🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*പ്രഥമസ്കന്ധം*
*പത്താം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_ഭീഷ്മരുടെയും ഭഗവാന്റെയും ഉപദേശം കൊണ്ടു ശാന്തചിത്തനായിത്തീർന്ന ധർമ്മപുത്രൻ ഭഗവദാജ്ഞയെ ശിരസാവഹിച്ചു. രാജ്യത്തെ പിതൃനിർവ്വിശേഷം ധരിച്ചു.അദ്ദേഹത്തിന്റ ഭരണകാലത്ത് ആധിവ്യാധികൾ ഒന്നും ഉണ്ടായിരുന്നില്ല. ഭൂമി കാമധേനുവിനെപ്പോലെ സർവ്വാഭീഷ്ടപ്രദയായി. ധർമ്മപുത്രാദികളെ ആശ്വസിപ്പിച്ച് ഭഗവാൻ ദ്വാരകയിലേക്ക് യാത്രയായി. പാണ്ഡവന്മാരും സുഭദ്രാദിസ്ത്രീകളും വരാൻ പോകുന്ന ഭഗവദ്വിരഹത്തെ ചിന്തിച്ചു പീഡിതരായി. ഭഗവാന് രത്നദണ്ഡമായ വെൺകൊറ്റക്കുട അർജ്ജുനൻ പിടിച്ചു. ഉദ്ധവരും സാത്യകിയും ചാമരങ്ങൾക്കൊണ്ടു വീശി. സ്ത്രീകൾ മാളികപ്പുറത്തു നിന്നു ഭഗവാന്റെ ശിരസ്സിലേക്ക് പുഷ്പങ്ങൾ വർഷിച്ചു. അവർ അന്യോന്യം പറഞ്ഞു._* *_'' അഹോ ഈ യദുകുലം എത്ര പുണ്യമുള്ളതാണ്. അതിലല്ലേ ഈ നിത്യാനന്ദമൂർത്തി അവതാരമെടുത്തത് .ഹാ മഥുരാപുരം എത്ര ശ്ലാഘ്യം .ഈ സുന്ദരതമങ്ങളായ ശ്രീപാദങ്ങൾകൊണ്ട് അതിനെ ഏറ്റവുമലങ്കരിച്ചില്ലേ ? ഹാ ദ്വാരകയുടെ പുണ്യമല്ലേ പുണ്യം. അവിടെയുള്ളവർ മന്ദഹാസസുന്ദരമായ ഈ ശ്രീമുഖം കണ്ട് അനവരതമാനന്ദസാഗരത്തിൽ ആറാട്ടുന്നുവല്ലോ." ഇപ്രകാരം അനുരാഗപൂർവ്വം പറയുന്ന സ്ത്രീകളെ തന്റെ കടാക്ഷങ്ങളാലനുഗ്രഹിച്ചു കൊണ്ട് ആ കരുണാമൂർത്തി എഴുന്നള്ളി. വളരെ ദൂരം തന്നെ അനുഗമിച്ചു വന്ന പാണ്ഡവന്മാരെ ഭഗവാൻ കരുണാപൂർവ്വം മടക്കി അയച്ചു. അവിടവിടെ തന്റെ ദർശനത്തിനു വേണ്ടി വന്നുകൂടുന്ന ഭക്തവൃന്ദത്തിന്റെ ഉപഹാരങ്ങൾ പ്രേമപൂർവ്വം സ്വീകരിച്ചു. സന്ധ്യയോടുകൂടി ദ്വാരകയുടെ സമീപപ്രദേശത്ത് എത്തിച്ചേർന്നു._*
*തുടരും,,,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment