത്സംഗംകൊണ്ട് നിസംഗതയുണ്ടായി നിശ്ചലതത്ത്വത്തെ കൈവരിക്കണം എന്ന്. നിശ്ചലമായ ഒന്നിൽ നിന്നാണ് എല്ലാ ചലനങ്ങളും സംഭവിക്കുന്നത് അല്ലെങ്കിൽ ഏതൊന്നിനും ചലിക്കാൻ നിശ്ചലമായ ഒരു അധിഷ്ഠാനം ആവശ്യമാണ്.
ഗീതയിൽ അത് നിത്യമാണ്, അചലമാണ് എല്ലാറ്റിന്റെയും അധിഷ്ഠാനമാണ് എന്നു പറയുന്നു. പുറമെ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാലും ആ മാറ്റങ്ങളുടെ അധിഷ്ഠാനമാണ് ഞാനെന്ന ബോധം.
*തുടരും...*
*ശ്രീശങ്കരാചാര്യവിരചിതം*
•••••••••••••••••••••••••••••••••••••••
*ലേഖനം: വിഷ്ണു ശ്രീലകം*
[24/08, 07:03] +91 97477 94292: 🌹🙏 *സുഭാഷിതം* 🙏🌹
*കർമ്മണാ രഹിതം ജ്ഞാനം*
*പംഗുനാ സദൃശം ഭവേത്*
*ന തേന പ്രാപ്യതേ കിഞ്ചിത്*
*ന കിഞ്ചിത് പ്രസാദ്ധ്യതേ*
🍁🍁🍁🍁🍁🍁🍁🍁🍁
*കർമ്മങ്ങളിലൂടെ പ്രാവർത്തികമാക്കാത്ത ജ്ഞാനം മുടന്തന്റെ യാത്ര പോലെയാണ്. എന്തെന്നാൽ, അവൻ യഥാർത്ഥ ലക്ഷ്യത്തിലെത്തുകയോ, എന്തെങ്കിലും നേടുകയോ ചെയ്യില്ല.*
*വിവിധതരത്തിലുള്ള ജ്ഞാനമുണ്ടായാൽ മാത്രം പോരാ, അത് പ്രാവർത്തികമാക്കണം. സാധാരണ മനുഷ്യന് പ്രസംഗവും പ്രവൃത്തിയും തമ്മിൽ ബന്ധമുണ്ടാവുകയില്ല. തത്ത്വങ്ങളെ ലോകത്തിന് അനുഷ്ഠാനത്തിലൂടെ കാണിച്ചുകൊടുക്കാൻ പറ്റാത്തവന് അത് പ്രസംഗിയ്ക്കാൻ അവകാശമില്ലെന്ന് വിദ്വാന്മാർ പറയുന്നു.*
*ധർമ്മം എന്തെന്ന് പ്രസംഗിയ്ക്കുക മാത്രമല്ല, അത് ഞാൻ ആചരിച്ച് ലോകത്തിന് കാണിച്ചുകൊടുക്കുന്നു എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീനാരദമഹർഷിയോട് പറയുന്നുണ്ട്.*
*ബ്രഹ്മൻ! ധർമ്മസ്യ വക്താഹം*
*കർത്താ തദനുമോദിതാ*
*(10-69-40)*
*ഭഗവാൻ ശ്രീരാമചന്ദ്രനും മനുഷ്യനായി അവതരിച്ച്, ഇത് ലോകത്തിന് ആചരിച്ച് ലോകത്തിന് കാണിച്ചുകൊടുത്തു.*
*മർത്ത്യാവതാരസ്ത്വിഹ മർത്ത്യശിക്ഷണം*
*(5-19-5)*
*സമൂഹത്തിലെ അറിയപ്പെടുന്നവർ ഇപ്രകാരം ആചരിച്ച് കാണിയ്ക്കുമ്പോൾ ലോകർ അത് അനുകരിയ്ക്കുകയും, സമൂഹം ഉദ്ധരിയ്ക്കപ്പെടുകയും ചെയ്യും.*
*ലോകസ്തദനുവർത്തതേ* *(6-2-4)*
*പ്രപഞ്ചത്തിന്റെ ചരാചരങ്ങളിൽ നിന്ന് ലഭിയ്ക്കുന്ന ജ്ഞാനത്തിനെ മനസ്സിൽ നിർത്തുക മാത്രം ചെയ്യാതെ, അവ ലോകോപകാരത്തിനായി അനുഷ്ഠിച്ച് കാണിയ്ക്കുമ്പോഴാണ് ഒരുവൻ ശ്രേയസ്സിലേയ്ക്ക് എത്തുന്നതും, ജീവിതം സാർത്ഥകമാവുന്നതും ലോകമാകെ ഉദ്ധരിയ്ക്കപ്പെടുന്നതം എന്ന് സാരം.*
*(പൂർണ്ണസംഗം)*

🌹🌹🌹🌹🌹🌹🌹🌹🌹
No comments:
Post a Comment