⚜ *എങ്ങിനെയാണ് ചമ്രം പിടഞ്ഞിരിക്കുന്നത്? എന്താണ് ഇതുകൊണ്ട് ഗുണം*⚜
*വലതുകാല്‍ മടകി പാദം ഇടതു തുടയുടെ അടിയിലും ഇടതുകാല്‍ മടക്കുന്ന പാദം വലതുതുടയുടെ അടിയിലും വച്ചുകൊണ്ട് നിലത്തിരിക്കുന്നതിനെയാണ് ചമ്രം പടിഞ്ഞിരിക്കുക എന്ന് പറയുന്നത്. പ്രധാനമായും ഈശ്വരഭജനത്തിനാണ് ഇങ്ങനെ ഇരിക്കാറുള്ളത്. വേദാദ്ധ്യായനം, ഭക്ഷണം കഴിക്കല്‍ തുടങ്ങിയവയ്ക്കും ചമ്രം പടിഞ്ഞ് ഇരിക്കാറുണ്ട്*.
*പാരമ്പര്യമായി നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന രീതി നമുക്കുണ്ടായിരുന്നു*.
*എന്നാൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്*. *നിലത്തിരുന്നു കഴിക്കുമ്പോൾ പകുതി പദ്മാസനം എന്ന യോഗ നിലയാണ് . അതായതു ചമ്രം പടിഞ്ഞിരിന്നു കഴിക്കുക.ഇത് ദഹനത്തെ സഹായിക്കുന്നുവെന്ന് മാത്രമല്ല നല്ലൊരു വ്യായമവും കൂടിയാണ്*.
*എങ്ങനെയാണെന്നല്ലെ ഇങ്ങനെ കഴിക്കുമ്പോൾ മുമ്പോട്ടും പിറകോട്ടും ശരീരം ചലിക്കുന്നു.ഒപ്പം മസിലുകളും ചലിക്കുന്നു.ഇതെല്ലാം ദഹനത്തെ നല്ല രീതിയിൽ സഹായിക്കുന്നു. നല്ല ദഹനം കൊണ്ടും ശരീരം ചലിക്കുന്നത് കൊണ്ടും കൊഴുപ്പ് കളയുവാനുള്ള എളുപ്പവഴിയാണ്.തടി കുറക്കാനും നിലത്തിരുന്ന് കഴിക്കുന്നത് സഹായിക്കും*.
*ആയാസരഹിതവും സുഖകരവുമായി ചമ്രം പടിഞ്ഞിരിക്കുന്നതാണ് സുഖാസനം. (ഇരുകാലുകളും തുടകളിലേക്ക് കയറ്റി പത്മാസനത്തിലും ഇരിക്കാം.) നട്ടെല്ല് നിവർന്നിരുന്ന് ദീർഘമായി ശ്വാസമെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക. അറിഞ്ഞുകൊണ്ട് ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും വേണം*.
*ത്രാടകം*
*നട്ടെല്ല് നിവർത്തി ഇരിയ്ക്കുക. കണ്ണിനു സമാന്തരമായി ഒന്നോ രണ്ടോ അടി അകലത്തിൽ ഒരു ദീപം കൊളുത്തിവച്ച് ഇമവെട്ടാതെ നോക്കിയിരിയ്ക്കുക. നെയ് വിളക്ക് ഉപയോഗിയ്ക്കുന്നത് വളരെ നല്ലതാണു. ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിച്ചുകൊണ്ട് ത്രാടകം ചെയ്യാവുന്നതാണു*. *കൂടാതെ ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പ്പോൾ ഈശ്വരാനുഗ്രഹത്തെ സ്വീകരിയ്ക്കുന്നതായും, നിശ്വസിയ്ക്കുമ്പോൾ എന്റെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും വർദ്ധിച്ചുവരുന്ന് എന്നു മനനം ചെയ്യുക. ആദ്യദിവസങ്ങളിൽ കുറച്ചു സമയം മാത്രം ഉപയോഗിയ്ക്കുക. പടിപടിയായി സമയം വർദ്ധിപ്പിച്ചുകൊണ്ടുവരിക*.
*വിദ്യാർത്ഥികളാണെങ്കിൽ*
*ഇതുപോലെ ചമ്രം പടിഞ്ഞിരുന്നു* *പഠിച്ചകാര്യങ്ങളെ ധ്യാനാവസ്ഥയിൽ ഓർക്കാൻ ശ്രമിയ്ക്കുക, ക്ളാസ്സുമുറിയെ*, *പരീക്ഷാഹാളിനെ ഭാവനയില്കാണുകയും പരീക്ഷ എഴുതുന്നതായി സങ്കല്പ്പിയ്ക്കുകയും ചെയ്യുക*. *മനസ്സിൽ ഇങ്ങിനെ പറയുക. “ഞാൻ പഠിച്ചിട്ടുള്ള, വായിച്ചിട്ടുള്ള, കേട്ടിട്ടുള്ള സകല അറിവുകളും മനസ്സിൽ പ്രത്യേക ചിത്രങ്ങളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്*. *ഞാൻ എപ്പോൾ അവയെ ഓർക്കാൻ ആഗ്രഹിയ്ക്കുന്നുവോ അപ്പോൾ അവ എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും*. *എപ്പോഴെങ്കിലും ഓർക്കാൻ പ്രയാസം നേരിടുന്നുവോ അപ്പോൾ ഇങ്ങിനെ എന്റെ ഇടതുകയ്യിലെ ചൂണ്ടുവിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിച്ച് അതിശക്ത്മായ ജ്ഞാന മുദ്ര സൃഷ്ഠിയ്ക്കുമ്പോൾ നിമിഷനേരം കൊണ്ട് ഞാൻ ആഗ്രഹിയ്ക്കുന്ന എതൊരറിവും എന്റെ ഓർമ്മയിലേയ്ക്ക് വളരെ പെട്ടെന്നു ഉണർന്നുവരും*. *കാരണം ചൂണ്ടുവിരൽ തുമ്പിലും, തള്ളവിരൽതുമ്പിലും എത്തിനില്ക്കുന്ന നാഡികൾ മസ്തിഷ്ക്കത്തിലെ ഓർമ്മയുടെ കേന്ദ്രങ്ങളുമായി നേരിട്ടുബന്ധപ്പെട്ടു കിടക്കുന്നവയാണു. ഇപ്പോൾ മാത്രമല്ല എപ്പോൾ വിരൽത്തുമ്പുകൾ ജ്ഞാനമുദ്രയിൽ പിടിയ്ക്കുന്നുവോ അപ്പോൾ എന്റെ ഓർമ്മശക്തി അപാരമായി വർദ്ധിച്ചുവന്നിരിയ്ക്കും*.
*ഏതൊരു കാര്യവും എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും*”
*ഓരൊദിവസം ചെല്ലുംതോറൂം, ആരോഖ്യവും*, *സൌഖ്യവും*, *ഓർമ്മശക്തിയും*
*വർദ്ധിച്ചുവരുന്നതായും* *സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും* , *ഏതൊരു പ്രതികൂലാവസ്ഥയിലും സമചിത്തനായിരിയ്ക്കാനും*,, *ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക*. *ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക*. *മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, ഓരോ ദിവസം ചെല്ലുംതോറും ഓർമ്മ ശക്തി വർദ്ധിച്ചുവരുന്നുവെന്നും, ഏതൊരുകാര്യവും തനിയ്ക്ക് എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുമെന്നും മനനം ചെയ്യുക*. *എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക*.
*കാരിക്കോട്ടമ്മ*

No comments:
Post a Comment