Saturday, August 24, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
          *പതിമൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

           *_തീർത്ഥയാത്ര കഴിഞ്ഞു മടങ്ങിവന്ന വിദുരരെ എല്ലാവരും പ്രേമപൂർവ്വം സ്വാഗതം ചെയ്തു. ധർമ്മപുത്രൻ പല പല ചോദ്യങ്ങളും ചെയ്തു .യദുകുലക്ഷയമാെഴികെ മറ്റു ചോദ്യങ്ങൾക്കെല്ലാം ആ ഭാഗവതാഗ്രഗണ്യൻ സമാധാനം പറഞ്ഞു._*

             *_വിദുരൻ എല്ലാവരാലും സൽകൃതനായി കുറച്ചു കാലം അവിടെത്തന്നെ താമസിച്ചു. ഒരിക്കൽ ഏകാന്തത്തിൽ വെച്ചു ഭ്രാതാവായ ധൃതരാഷ്ടരോട് ഇപ്രകാരം പറഞ്ഞു: - ''ഭ്രാതാവേ ! മൃത്യു ഭയം ആർക്കും ഒഴിവാക്കാൻ സാധ്യമല്ല. നമ്മെയെല്ലാം അത് അടുത്ത് ഗ്രസിക്കും. അതിന്നുമുമ്പുതന്നെ ഭഗവദ്ധ്യാനത്തിനായി ഇവിടെ നിന്നു പുറപ്പെടുക. അവിടുത്തെ പുത്രന്മാരും സഹോദരന്മാരും ബന്ധുക്കളുമെല്ലാം നശിച്ചു. വാർദ്ധക്യത്താൽ ശരീരം ജീർണ്ണമായി._*
 *_ഇനിയും അവിടേക്ക് വൈരാഗ്യം വരാത്തത് ആശ്ചര്യം തന്നെ. ഏതൊരു ഭീമാദികളെ നശിപ്പിക്കുവാൻ അങ്ങും അങ്ങയുടെ പുത്രന്മാരും സർവ്വശ്രമങ്ങളും ചെയ്തുവോ ,ആ ഭീമാദികളാൽ ദത്തമായ ഭക്ഷണവും കഴിച്ചു കൊണ്ട് അങ്ങ് ഇനിയും ജീവിക്കാനാഗ്രഹിക്കുന്നത് അത്യാശ്ചര്യകരമത്രേ. ഇനിയെങ്കിലും പരമാർത്ഥം ഗ്രഹിച്ച് അനാസക്തനായി ഭഗവദ്ധ്യാനത്തിനായി പുറപ്പെടൂ'' .ഇപ്രകാരം വിദുരനാൽ പ്രദർശിതതത്ത്വനായ ധൃതരാഷ്ട്രർ സ്നേഹപാശത്തെ ഛേദിച്ചു വിദുരനോടും ഗാന്ധാരിയോടും കൂടി ഹിമാലയത്തെ പ്രാപിച്ചു. ഭഗവദ്ധ്യാനത്താൽ മുക്തനായിത്തീർന്നു. പതിവ്രതയായ ഗാന്ധാരിയും ദേഹം ത്യജിച്ച് അദ്ദേഹത്തെ അനുഗമിച്ചു._*

         *_ധർമ്മപുത്രൻ മാതാപിതാക്കന്മാരുടെ വർത്തമാനമൊന്നുമറിയാതെ വ്യസനാക്രാന്തനായിത്തീർന്നു. ഉടൻ പരമ ദയാലുവായ ശ്രീ നാരദൻ അവിടെ വന്നു. ''എല്ലാം ആകരുണാർണ്ണവന്റെ ലീല. അവിടുത്തെ ലീലയല്ലാതെ മറ്റെന്താണ് ഈ ലോകം തന്നെ. അതു കൊണ്ട് അങ്ങ് ഇതറിഞ്ഞു വ്യസനത്തെ ദൂരത്തറ്റൂ. അങ്ങയുടെ മാതാപിതാക്കന്മാർ പരമഗതിയെ പ്രാപിക്കും. '' ഇപ്രകാരം അരുളിച്ചെയ്തു ശ്രീ നാരദൻ അവിടെ നിന്നു അന്തർദ്ധാനം ചെയ്തു._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: