Monday, August 26, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 157
മനോബുദ്ധി അഹങ്കാര ചിത്താനി നാഹം , ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ ന ച വ്യോമ ഭൂമിർ ന തേജോ ന വായു: ചിദാനന്ദരൂപം ശിവോഹം ശിവോഹം. 
ചിദാനന്ദരൂപമായ ആ ശിവം, പ്രജ്ഞയാണ് ഞാൻ എന്നുള്ളത് ഒരു ക്ഷണനേരത്തെക്കെങ്കിലും കേട്ട് ആ ക്ഷണനേരത്തെക്കെങ്കിലും ചിത്തം നിശ്ചലമായിട്ട് നിന്നാൽ നൂറ് അശ്വമേധം ചെയ്തതിനേക്കാട്ടിലും ഫലമാണ്. നൂറു അശ്വമേധം ചെയ്താൽ ദേവലോകത്ത് പോയിട്ട് ഇന്ദ്രനായി തിരിച്ചു വരാം. പക്ഷേ ഈ സത്യം അല്പം ഗ്രഹിച്ചാൽ ശരീരത്തിൽ ഇരിക്കുമ്പോൾ തന്നെ പരിപൂർണ്ണനായി വിമുക്തനാവാം. അപ്പൊ ഈ സത്യം, അത്ര ഉജ്ജ്വലമായ ഈ അമൃതം , ഈ അമൃതത്തിനെ കേൾക്കുന്നവന് ആശ്ചര്യം. പറയണ വന് ആശ്ചര്യം അറിഞ്ഞ അനുഭവിക്കുന്നവന് അത്യാശ്ചര്യം. സാധാരണ ഇതു കേട്ടാൽ അധികം പേരും ശരിക്ക് ഗ്രഹിക്കിണില്ല. ഗ്രഹിച്ചില്ലെങ്കിൽ എന്തു വേണം. ഗ്രഹിക്കുന്നതു വരെ മനനം ചെയ്യണം. മനസ്സിലായിട്ടില്ലെങ്കിൽ മനസ്സിലാവുന്നതു വരെ കടയണം ഉള്ളിലിട്ട്. അരേഅയമാത്മാ ദ്രഷ്ടവ്യ:. മൈത്രേയി ചോദിച്ചു യാജ്ഞവ ല്ക്കനോട് , യാജ്ഞവല്ക്യ ന്റെ ഭാര്യ മൈത്രേയി അദ്ദേഹത്തിനോട് ചോദിച്ചു അങ്ങു പറഞ്ഞുതരൂ ജീവിതത്തിൽ പരിപൂർണ്ണ നിർവൃതി വേണമെങ്കിൽ ഞാൻ എന്താ ചെയ്യേണ്ടത് എന്നു ചോദിച്ചു. ഭർത്താവ് എല്ലാം വിട്ടിട്ട് പോവാൻ നിക്കാണ്. അപ്പൊ യാജ്ഞവല്ക്യൻ പറഞ്ഞു ഡോ മൈത്രേയി, ആത്മാവിനെ കണ്ടെത്തേണ്ടി യിരിക്കുന്നു. എങ്ങനെ കണ്ടെത്തും? ശ്രോതവ്യോമന്ദ വ്യോനിധി ദ്ധ്യാസിനവ്യ: ആദ്യം അറിഞ്ഞനുഭവിച്ചവരിൽ നിന്നും ഈ ആത്മാവിനെ കേൾക്കണം കേട്ടിട്ട് നല്ലവണ്ണം തെളിയുന്നതുവരെ വിചാരം ചെയ്തു കൊണ്ട് ഉള്ളിൽ ഇട്ട് കടയണം. എന്നിട്ടോ അവസാനം തൈരു കടയുമ്പോൾ വെണ്ണ പിരിഞ്ഞു വരുന്നതു പോലെ ഈ ജഡത്തിനുള്ളിൽ ഈശ്വരൻ തെളിഞ്ഞു വരും. ബോധം തെളിഞ്ഞു വരും. "ഊണുക്കുൾ ഈശൻ ഒളിന്തിരുന്താനെ" ഈ ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സർവ്വേശ്വരൻ വേർപിരിഞ്ഞു പ്രകാശിക്കും. ആ വേർപിരിഞ്ഞു പ്രകാശിക്കുന്ന പ്രജ്ഞയെ കണ്ടെത്തി അനുഭവിക്കുന്നതു വരെ കടഞ്ഞു കൊണ്ടേ ഇരിക്കണം എന്നാണ് . ശ്രവണം ചെയ്യാ,മനനം ചെയ്യാ , അനുഭവിക്കാ. അപ്പൊൾ നമുക്കിവിടെ ഭഗവാന്റെ ശ്രവണ ത്തിനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ഇനി നമ്മൾ ചെയ്യേണ്ടത് എന്താ മനനം നിദ്ധി ധ്യാസനം. നമ്മളുടേത് ആക്കി തീർക്കാ. നിദ്ധി ധ്യാസനം എന്നു വച്ചാൽ നിശ്ചലമായിട്ട് മനസ്സ് സ്വരൂപത്തിൽ നില്ക്കലാണ് നിധി ദ്ധ്യാസനം. ചലിക്കാതെ മനസ്സ് ആത്മവസ്തുവിൽ നിൽക്കുമ്പോൾ പ്രജ്ഞാ മയമായിട്ട് ബോധമയമായിട്ട് നിൽക്കുമ്പോൾ ഉള്ളില് ആനന്ദം നിറഞ്ഞു തുളുമ്പുന്ന സ്ഥിതി ആണ് നിധി ദ്ധ്യാസനം . അല്ലാതെ ചിത്തവൃത്തിയുടെ സ്വരൂപമല്ല നിധി ദ്ധ്യാസനം. അങ്ങനെ ഉള്ള നിധി ദ്ധ്യാസനം സിദ്ധിച്ചവൻ ആശ്ചര്യം.
( നൊച്ചൂർ ജി )

sunil namboodiri

No comments: