ആര്യഭടീയവും ഭൂഗോളവും
ഡോ. എന്‍. ഗോപാലകൃഷ്ണന്‍
ഭൂമിയുടെ ഗോളാകൃതിയെകുറിച്ച് അറിവു നല്‍കിയത് 15, 16നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ശാസ്ത്രജ്ഞന്മാരാണെന്നാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിലും അവയേക്കാള്‍ ആയിരത്താണ്ടു മുന്‍പ് രചിച്ച പുരാണങ്ങളിലും ഭൂഗോളവര്‍ണന എന്ന അനവധി അധ്യായങ്ങള്‍ തന്നെ ഉണ്ട്.
ആര്യഭടന്‍ എ ഡി 499 മാര്‍ച്ച് 21നു ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹത്തിന്റെ തന്നെ 23 ാം ജന്മദിനത്തിന് എഴുതി തീര്‍ത്ത ആര്യഭടീയം എന്ന പുസ്തകത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക
മൃത് ജല ശിഖി വായുമയോ ഭൂഗോള സര്‍വതോ വൃത്തഃ = മണ്ണ്, ജലം , വായു, അഗ്‌നി നിറഞ്ഞ ഈ ഗോളാകൃതിയിലുള്ള ഭൂമി എവിടെ നിന്നു നോക്കിയാലും (ചന്ദ്ര സൂര്യന്മാരെ പോലെ ) വൃത്താകൃതിയിലായിരിക്കും
ഞിലാ ഭൂ വ്യാസഃ ഭൂമിയുടെ വ്യാസം 1050 യോജനയാണ് ( ഞിലാ എന്നത് ആര്യഭടീയ അക്കങ്ങളുടെ ക്രമമാണ്)
ഗിയിങ്ങള്‍ കു വായു കാക്ഷ്യാ പരിധഃ = ഭൂ വായുമണ്ഡലത്തിന്റെ ചുറ്റളവ് 3375 യോജനയാണ്.
ഭാ അപക്രമോ ഗ്രഹാംശഃ = ഭൂമിയുടെ പരമാവധി ചെരിവ് 24 ഡിഗ്രിയാണ്
കു ആവര്‍താശ്ചാപി നാക്ഷത്രാഃ = ഭൂമിയുടെ ആവര്‍ത്തിച്ചുള്ള ഭ്രമണം കൊണ്ട്
ദിവസങ്ങള്‍ ഉണ്ടാകുന്നു
പ്രാണേനൈതി കലാം ഭൂ ഭ്രമായതി = ഒരു ശ്വാസോച്ഛ്വാസ്സം ചെയ്യുന്ന സമയം കൊണ്ട് (4 സെക്കന്റ്) ഭൂമി ഒരു അംഗുലര്‍ മിനിട്ട് ഭ്രമണം ചെയ്യുന്നു.
അനുലോമ ഗതിര്‍നൗസ്ഥഃ പശ്യാത്യചലം വിലോമഗം യദ്ധത് അചലാനി ഭാനി
തദ്ധത് സമപശ്ചിമാഗാനി ലങ്കായാം = മുമ്പോട്ടുപോകുന്ന വഞ്ചിയില്‍ നില്‍ക്കുന്ന വ്യക്തി (കരയിലെ) അചലങ്ങളായവ പുറകോട്ടു പോകുന്നതായി എങ്ങനെ കാണുന്നുവോ അതുപോലെ (പടിഞ്ഞാറുനിന്നും കിഴക്കോട്ടു
കറങ്ങുന്ന ഭൂമിയില്‍ നില്‍ക്കുന്നവര്‍ ) അചലങ്ങളായ ജ്യോതിര്‍ഗോളങ്ങള്‍ പടിഞ്ഞാറോട്ടു പോകുന്നതായി കാണുന്നു. കേരളത്തിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച ആര്യഭട്ടാചാര്യന്‍ ഒന്നാമന്‍ എഴുതിയ ഗ്രന്ഥത്തില്‍ ഭൂമിയെ കുറിച്ച് അത്യാധുനികമായ ധാരാളം അറിവുകള്‍ ഉണ്ട്.
നൂറുകണക്കിന് ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാരതത്തില്‍ രചിക്കപ്പെട്ടത് ഇന്നും ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി വിവര്‍ത്തനത്തോടെ ലഭ്യമാണ് എന്നറിയുക. ഇന്നും ലോകത്തില്‍ ആര്യഭടീയ സംഖ്യാ സമ്പ്രദായം അറിയാവുന്നവരില്ല. അത്പഠിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അതറിയാത്തതാണ് ആര്യഭട്ടന്റെ ഗ്രന്ഥം ഇന്നും പ്രചാരം നേടാത്തത് എന്ന് പറയുന്നതില്‍അര്‍ത്ഥമില്ല. നൂറുകണക്കിന് പണ്ഡിതര്‍, ഇംഗ്ലീഷുകാരുള്‍പ്പടെ ആര്യഭടീയത്തിനു നല്ല വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്.
Janmabhumi

No comments:
Post a Comment