Tuesday, August 27, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
          *പതിനഞ്ചാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

          *_കുറച്ചു നേരത്തേക്ക് ഒന്നും പറയുവാൻ അർജ്ജുനന് കഴിഞ്ഞില്ല. ആ കരുണാർണ്ണവന്റെ ഭക്തവത്സല്യാതിരേകത്തെപ്പറ്റിയുള്ള പലപല ചിന്തകളും അഹമഹമികയാവന്നു ഹൃദയത്തിൽ നിറഞ്ഞു. സഖാവും സൂതനും ദൂതനും പരദൈവതവുമായ ഭഗവാന്റെ വിയോഗത്താൽ പ്രപഞ്ചമാസകലം ശൂന്യ പ്രായമായിതോന്നി. കുറേനേരം നിശ്ചേഷ്ടനായി നിന്നതിനു ശേഷം ഒരു വിധം മനസ്സിനെ ഒതുക്കി ഇപ്രകാരം പറയുവാൻ തുടങ്ങി. '' ഏതൊരു കരുണാമൂർത്തി നമ്മുടെ സർവ്വസ്വമായി വർത്തിച്ചുവോ ഏതൊരാൾ സൂതനും ദൂതനും മറ്റുമായി തന്റെ അപാരമായ വാത്സല്യത്തെ പ്രകടിപ്പിച്ചുവോ ,ആ വാത്സല്യമൂർത്തി നമ്മെയെല്ലാം വിട്ട് അന്തർദ്ധാനം ചെയ്തു കഴിഞ്ഞു. അവിടുത്തെ മന്ദഹാസം കരുണാകടാക്ഷം നർമ്മസല്ലാപങ്ങൾ ഇവ ഓരോന്നും സ്മരണ മാത്രയിൽത്തന്നെ തന്റെ ഹൃദയത്തെ തകർക്കുന്നു. നമ്മുടെ എല്ലാ അപരാധങ്ങളും ആ കൃപാ നിലയൻ ക്ഷമിച്ചു. അവിടുത്തെ വിയോഗത്തിൽ ഞാൻ ശവപ്രായമായിത്തീർന്നു. ഈ ഗാണ്ഡീവം എടുത്തു പൊക്കുവാൻ പോലും എനിക്കു ശക്തിയില്ലാതായി. ഹാ കഷ്ടം ,ഇനിയും എന്തിനു നാം ജീവിക്കുന്നു ?"_*

         *_ഇപ്രകാരം ശോകോന്മത്തനായി പ്രലപിക്കുന്ന അർജ്ജുനങ്കൽ ഭഗവത്കൃപ വർഷിച്ചു. കുരുക്ഷേത്രത്തിൽവെച്ചു പണ്ടു ഭഗവാൻ ഉപദേശിച്ച ഗീതാതത്വം പെട്ടെന്ന് ഹൃദയാകാശത്തിൽ ഉദിച്ചുയർന്നു. സൂര്യോദയത്തിൽ തമസ്സുപോലെ ശോകമെല്ലാം പറപറന്നു. കാണുന്നതും കേൾക്കുന്നതുമെല്ലാം ഭഗവാന്മയമായി സാക്ഷാത്കരിച്ചു._*

       *_ധർമ്മപുത്രൻ ഉടൻതന്നെ മഹാപ്രസ്ഥാനത്തിന്നു പുറപ്പെട്ടു. ഭാഗവതോത്തമനായ പരീക്ഷിത്തിനെ സിംഹാസനത്തിലിരുത്തി. പ്രേക്ഷകർക്ക് ജഡനോ ഉന്മത്തനോ പിശാചോ എന്നു തോന്നത്തക്കവണ്ണം വടക്കോട്ടുയാത്രയായി. അനുജന്മാരും പാഞ്ചാലിയും ആ മഹാത്മാവിനെ അനുഗമിച്ചു.ആ ഭക്തവത്സലന്റെ ലോകൈക മോഹനമായ സ്വരൂപത്തിൽത്തന്നെ മനസ്സിനെ ഏകാഗ്രമാക്കിക്കൊണ്ട് അവർ മുന്നോട്ടു നടന്നു. താമസിയാതെ അവർ കൈവല്യം പ്രാപിച്ചു. കുന്തീദേവിയും ഭഗവദ്വിയോഗകാതരയായി ദേഹം വിട്ടു പരമഗതിയടഞ്ഞു.ഭക്താവതംസമായ വിദുരനും ജ്ഞാനമഗ്നനായിത്തന്നെ ശരീരം വിട്ടു._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: